Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡന്‍ ബൂട്ട് ഹാരി കെയിന്‍ ഉറപ്പിച്ചോ?; പിറകെയുണ്ട് ഫ്രഞ്ച് താരങ്ങള്‍

ഗോൾഡൻ ബൂട്ട് ഹാരി കെയ്‌ന് ?

മോസ്‌കോ: റഷ്യ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്‍ ഉറപ്പിച്ച മട്ടാണ്. നോക്കൗണ്ട് സ്‌റ്റേജില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആറു ഗോളുകളുമായി ഹാരി കെയിന്‍ ബഹുദൂരം മുന്നിലുണ്ട്. ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയും, ഗ്രീസ്മാനും മൂന്നു ഗോളുകളുമായി പ്രതീക്ഷ നിലനിര്‍ത്തുന്നു.

ഹാരി കെയിന്‍ ഫൈനല്‍ കളിക്കുന്നില്ല. എന്നാല്‍, എംബാപ്പെയ്ക്കും ഗ്രീസ്മാനും ഹാരി കെയിനിന്റെ ഒപ്പമെത്താന്‍ ഫൈനലില്‍ ഹാട്രിക് നേടേണ്ടിവരും. ക്രൊയേഷ്യയെ പോലെ ഒരു ടീമിനെതിരെ ഇതിനുള്ള സാധ്യത വിദൂരമാണ്. അതുകൊണ്ടുതന്നെ ഹാരി കെയിന്‍ തന്നെ ഗോള്‍ഡന്‍ ബൂട്ട് നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

harry7

ടുണീഷ്യയ്‌ക്കെതിരെ രണ്ടു ഗോള്‍, പനാമയ്‌ക്കെതിരെ മൂന്നു ഗോള്‍, പ്രീക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരെ ഒരു ഗോള്‍ എന്നിങ്ങനെയാണ് കെയിനിന്റെ ആറു ഗോള്‍ നേട്ടം. ക്വാര്‍ട്ടറിലും സെമിയിലും ഈ ടോട്ടനം താരത്തിന് ഗോളടിക്കാനായില്ല. ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കു, റഷ്യയുടെ ഷെരിഷേവ്, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ നാലു ഗോളുകള്‍ വീതം നേടിയിരുന്നു. എന്നാല്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഇവര്‍ക്ക് കെയിന്റെ നേട്ടം മറികടക്കാന്‍ കഴിയില്ല. ലോകകപ്പ് നേടിയില്ലെങ്കിലും ഹാരി കെയിന്‍ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയാല്‍ ഇംഗ്ലണ്ടിനത് അഭിമാനിക്കാവുന്ന നേട്ടമാകും.

Story first published: Sunday, July 15, 2018, 14:57 [IST]
Other articles published on Jul 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+