Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് വിശേഷങ്ങള്‍: വില്ലി മുതല്‍ ഫുലേക്കോ വരെ

സാവോ പോളോ: ലോകകപ്പ് എന്ന് പറഞ്ഞാല്‍ ഒരു ഫുട്‌ബോളും 22 കളിക്കാരും, 32 രാജ്യങ്ങളും, അനേക ലക്ഷം ആരാധകരും മാത്രമല്ല. അതൊരു ആഘോഷമാണ്. ആവേശത്തിന്റെ ആഘോഷം.

ആ ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ എന്തൊക്കെ വേണം. ഒരു ഗാനം...? കുറേ പരസ്യങ്ങള്‍....? പോര... ഒരുഭാഗ്യ ചിഹ്നം കൂടി വേണം. അതെ ലോകകപ്പിന്റെ ഭാഗ്യചിഹ്നം.

1966ലെ ഇംഗ്ലണ്ട് ലോകകപ്പിലാണ് ഭാഗ്യചിഹ്നം എന്നൊരു ഏര്‍പ്പാട് തുടങ്ങിയത്. അന്നത് വേള്‍ഡ് കപ്പ് വില്ലിയായിരുന്നു. 2014 ല്‍ എത്തിയപ്പോള്‍ അത് ഫുലേക്കോ ആയി. ലോകകപ്പിലെ ഭാഗ്യ ചിഹ്നങ്ങളെ ഒന്ന് കണ്ടുനോക്കാം...

വോള്‍ഡ്കപ്പ് വില്ലി

വോള്‍ഡ്കപ്പ് വില്ലി

ബ്രിട്ടന്റെ പതാകയും ധരിച്ച ഒരു സിംഹം. അതായിരുന്നു വേള്‍ഡ് കപ്പ് ലില്ലി. ലോകകപ്പിന്റെ ആദ്യ ഭാഗ്യ ചിഹ്നം.

യുവാനിറ്റോ

യുവാനിറ്റോ

മെക്‌സിക്കോയിലായിരുന്നു 1970 ലെ ലോകകപ്പ് നടന്നത്. മെക്‌സിക്കോയുടെ ജേഴ്‌സിയണിഞ്ഞ ഒരു കൊച്ചു പയ്യന്‍. പേര് യുവാന്‍. അതൊരു സാധാരണ സ്പാനിഷ് പേരാണ്. അവനായിരുന്നു അത്തവണത്തെ ഭാഗ്യ ചിഹ്നം.

ടിപ് ആന്‍ഡ് ടാപ്

ടിപ് ആന്‍ഡ് ടാപ്

ലോകകപ്പ് മെക്‌സിക്കോയില്‍ നിന്ന് ജര്‍മനിയിലെത്തിയപ്പോള്‍ ഭാഗ്യ ചിഹ്നമായത് രണ്ട് കുഞ്ഞുപയ്യന്‍മാര്‍. അവരെ ടിക് എന്നും ടാക് എന്നും വിളിച്ചു.

ഗോഷിറ്റോ

ഗോഷിറ്റോ

1978 ല്‍ ലോകകപ്പ് അര്‍ജന്റീനയില്‍ ആയിരുന്നു. അന്നും ഭാഗ്യചിഹ്നമായത് ഒരാണ്‍കുട്ടിയായിരുന്നു. അര്‍ജന്റീനയുടെ ജേഴ്‌സിയൊക്കെ അണിഞ്ഞ് ഒരു മിടുക്കന്‍.

നരന്‍ജിറ്റോ

നരന്‍ജിറ്റോ

ലോകകപ്പ് സ്‌പെയിനില്‍ എത്തിയപ്പോള്‍ ഭാഗ്യ ചിഹ്നത്തിന്റെ രീതിമാറി. ഒരു ഓറഞ്ച് ആയിരുന്നു ആ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം. സ്‌പെയിനില്‍ കിട്ടുന്ന ഒരു തരം ഓറഞ്ച് അതായിരുന്നു നരന്‍ജിറ്റോ. ഹോം ടീമിന്റെ ജേണ്‌സിയണിഞ്ഞ നരന്‍ജിറ്റോ അങ്ങനെ ലോകകപ്പ് ഭാഗ്യ ചിഹ്നമായി

പിക്യു

പിക്യു

1986 ലോകകപ്പ് വീണ്ടും മെക്‌സിക്കോയിലെത്തി. അപ്പോള്‍ ഭാഗ്യചിഹ്നമായത് മെക്‌സിക്കന്‍ വിഭവങ്ങളിലെ ഒഴിച്ചുകൂട്ടാനാകാത്ത ഒരു സാധനം. ഒരുഗ്രന്‍ പച്ചമുളകായിരുന്നു ഭാഗ്യ ചിഹ്നം. തൊപ്പിവച്ച, മീശവച്ച പിക്യു ആയിരുന്നു അത്തവണത്തെ ഭാഗ്യ ചിഹ്നം.

