മെക്‌സിക്കോയെ കഷ്ടിച്ച് തോല്‍പിച്ച് ഹോളണ്ട്
സാവോ പോളോ: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ആവേശകരമായ ജയങ്ങള്‍. ചരിത്രത്തിലാദ്യമായി കോസ്റ്റാറിക്ക ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഭാഗ്യ ഗോളില്‍ മെക്‌സിക്കോയെ തളച്ച് ഹോളണ്ടും പ്രീ ക്വാര്‍ട്ടറിന്റെ കടമ്പ കടന്നു.
മുന്‍ ചാമ്പ്യന്‍മാരായ ഗ്രീസിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് കറുത്ത കുതിരകളായ കോസ്റ്റാറിക്ക അട്ടിമറിച്ചത്. ബ്രസീല്‍ ചിലി മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു കോസ്റ്റാറിക്ക - ഗ്രീസ് മത്സരം. നിശ്ചിത സമയത്തിനുള്ളില്‍ ഓരോ ഗോളുകള്‍ നേടിയ ടീമുകള്‍ക്ക് എക്‌സ്ട്രാ ടൈമില്‍ ഗോള്‍ നേടാനായില്ല. പിന്നെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസിന്റെ നാലാം ഷോട്ട് തടഞ്ഞിട്ട് കോസ്റ്റാറിക്ക ഗോളി ടീമിന് വിജയം സമ്മാനിച്ചു.
കരുത്തനായ ഗില്ലെര്‍മോ ഒക്കോവ എന്ന ഗോളിയുടെ സാന്നിധ്യമുണ്ടായിട്ടും മെക്‌സിക്കോക്ക് വിജയം നേടാനാനായില്ല. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മെക്‌സിക്കോക്ക് അവസാന മിനിട്ടുകളില്‍ വീണ രണ്ട് ഗോളുകളാണ് അവര്‍ക്ക് തിരിച്ചടിയായത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മെക്‌സിക്കോ ആയിരുന്നു മുന്നില്‍.
ആര്യന്‍ റോബനേയും, റോബിന്‍ വാന്‍പേഴ്‌സിയേയും നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു മെക്‌സിക്കന്‍ താരങ്ങളുടേത്. 88-ാം മിനിട്ടിലാണ് ഹോളണ്ടിന് സമനില ഗോള്‍ നേടാനായത്. ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഹോളണ്ട് ഗോളാക്കിയതോടെ മെക്‌സിക്കോക്ക് ലോകകപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നു.

മെക്‌സിക്കന്‍ കരുത്ത്
ഹോളണ്ടിനെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സിക്കന്‍ താരം പോള്‍ അഗ്വിലറിന്റെ മുന്നേറ്റം

ഇതാണ് മുന്നേറ്റം
ഹോളണ്ടിന്റെ ഗോള്‍ മുഖത്ത് മെക്‌സിക്കന്‍ താരം ഗ്യോവനി സാന്റോസ് നടത്തിയ ആക്രമണം.

ആര്യന്‍ റോബന്‍
കളിയുടെ ആദ്യ പകുതിയില്‍ ഹോളണ്ട് സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്റെ നിഴലുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പന്ത് കിട്ടാതെ പലപ്പോഴും വലഞ്ഞു. റോബന്റെ മുന്നേറ്റം മെക്‌സിക്കന്‍ താരം തടഞ്ഞപ്പോള്‍..

റോബെന്‍ വാന്‍പേഴ്‌സി
ഹോളണ്ടിന്റെ തുറുപ്പ് ചീട്ടുകളില്‍ ഒന്നാണ് റോബെന്‍ വാന്‍ പേഴ്‌സി. പക്ഷേ ഈ കളിയില്‍ കാര്യമായൊന്നും ചെയ്യാന്‍ വാന്‍പേഴ്‌സിക്കും കഴിഞ്ഞില്ല.

മെക്‌സിക്കന്‍ ഗോള്‍
ഹോളണ്ടിനെതിരെ പ്രീക്വാര്‍ട്ടറില്‍ ഗോള്‍ നേടി മെക്‌സിക്കന്‍ താരങ്ങളുടെ ആഘോഷം.

ഓറഞ്ചിന്റെ തിരിച്ചുവരവ്
രണ്ടാം പകുതിയിലാണ് ഓറഞ്ച് പട കരുത്താര്‍ജ്ജിച്ച് കളിച്ചത്. ആറ്യന്‍ റോബന്റെ മുന്നേറ്റം.

പെനാള്‍ട്ടിയെന്ന പിഴ
മെക്‌സിക്കന്‍ താരം റാഫേല്‍ മാര്‍ക്വിസിന് റഫറി മഞ്ഞക്കാര്‍ഡ് കാണിക്കുന്നു. ഹോളണ്ടിന് ലഭിച്ച പെനാള്‍ട്ടി. കഴിഞ്ഞ കളിയിലെ താരമായ ഗോളി ഗില്ലെര്‍മോ ഒക്കാവോയും സമീപം.

സൂപ്പര്‍ മൊമെന്റ്
ഹോളണ്ട്-മെക്‌സിക്കോ മത്സരത്തിലെ അതിമനോഹരമായ നിമിഷങ്ങളിലൊന്ന്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications