Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈജീരിയ പൊരുതി തോറ്റു, ഫ്രാന്‍സ് ജയിച്ചു

ബ്രസീലിയ: പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ വമ്പന്‍മാരെല്ലാം പതറുന്ന കാഴ്ചകളാണ് ഇതുവരെ കണ്ടത്. ഏകപക്ഷീയമായ ജയങ്ങള്‍ പറയത്തക്കതൊന്നുമില്ല. നൈജീരിയയും ഫ്രാന്‍സും തമ്മിലുള്ള മത്സരവും കടുത്ത പോരാട്ടത്തിന്റേതായിരുന്നു.

മുന്‍ ലോക ചാമ്പന്യന്‍മാരായ ഫ്രാന്‍സിനെ ഗോളടിപ്പിക്കാതെ നോക്കാന്‍ നൈജീരിയന്‍ പ്രതിരോധം ശക്തമായിരുന്നു. രണ്ട് പിഴവുകള്‍... രണ്ടേ രണ്ട് പിഴവുകള്‍... അത് മതിയായിരുന്നു ഫ്രാന്‍സിന് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറക്കാന്‍. നൈജീരിയക്ക് നാട്ടിലേക്കുളള ടിക്കറ്റും....

ആദ്യ പകുതിയില്‍ അള്‍ജീരിയന്‍ ആക്രമണമായിരുന്നു ഫ്രാന്‍സിന്റെ ഗോള്‍ മുഖത്ത്. എന്നാല്‍ താളം കണ്ടെത്തിയ ഫ്രഞ്ച് പട രണ്ടാം പകുതിയില്‍ ശക്തമായി തരിച്ചടിച്ചു. നൈജീരിയയുടെ ഗോളി വിന്‍സെന്റ് എന്‍യേമയായിരുന്നു ശരിക്കും കളിയിലെ താരം.

നൈജീരിയന്‍ പോസ്റ്റിന് മുന്നില്‍ വിന്‍സെന്റ് എന്‍യേമ എന്ന ഉരുക്ക് മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍, ഫ്രാന്‍സിന്റെ ജയം വന്‍ മാര്‍ജിന് ആയേന. ഗോളുറപ്പിച്ചനിരവധി ഷോട്ടുകളാണ് എന്‍യേമ ഫ്രാന്‍സിന് നിഷേധിച്ചത്. യഥാര്‍ത്ഥ ഗോളി.

79-ാം മിനിട്ടിലാണ് ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. പോഗ്ബയായിരുന്നു ആ ഗോളിന്റെ ഉടമ. ഇഞ്ച്വറി ടൈമില്‍ സ്വയംകുഴിച്ച കുഴിയിലാണ് പിന്നീട് നൈജീരിയ വീണത്. സെല്‍ഫ് ഗോള്‍. ബോള്‍ സേവ് ചെയ്യാനുള്ള ശ്രമത്തില്‍ യോബോയുടെ കാലില്‍ തട്ടി പന്ത് സ്വന്തം പോസ്റ്റിനുള്ളില്‍ വീണു.

പന്തിന് വേണ്ടി എന്തും

പന്തിന് വേണ്ടി എന്തും

ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയും നൈജീരിയയുടെ കെന്നെത്ത് ഒമെറോയും പന്തിനായുള്ള പോരാട്ടത്തില്‍

ആദ്യപകുതിയിലെ ആഫ്രിക്കന്‍ കരുത്ത്

ആദ്യപകുതിയിലെ ആഫ്രിക്കന്‍ കരുത്ത്

കളിയുടെ ആദ്യ പകുതിയില്‍ ശരിക്കും ആഫ്രിക്കന്‍ കരുത്ത് തന്നെയായിരുന്നു കളിക്കളത്തില്‍ പ്രകടമായത്. നൈജീരിയയുടെ കെന്നെത്ത് ഒമെറോയും ഫ്രഞ്ച് താരം ഒളിവര്‍ ജിറൗഡും പന്തിനായുള്ള പോരാട്ടത്തില്‍.

സൂപ്പര്‍ സേവ്

സൂപ്പര്‍ സേവ്

ഫ്രാന്‍സിന്റെ ഗോള്‍ മുഖത്ത് നൈജീരിയ നടത്തിയ ആക്രമണം. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ സൂപ്പര്‍ സേവ്.

മൂസ

മൂസ

കഴിഞ്ഞ കളിയില്‍ നൈജീരയുടെ പോരാളിയായിരുന്നു അഹമ്മദ് മൂസ. എന്നാല്‍ ഫ്രാന്‍സിനെതിരെ മൂസക്ക് ഗോളുകള്‍ ഒന്നും നേടാനായില്ല.

ഗോളാഘോഷം

ഗോളാഘോഷം

നൈജീരയിന്‍ ഗോള്‍ വല കുലുക്കിയ പോള്‍ പോഗ്ബയുടെ ആഹ്ലാദം

ഗോളടിച്ചത് ആരാ

ഗോളടിച്ചത് ആരാ

കളിയുടെ 79-ാം മിനിട്ടിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ നൈജീരിയന്‍ വലയില്‍ വീണത്. ഗോളടിച്ച പോള്‍ പോഗ്ബയെ സഹതാരങ്ങള്‍ അനുമോദിക്കുന്നു.

Story first published: Tuesday, July 1, 2014, 9:38 [IST]
Other articles published on Jul 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+