Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുവാരസ് ഇംഗ്ലണ്ടിനെ കൊന്നു

സാവോ പോളോ: ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ ലൂയിസ് സുവാരസ് ചുട്ടെരിച്ചു. ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ടിന്റെ രണ്ടാം മത്സരത്തില്‍ ഉറുഗ്വേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി.

ലൂയിസ് സുവരാസ് സംഹാര താണ്ഡവമാടിയപ്പോള്‍ വെയ്ന്‍ റൂണിയുടെ കരുത്തും കളിയും ഇംഗ്ലണ്ടിന് മതിയാകാതെ വന്നു. കളിച്ച രണ്ട് കളികളും തോറ്റ് ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താേക്കുമെന്ന സ്ഥിതിയിലാണ്.

Uruguay and England

കളിയുടെ എല്ലാ മേഖലകളിലും മികച്ച് നിന്നത് ഇംഗ്ലണ്ട് തന്നെയെന്ന് പറയാം. 13 കിടിലന്‍ ഷോട്ടുകള്‍ അവര്‍ എതിര്‍ ഗോള്‍മുഖത്തെ ലക്ഷ്യമാക്കി പായിച്ചു. അതില്‍ എട്ടെണ്ണവും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കിത്തന്നെ കുതിച്ചതാണ്. പക്ഷേ ഭാഗ്യം അവര്‍ക്ക് തുണയായില്ല. ബോള്‍ പോസെഷനിലും മുന്നിട്ട് നിന്നത് ഇംഗ്ലണ്ട് തന്നെയായിരുന്നു.

പക്ഷേ സുവാരസിന്റെ കാലുകളില്‍ ഭാഗ്യം പതിയിരിക്കുന്നുണ്ടായിരുന്നു. കളിയുടെ മുപ്പത്തിയൊമ്പതാം മിനിട്ടില്‍ കവാനി നല്‍കിയ പാസ് സുവാരസ് മനോഹരമായി പോസ്റ്റിലാക്കി. പിന്നെ ഏത് വിധേനയും കളി കൈക്കലാക്കാനുള്ള പോരാട്ടമായിരുന്നു ഇംഗ്ലണ്ടിന്റേത്.

ആദ്യ പകുതി ഉറുഗ്വേ നേടിയ ഒറ്റ ഗോളില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ 75-ാം മിനിട്ടിലാണ് ഇംഗ്ണ്ട് ഗോള്‍ മടക്കിയത്. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ കാലിലൂടെയായിരുന്നു ആ ഗോള്‍.

കളി സമനിലിയില്‍ അവസാനിക്കും എന്ന പ്രതീതി വന്നപ്പോള്‍ ആതാ വരുന്നു അടുത്ത ഗോള്‍. കളിയുടെ 85-ാം മിനിട്ടില്‍ സുവാരസ് വീണ്ടും ഗോളടിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാള്‍ഡിന്റെ പിഴ... അതൊരു വലിയ പിഴ തന്നെയായിരുന്നു.

ഇനി ഇംഗ്ലണ്ടിന് കാത്തിരിക്കണം... ഇറ്റലിയുടെ രണ്ട് വന്‍ വിജയങ്ങള്‍ക്ക്. അതിനുമപ്പുറം കോസ്റ്റാറിക്കയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുക എന്ന വന്‍പ്രതിബന്ധവും. രണ്ടും നടന്നില്ലെങ്കില്‍ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്....

Story first published: Friday, June 20, 2014, 9:11 [IST]
Other articles published on Jun 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+