സാവോ പോളോ: ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ബ്രസീല്‍ , മെക്‌സിക്കോയെ നേരിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആദ്യ മത്സരം ജയിച്ചതിന്റെ ആവേശത്തിലാണ് ഇരു ടീമുകളും. എന്നാല്‍ പ്രതീക്ഷിച്ച കളിമികവ് ഇതുവരേയും പ്രകടമാക്കാന്‍ കഴിഞ്ഞിട്ടുമില്ല.
കണക്കുകളുടെ പിന്‍ബലം ബ്രസീലിനാണ്. മെക്‌സിക്കോയുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ വിജയം പലപ്പോഴും ബ്രസീലിനൊപ്പമായിരുന്നു. 38 തവണ ബ്രസീല്‍ മെക്‌സിക്കോക്കെതിരെ ബൂട്ടുകെട്ടിയിട്ടുണ്ട്. അതില്‍ 22 തവണയും വിജയം ബ്രസീലിനൊപ്പം തന്നെയായിരുന്നു.

ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ബ്രസീലിന്റെ വിജയസാധ്യത കുറച്ച്കൂടി അധികമാണ്. നാല് കളി കളിച്ചതില്‍ മൂന്നിലും ബ്രസീലിനായിരുന്നു ജയം. ഏറ്റവും ഒടുവില്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ നേരിട്ട് ഏറ്റ് മുട്ടിയപ്പോഴും ജയം തുണച്ചത് ബ്രസീലിനെ തന്നെ. അന്ന് ബ്രസീലിന്റെ പോസ്റ്റില്‍ ഒരു ഗോളെങ്കിലും അടിക്കാന്‍ മെക്‌സിക്കോക്ക് കഴിഞ്ഞിരുന്നില്ല.
ഓരോ മത്സരം വിജയിച്ചു നില്‍ക്കുന്നതിനാല്‍ ഈ കളിയില്‍ ജയിക്കുന്നവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാണ്. അതുകൊണ്ട് തന്നെ , ഏത് വിധേനയും ജയിക്കുക എന്നതായിരിക്കും ഇരുടീമുകളുടേയും ലക്ഷ്യം.
നെയ്മറിന്റെ സൂപ്പര്‍ ഫോം ആണ് ബ്രസീലിന്റെ പ്രതീക്ഷ. ഹള്‍ക്കും ഫ്രെഡും ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഓസ്‌കാറിന്റ പ്രകടത്തില്‍ പരിശീലകന്‍ സ്‌കൊളാരി ഏറെ പ്രതീക്ഷയിലാണ്. പ്രതിരോധ നിരയാണ് ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മസ്തരത്തില്‍ ബ്രസീലിന്റെ മാറ്റ് കുറച്ചത്. രണ്ടാം മത്സരത്തില്‍ ഈ പ്രശ്‌നം പരിഹരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കാമറൂണിനെതിരെ ആദ്യ മത്സരത്തില്‍ വിജയിച്ചുവെങ്കിലും മെക്‌സിക്കന്‍ ടീമിന് അവരുടെ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒറ്റ ഗോള്‍ മാത്രമേ കാമറൂണിനെതിരെ നേടാനും ആയുള്ളു. എന്നാല്‍ മെക്‌സിക്കന്‍ പ്രതിരോധനിര ശക്തമാണെന്ന് കഴിഞ്ഞ മത്സരം തെളിയിക്കുകയും ചെയ്തു.
പ്രതിരോധനിര ശക്തപ്പെടുത്തിയാല്‍ ബ്രസീലിനും, മുന്നേറ്റനിരയിലെ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയാല്‍ മെക്‌സിക്കോക്കും ഈ മത്സരത്തില്‍ ഏറെ പ്രതീക്ഷിക്കാം.