Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനി... ജസ്റ്റ് പാസ്

പോര്‍ട്ടൊ അലെഗ്ര: പ്രാഥമിക റൗണ്ടില്‍ പുറത്തെടുത്ത ജര്‍മന്‍ കരുത്ത് മതിയായിരുന്നില്ല അവര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ വിജയം നേടാന്‍. ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടറിലെത്തിയ അള്‍ജീരിയക്കാര്‍, തങ്ങള്‍ ലോകോത്തര ടീമുകളില്‍ ഒന്നാണെന്ന് തെളിയിച്ചു. പക്ഷേ ഭാഗ്യം ജര്‍മനിയെ കടാക്ഷിച്ചപ്പോള്‍ അള്‍ജീരിയ ലോകകപ്പില്‍ നിന്ന് പുറത്തായി(2-1).

നിശ്ചിത 90 മിനിട്ടില്‍ ഗോളൊന്നും വീഴാതെ ആരാധകരെ ആവേശത്തിന്റെ മുള്‍മുനില്‍ നിര്‍ത്തിയ മത്സരമായിരുന്നു പോര്‍ട്ടൊ അലെഗ്രയില്‍ നടന്നത്. എക്‌സ്ട്രാ ടൈമില്‍ സ്വന്തമാക്കിയ രണ്ട് ഗോളുകള്‍... അതിലൂടെ ജര്‍മനി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒരു ഗോള്‍ മാത്രം മടക്കിയ അള്‍ജീരിയ നാട്ടിലേക്ക് മടങ്ങി.

അള്‍ജീരിയയുടെ അതിവേഗത്തെ മറികടക്കാന്‍ ജര്‍മന്‍ പട പാടുപെടുന്ന കാഴ്ചയായിരുന്നു കളിയിലുടനീളം കണ്ടത്. വന്‍മതില്‍ പോലെ അള്‍ജീരിയന്‍ ഗോളി എംബോളി നിലയുറപ്പിച്ചപ്പോള്‍ ജര്‍മന്‍ കരുത്ത് ചോര്‍ന്ന്‌പോയതുപോലെയായിരുന്നു. പ്രതിരോധം പൊളിഞ്ഞ മതില്‍ പോലെയായിരുന്നു ജര്‍മനിക്ക്. പക്ഷേ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം മിനുട്ടില്‍ തന്നെ മുള്ളറുടെ പാസ് ഷുര്‍ലെ ഗോളാക്കി മാറ്റി.

ലോങ് വിസിലിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ വീണ്ടും ഓസില്‍ ഒരു ഗോളുകൂടി നേടിയപ്പോള്‍ ജര്‍മനി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എന്നാലും അള്‍ജീരിയിന്‍ ആക്രമണം നിലച്ചില്ല. അടുത്ത നിമിഷം തന്നെ അജാബുവിലൂടെ അള്‍ജീരിയ ഒരു ഗോള്‍ മടക്കി. പക്ഷേ കളിതീരാന്‍ പിന്നെ ശേഷിച്ചത് നിമിഷങ്ങള്‍ മാത്രമായിരുന്നു.

അള്‍ജീരിയയുടെ കളി

അള്‍ജീരിയയുടെ കളി

പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ നിഴലുകളാണ് കളിച്ചതെന്ന് തോന്നിപ്പോകും. അല്ലെങ്കില്‍ ജര്‍മന്‍ താരങ്ങളെ അള്‍ജീരിയയുടെ കരുത്ത് നിഴലുകളാക്കി എന്ന് പറയേണ്ടിവരും.

ഇതെനിക്ക് തന്നെ

ഇതെനിക്ക് തന്നെ

ജര്‍മനിയുടെ ജെറോ ബോട്ടെങും അള്‍ജീരിയയുടെ ഇസ്ലാം സ്ലിമാനിയും പന്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍.

നഷ്ടപ്പെട്ട അവസരങ്ങള്‍

നഷ്ടപ്പെട്ട അവസരങ്ങള്‍

തങ്ങള്‍ക്ക് നഷ്ടപ്പെട്ട അവസരങ്ങളെകുറിച്ചോര്‍ത്ത് അള്‍ജീരീയക്ക് എന്നും ദു:ഖിക്കേണ്ടിവരും. അലെലങ്കില്‍ ചരിത്രം കുറിച്ച് അവര്‍ക്ക് ക്വാര്‍ട്ടറില്‍ എത്താമായിരുന്നു. അള്‍ജീരീയന്‍ താരം ഫൗസി ഗൗലം നഷ്ടപ്പെടുത്തിയ ഒരു അവസരം.

ഗോളിലേക്കെത്തുമോ

ഗോളിലേക്കെത്തുമോ

അള്‍ജീരിയന്‍ താരം എല്‍ അര്‍ബി ഹില്ലേലിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ജര്‍മന്‍ താരം ഷ്‌കോഡ്രന്‍ മുസ്തഫി

ജര്‍മന്‍ ഹെഡ്

ജര്‍മന്‍ ഹെഡ്

ജര്‍മനിയുടെ ബാസ്റ്റിന്‍ ഷ്യൂന്‍സ്റ്റീഗര്‍ അള്‍ജീരിയന്‍ ഗോള്‍ മുഖത്തേക്ക് പായിച്ച ഹെഡ്ഡര്‍.

Story first published: Tuesday, July 1, 2014, 10:36 [IST]
Other articles published on Jul 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+