Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡ് ഗോളും, ഗോളില്ലാ സമനിലയും...ചിത്രങ്ങള്‍

സാവോപോളോ: ഈ ലോകകപ്പിന്റെ ഏറ്റവും വേഗമാര്‍ന്ന ഗോളിനാണ് കഴിഞ്ഞ ദിവസം അമേരിക്ക-ഘാന മത്സരം സാക്ഷ്യം വഹിച്ചത്. കളി തുടങ്ങി 32-ാം സെക്കന്റില്‍ ഒരു ഗോള്‍. ഘാനയുടെ കരുത്തന്‍മാര്‍ക്ക് ചിന്തിക്കാന്‍ പോലും അവസരം നല്‍കാതെ ക്ലിന്റ് ഡെംപ്‌സി ഗോള്‍ ഉതിര്‍ത്തു.

അമേരിക്കക്ക് ഈ ജയം ഒരു പകരം വീട്ടല്‍ കൂടിയാണ്. കഴിഞ്ഞ ലോകകപ്പില്‍ ഘാനക്ക് മുന്നില്‍ അമേരിക്ക കീഴടങ്ങിയതായിരുന്നു. അവസാന മിനിട്ടുകളില്‍ നേടിയ ഗോളോടെ പക്ഷേ ഇത്തവണ വിജയം അമേരിക്ക കൈപ്പിടിയിലൊതുക്കി.

സമനിലയുടെ മടുപ്പില്ലാത്ത കളിയായിരുന്നു ഇറാന്‍-നൈജീരിയ മത്സരം. കളിയില്‍ ഗോളുകളൊന്നം വീണില്ലെങ്കിലും ഇരു ടീമുകളും നന്നായി കളിച്ചു.

റെക്കോര്‍ഡ് ഗോള്‍

റെക്കോര്‍ഡ് ഗോള്‍

കളി തുടങ്ങി 32-ാംസെക്കന്റില്‍ ഒരു ഗോള്‍. കളിക്കളത്തെ മുഴുവന്‍ ഞെട്ടിച്ച ആ ഗോളിന്റെ ഉടമ അമേരിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ ക്ലിന്റ് ഡെംപ്‌സി.

ആഹ്ലാദവും ദു:ഖവും

ആഹ്ലാദവും ദു:ഖവും

ഒരു വശത്ത് ഡെംപ്‌സി ആഹ്ലാദിക്കുമ്പോള്‍ മറുവശത്ത് ഘാനയുടെ ഗോളി ആദം ക്വാറസേയുടെ ദു:ഖവും കാണാം.

ഘാനക്കെതിരെ സന്തോഷം കൂടും

ഘാനക്കെതിരെ സന്തോഷം കൂടും

ഫുട്‌ബോളില്‍ വിജയം ഘാനക്കെതിരെയെങ്കില്‍ അമേരിക്കയുടെ സന്തോഷം കൂടും. കാരണം, പലപ്പോഴും ഘാന അവരെ മുട്ടുകുത്തിച്ചുട്ടുളളതാണ്.

ഡെംപ്‌സിയുടെ സന്തോഷം

ഡെംപ്‌സിയുടെ സന്തോഷം

ഘാനക്കെതിരെ ആദ്യ ഗോള്‍ നേടിയ ക്ലിന്റ് ഡെംപ്‌സിയുടെ സന്തോഷം.

ഇതാണ് സേവ്

ഇതാണ് സേവ്

നൈജീരിയന്‍ ആക്രമണം തടയുന്ന ഇറാന്‍ ഗോളി അവിറെസ ഹാഗിഗി.

ഗോള്‍ വീഴാത്ത കളി

ഗോള്‍ വീഴാത്ത കളി

ഇറാന്‍-നൈജീരിയ മത്സരത്തില്‍ ഗോളുകളൊന്നും വീണില്ലെങ്കിലും കളിയുടെ ആവേശത്തിന് കുറവൊന്നും ഇണ്ടായില്ല.

ഗോള്‍കീപ്പര്‍മാരുടെ കളി

ഗോള്‍കീപ്പര്‍മാരുടെ കളി

ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് ഇറാന്‍-നൈജീരിയ മത്സരത്തിന്റെ ഹൈലൈറ്റ്. നൈജീരിയന്‍ ഗോളി വിന്‍സന്റ് എന്യാമയുടെ സേവ്.

സമനിലയിലെ സന്തോഷം

സമനിലയിലെ സന്തോഷം

ഗ്രൂപ്പ് മത്സരമായതിനാല്‍ പെനാള്‍ട്ടി ഷൂട്ടൗട്ടോ മറ്റ് രീതികളോ ഫലം നിശ്ചയിക്കാന്‍ ഉപയോഗിച്ചില്ല. ഇറാനും നൈജീരിയയും പോയന്റുകള്‍ പങ്കുവച്ചു. ഇറാന്റെ സന്തോഷം.

നൈജീരിയന്‍ ആഹ്ലാദം

നൈജീരിയന്‍ ആഹ്ലാദം

ഒരു കളി തോല്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ പോയന്റ് പങ്കുവച്ച് സമനിലയില്‍ പിരിയുന്നത്. നൈജീരിയന്‍ താരങ്ങളുടെ ആഹ്ലാദം.

Story first published: Tuesday, June 17, 2014, 14:24 [IST]
Other articles published on Jun 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+