സിയാവോ

സിയാവോ

ഫുട്‌ബോള്‍ കളിക്കുന്ന ഒരു സ്റ്റിക്ക് ഫിഗര്‍... അങ്ങനെ വിശേഷിപ്പിക്കാം 1990 ഇറ്റലി ലോകകപ്പിലെ ഭാഗ്യചിഹ്നത്തെ.

സ്‌ട്രൈക്കര്‍

സ്‌ട്രൈക്കര്‍

ലോകകപ്പ് അമേരിക്കയിലെത്തിയപ്പോള്‍ ഭാഗ്യ ചിഹ്നം ഒരു നായയായിരുന്നു. ഒരു സാധാരണ അമേരിക്കന്‍ നായ. ചുവപ്പും വെളുപ്പും നീലയും കളറുകളുള്ള കുപ്പായമിട്ട ഒരു നായ. സ്‌ട്രൈക്കര്‍ , ദ വേള്‍ഡ് കപ്പ് പപ്പ്.

ഫൂട്ടിക്‌സ്

ഫൂട്ടിക്‌സ്

1998 ല്‍ ഫ്രാന്‍സിലാണ് ലോകകപ്പ് നടന്നത്. ഒരു പൂവന്‍കോഴിയായിരുന്നു അന്നത്തെ ഭാഗ്യ ചിഹ്നം. അവനെ ഫൂട്ടിക്‌സ് എന്ന് വിളിച്ചു.

അറ്റോ, കസ്, പിന്നെ നിക്ക്

അറ്റോ, കസ്, പിന്നെ നിക്ക്

2002 ലാണ് ലോകകപ്പ് ആദ്യമായി ഏഷ്യയിലേക്ക് വരുന്നത്. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായാണ് മത്സരങ്ങള്‍ നടത്തിയത്. കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയെടുത്ത മൂന്ന് രൂപങ്ങളായിരുന്നു അന്നത്തെ ഭാഗ്യ ചിഹ്നം. മൂന്ന് പേര്‍ക്കും ഓരോ പേരും. ഓറഞ്ചും പര്‍പ്പിളും നീലയും ആയിരുന്നു നിറങ്ങള്‍.

ഗോലിയോ

ഗോലിയോ

അടുത്ത തവണ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായത് ഒരു സിംഹമായിരുന്നു. കൂടെ സംസാരിക്കുന്ന ഒരു ഫുട്‌ബോളും. ജര്‍മനിയുടെ ജേഴ്‌സിയണിഞ്ഞ ഗോലിയോ

സാക്കുമി

സാക്കുമി

ലോകകപ്പ് ആഫ്രിക്കയിലെത്തിയത് 2010 ല്‍. ആഫ്രിക്കന്‍ കാടുകളില്‍ സുലഭമായ പുള്ളിപ്പുലിയായിരുന്നു അന്നത്തെ ഭാഗ്യ ചിഹ്നം.പച്ചത്തൊപ്പിയും സൗത്ത് ആഫ്രിക്ക എന്നെഴുതിയ കുപ്പായവും. അതായിരുന്നു സാക്കുമി.

ഫുലേക്കോ

ഫുലേക്കോ

അതാ ഒടുവില്‍ ലോകകപ്പ് ബ്രസീലില്‍ എത്തിയിരിക്കുന്നു. നമ്മുടെ ഉറുമ്പ് തീനി പോലെ ഒരു ജീവി . അതാണ് ഫുലേക്കോ... അവനെ ഒരു കുപ്പായമൊക്കെ ഇട്ടുകൊടുത്ത് സുന്ദരനാക്കി ഫുലേക്കോയാക്കി.

Story first published: Wednesday, June 11, 2014, 15:27 [IST]
Other articles published on Jun 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+