അര്‍ജന്റീന... അത് (സെല്‍ഫ് ) ഗോളായിരുന്നെങ്കില്‍
ബ്രസീലിയ: ഒറ്റ ഗോളിന്റെ ബലത്തില്‍ അര്‍ജന്റീന വീണ്ടും ജയം സ്വന്തമാക്കിയിരിക്കുന്നു. അതും കറുത്ത കുതിരകളാകുമെന്ന് കരുതിയ ബെല്‍ജിയത്തെ തോല്‍പിച്ച്. അവസരങ്ങള്‍ അനവധി ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാന്‍ ഇത്തവണയും മെസ്സിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല.
കളിയുടെ 64-ാം മിനിട്ടില്‍ സ്വന്തം പോസ്റ്റിലേക്ക് ബോള്‍ തട്ടിയിട്ട് അര്‍ജന്റീനയുടെ പ്രതിരോധ താരം ഗരെ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. വെടിയുണ്ട പോലെ പാഞ്ഞുവന്ന പന്തിനെ ഗോളി റൊമേരോ കൈപ്പിടിയില്‍ ഒതുക്കിയില്ലായിരുന്നെങ്കില്‍ കളിയുടെ വിധി തന്നെ ഒരു പക്ഷെമാറിപ്പോയേനെ. പ്രതിരോധനിര കാത്ത, ഗരെ ദുരന്ത നായകനായേനെ...

ഹിഗൈ്വന്‍ ഫോമില്‍
മെസ്സി കഴിഞ്ഞാല്‍ ഡി മരിയോയും ഹിഗൈ്വനും ആയിരുന്നു അര്‍ജന്റീനയുടെ പ്രതീക്ഷകള്‍. എന്നാല്‍ ഇതുവരെ ഫോം കണ്ടെത്താനാകാതിരുന്ന ഹിഗ്വാന്‍ നിര്‍ണായ മത്സരത്തിന്റെ താരമായി.

ഗോളിന്റെ ആവേശം
എട്ടാം മിനിട്ടില്‍ തന്നെ എതിരാളികളുടെ ഗോള്‍വല കുലുക്കുക... എത്ര സുന്ദരം. ഹിഗൈ്വനും ഡി മരിയോയും ആഹ്ലാദ പ്രകടനത്തില്‍.

മെസ്സിയും ഫൗള്‍ ചെയ്യും
കളിക്കളത്തിലെ ഏറ്റവും മാന്യന്‍ എന്നറിയപ്പെടുന്ന ആളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. പക്ഷേ ആ മെസ്സി കഴിഞ്ഞ കളിയില്‍ ഒരു ഫൗള്‍ ചെയ്തു.

മെസ്സിയെ തളക്കാന്‍
മെസ്സിയെ തളക്കാന്‍ ആവില്ല മക്കളേ... ബെല്‍ജിയത്തിന്റെ പ്രതിരോധം തകര്‍ത്ത് മുന്നേറുന്ന മെസ്സി.

വിജയാഹ്ലാദം
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പിച്ച ആഹ്ലാദത്തില്‍ അര്‍ജന്റീന ടീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications