ജര്‍മനീന്റെ ചെക്കന്‍മാരെ കണ്ട്ക്കാ... കണ്ട്ക്കില്യേ വാ..
ഐക്യ ജര്‍മനിയുടെ സ്വപ്നം, പ്രതീക്ഷ.. എല്ലാമെല്ലാമായിരുന്നു മാരക്കാനയില്‍ പൂവണിഞ്ഞത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ കരുത്തുകൊണ്ട് ജര്‍മനി ലാറ്റിനമേരിക്കന്‍ സ്വപ്‌നങ്ങളെ അപ്പാടെ തകര്‍ത്തുകളഞ്ഞു. സെമിയില്‍ ഇരകളായത് ബ്രസീലായിരുന്നെങ്കില്‍ ഫൈനലില്‍ അത് അര്‍ജന്റീനയായി.
മുള്ളര്‍, ക്ലോസെ, ഓസില്‍, ഷ്വീന്‍സ്റ്റീഗര്‍, ഹമ്മല്‍സ്, ക്രൂസ്, ക്രാമര്‍, ഗോട്‌സെ, ക്യാപ്റ്റന്‍ ലാം... വല കാക്കാന്‍ ന്യൂയര്‍... ജര്‍മന്‍ പട സുസജ്ജമായിരുന്നു. പഴുതടച്ച പ്രതിരോധവുമായി നിന്ന അര്‍ജന്റീനയെ വിറപ്പിച്ചവരാണിവര്‍. കളിയുടെ അറുപത് ശതമാനം സമയത്തും പന്ത് കയ്യടക്കിവെച്ച ജര്‍മനിയുടെ മിടുക്കര്‍.
മെസ്സി എന്ന മിശിഹയുടെ ചിറകിലേറി വന്ന അര്‍ജന്റീനക്കാരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട ആ ജര്‍മന്‍ ചെക്കന്‍മാരെ കാണണ്ടേ...

കപ്പടിച്ചേ....
ലോകകപ്പുമായി ജര്‍മന്‍ ടീം അംഗങ്ങള്‍

വിജയാഹ്ലാദം
വിജയ ഗോള്‍ നേടിയ മരിയോ ഗോട്‌സെയെ പൊതിഞ്ഞ് ജര്‍മന്‍ താരങ്ങള്‍.

ഇതാണാ ഗോള്‍
ലോക കിരീടം നാലാം തവണയും ജര്‍മനിയുടെ മണ്ണിലേക്കെത്തിയ ആ ഗോള്‍... അതിദാണ്.

ഇതാണ് വിജയം
നിശ്ചിത സമയത്ത് തീരാത്ത കളിയുടെ അധിക സമയത്തിലാണ് ഗോട്‌സെ ഗോള്‍ നേടിയത്. ശേഷിച്ചത് വെറും ഏഴ് മിനിട്ടുകള്‍ മാത്രം. ജര്‍മനി വിജയം ഉറപ്പിച്ച് കഴിഞ്ഞിരുന്നു

ഈ ഫൈനലിന്റെ താരം
പകരക്കാരനായിറങ്ങിയ മരിയോ ഗോട്‌സെ... അവനാണ് ഈ ലോകകപ്പ് ഫൈനലിന്റെ താരം... ജര്‍മനിയുടെ താരം.

തടുക്കാനാവില്ല
റൊമാരോ എന്ന ഗോളിയുടെ കരുത്തായിരുന്നു ഫൈനലില്‍ അര്‍ജന്റീനയെ ഒറ്റ ഗോളിന്റെ തോല്‍വിയില്‍ ഒതുക്കി നിര്‍ത്തിയത്. എന്നാല്‍ ഗോട്‌സെയുടെ ഈ നീക്കം അപ്രതീക്ഷിതമായിരുന്നു.

അയാളും ഞാനും തമ്മില്‍
ഗോട്‌സെയുടെ ബൂട്ടില്‍ നിന്നും ആ വിജയഗോള്‍ പിറക്കുന്നു.

പ്രതിരോധത്തിന് കുറവില്ല
അര്‍ജന്റീന പ്രതിരോധം മുറുക്കിയപ്പോള്‍ കടുത്ത പ്രതിരോധം തന്നെയാണ് ജര്‍മനിയും ഒരുക്കിയത്.

മെസ്സിയെ പൂട്ടിയോ
ലയണല്‍ മെസ്സിയെ പോലുംപലപ്പോഴും മാര്‍ക്ക് ചെയ്യാതെയായിരുന്നു ജര്‍മനിയുടെ മുന്നേറ്റങ്ങള്‍. എന്നാല്‍ പന്ത് മെസ്സിക്കടുത്തെത്തുമ്പോഴെല്ലാം ജര്‍മന്‍ പട കുതിച്ചെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications