For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് 2014: കഥ ഇതുവരെ...

By Soorya Chandran

ബ്രസീലില്‍ ലോകകപ്പിന്റെ പന്തുരുളാന്‍ തുടങ്ങിയിട്ട് 22 ദിവസങ്ങള്‍ കഴിയുന്നു. ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചൂടിലേക്ക്... ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍, ജയങ്ങള്‍, ദയനീയ പരാജയങ്ങള്‍... ഇതുവരെയുള്ള മത്സരങ്ങള്‍ ഇങ്ങനെയൊക്കെയായിരുന്നു...

ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ കീഴടിക്കൊണ്ടാണ് ബ്രസീല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രസീലും, അര്‍ജന്റീനയും, ഫ്രാന്‍സും, ജര്‍മനിയും, ഹോളണ്ടും മുന്‍ ചാമ്പ്യന്‍മാരുടെ പട്ടികയില്‍ ക്വാര്‍ട്ടറില്‍ ഇടം നേടി. ബെല്‍ജിയവും കോസ്റ്റാറിക്കയും കറുത്ത കുതിരകളാകാന്‍ ബൂട്ടും കെട്ടി കാത്തിരിക്കുന്നു.

സ്‌പെയിനും ഇറ്റലിയും ഇംഗ്ലണ്ടും പോര്‍ച്ചുഗലും ഒക്കെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതാണ് വലിയ വിശേഷം. ആരേയും ഞെട്ടിക്കുന്ന പ്രകടനം കൊണ്ട് കോസ്റ്റാറിക്കയും ബോസ്‌നിയയും ബെല്‍ജിയവും മെക്‌സിക്കോയും ആരാധകരുടെ ഹൃദയം കയ്യടക്കി. ഇനി വെറും ആറ് കളികള്‍... അത്രമാത്രം. മാരക്കാനയില്‍ ആരുടെ കണ്ണുനീര് വീഴും, ആരുടെ അട്ടഹാസങ്ങളുയരും... കാത്തിരിക്കാം...

ആദ്യ മത്സരം

ആദ്യ മത്സരം

ബ്രസീലും, ക്രൊയേഷ്യും തമ്മിലായിരുന്നു 2104 ലോകകപ്പിലെ ആദ്യ മത്സരം നടന്നത്. ബ്രസീലിന്റെ സെല്‍ഫ് ഗോളിലായിരുന്നു ലോകകപ്പ് തന്നെ തുടങ്ങിയത്. പക്ഷേ കളി ബ്രസീല്‍ 3-1 ന് ജയിച്ചു.

മെക്‌സിക്കോ-കാമറൂണ്‍

മെക്‌സിക്കോ-കാമറൂണ്‍

ഗ്രൂപ്പ് എയില്‍ മെക്‌സിക്കോയും കാമറൂണും തമ്മിലായിരുന്നു ലോകകപ്പിലെ രണ്ടാം മത്സരം. ഒറ്റ ഗോളിന്റെ ബലത്തില്‍ ആഫ്രിക്കന്‍ കരുത്തിനെ മെക്‌സിക്കോ മറി കടന്നു.

സപെയിന്‍-ഹോളണ്ട്

സപെയിന്‍-ഹോളണ്ട്

2010 ലോകകപ്പിന്റെ ഫൈനലിലെ എതിരാളില്‍ 2014 ലോകകപ്പിന്‌റെ ആദ്യ റൗണ്ടില്‍ തന്നെ ഏറ്റുമുട്ടുക. ഇത്തവണത്തെ ലോകകപ്പിലെ മൂന്നാം മത്സരം സാക്ഷ്യം വഹിച്ചത് സ്‌പെയിന്‍-ഹോളണ്ട് പോരാട്ടത്തിന്. പകവീട്ടി ഹോളണ്ട് സ്‌പെയിനിനെ 5-1 ന് കീഴടക്കി.

ചിലി-ഓസ്‌ട്രേലിയ

ചിലി-ഓസ്‌ട്രേലിയ

ലോകകപ്പിലെ നാലാം മത്സരം ചിലിയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു. കരുത്തുറ്റ പ്രകടനം കാഴ്ചവച്ചിട്ടും ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു ഓസ്‌ട്രേലിയയുടെ വിധി.

കൊളംബിയ-ഗ്രീസ്

കൊളംബിയ-ഗ്രീസ്

നാല് ലോകകപ്പുകളുടെ ഇടവേളക്ക് ശേഷം എത്തിയതാണ് കൊളംബിയ. മുന്‍ ലോക ചാമ്പ്യന്‍മാരായ ഗ്രീസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചായിരുന്നു കൊളംബിയയുടെ തുടക്കം.

ഉറുഗ്വേ-കോസ്റ്റാറിക്ക

ഉറുഗ്വേ-കോസ്റ്റാറിക്ക

ആറാം മത്സരം മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വേയും കറുത്ത കുതിരകളായ കോസ്റ്റാറിക്കയും തമ്മില്‍. വിജയം കറുത്ത കുതിരകള്‍ക്കൊപ്പം. സ്‌കോര്‍3-1.

ഇംഗ്ലണ്ട് -ഇറ്റലി

ഇംഗ്ലണ്ട് -ഇറ്റലി

രണ്ട് മുന്‍ ലോകകപ്പ് വിജയികള്‍. ഇറ്റലിയും ഇംഗ്ലണ്ടും. പോരാട്ടത്തില്‍ ഇറ്റലിക്ക് വിജയം സ്‌കോര്‍2-1

ഐവറി കോസ്റ്റ്- ജപ്പാന്‍

ഐവറി കോസ്റ്റ്- ജപ്പാന്‍

ആഫ്രിക്കന്‍ കരുത്തുമായി ഐവറി കോസ്റ്റ്, ഏഷ്യന്‍ കരുത്തുമായി ജപ്പാന്‍. 2014 ലോകകപ്പിലെ എട്ടാം മത്സരം. വിജയം ഐവറി കോസ്റ്റിന്. സ്‌കോര്‍ 2-1.

സ്വിറ്റ്‌സര്‍ലന്റ്-ഇക്വഡോര്‍

സ്വിറ്റ്‌സര്‍ലന്റ്-ഇക്വഡോര്‍

സ്വിറ്റ്‌സര്‍ലന്റ് കരുത്തുകാട്ടിയ മത്സരം. ഇക്വഡോര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്‌കോര്‍ 2-1.

ഫ്രാന്‍സ് - ഹോണ്ടുറാസ്

ഫ്രാന്‍സ് - ഹോണ്ടുറാസ്

ഫ്രഞ്ച് പടയുടെ കരുത്തില്‍ താരതമ്യേന ദുര്‍ബലരായ ഹോണ്ടുറാസിന് പിടിച്ചുനില്‍ക്കാനായില്ല. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സിന് ജയം.

അര്‍ജന്റീന-ബോസ്‌നിയ

അര്‍ജന്റീന-ബോസ്‌നിയ

പത്ത് കളികള്‍ കഴിയാന്‍ കാത്തിരിക്കേണ്ടി വന്നു അര്‍ജന്റീനയുടെ പ്രകടനം കാണാന്‍. ദുര്‍ബലരെന്ന് കരുതിയിരുന്ന ബോസ്‌നിയ പക്ഷേ അര്‍ജന്റീനയെ ഞെട്ടിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം.

ജര്‍മനി-പോര്‍ച്ചുഗല്‍

ജര്‍മനി-പോര്‍ച്ചുഗല്‍

ലോകം കാത്തിരുന്ന കളിയായിരുന്നു ലോകകപ്പിലെ 12-ാമത്തേത്. മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും തമ്മില്‍. പോര്‍ച്ചുഗല്‍ പക്ഷേ നിരാശപ്പെടുത്തി. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജര്‍മനിക്ക് ജയം.

ഇറാന്‍-നൈജീരിയ

ഇറാന്‍-നൈജീരിയ

സമനിലയില്‍ അവസാനിച്ച ആദ്യ മത്സരമായിരുന്നു ഗ്രൂപ്പ് എഫില്‍ ഇറാനും നൈജീരയയും തമ്മില്‍ നടന്നത്. ഇരുടീമുകളും ഗോളൊന്നും അടിച്ചില്ല.

ഘാന-അമേരിക്ക

ഘാന-അമേരിക്ക

ആഫ്രിക്കന്‍ കരുത്തും അമേരിക്കന്‍ തന്ത്രവും. ജയിച്ചത് അമേരിക്കന്‍ തന്ത്രം തന്നെ . ഘാനക്കെതിരെ വിജയ 2-1 ന്.

ബെല്‍ജിയം-അള്‍ജീരിയ

ബെല്‍ജിയം-അള്‍ജീരിയ

ഈ ലോകകപ്പിലെ കറുത്ത കുരികള്‍ ആരെല്ലാമെന്ന് ചോദിച്ചപ്പോള്‍ ആദ്യ ഉത്തരം ബെല്‍ജിയം എന്നായിരുന്നു. പ്രതീക്ഷ തകര്‍ക്കാത്തതായിരുന്നു അവരുടെ പ്രകടനം. അള്‍ജീരിയയതെ തടഞ്ഞിട്ടത് 2-1 ന്.

ബ്രസീല്‍-മെക്‌സിക്കോ

ബ്രസീല്‍-മെക്‌സിക്കോ

ബ്രസീലിന്റെ രണ്ടാം മത്സരത്തിന് കാത്തിരിപ്പ് 15 മത്സരങ്ങള്‍. പക്ഷേ ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ കാനറികള്‍ക്കായില്ല. ലോകകപ്പിലെ രണ്ടാം ഗോള്‍രഹിത സമനിലയായിരുന്നു ബ്രസീല്‍-മെക്‌സിക്കോ കളിയുടെ ഫലം.

റഷ്യ-കൊറിയ

റഷ്യ-കൊറിയ

റഷ്യയും ദക്ഷിണ കൊറിയയും നയതന്ത്രപരമായി അത്ര നല്ല ബന്ധത്തിലല്ല. എന്തായാലും പ്രാഥമിക റൗണ്ടിലെ 17-ാം മത്സരം സമനിലയില്‍ തന്നെ അവസാനിച്ചു. സ്‌കോര്‍1-1

ഓസ്‌ട്രേലിയ-ഹോളണ്ട്

ഓസ്‌ട്രേലിയ-ഹോളണ്ട്

അടുത്ത ലോകകപ്പില്‍ പ്രതീക്ഷയര്‍പ്പിക്കാവുന്ന ടീമാണെന്ന് ഓസ്‌ട്രേലിയ തെളിയിച്ചു. ഹോളണ്ടിനെതിരെ അവര്‍ പരാജയം ഏറ്റുവാങ്ങിയത് വെറും ഒരു ഗോളിന്, സ്‌കോര്‍ 3-2

സ്‌പെയിന്‍-ചിലി

സ്‌പെയിന്‍-ചിലി

കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്‍മാരെന്ന് ഖ്യാതികൊണ്ട് കളിജയിക്കാനാവില്ല. ചിലി, സ്‌പെയിനിനെ അട്ടിമറിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്.

കാമറൂണ്‍-ക്രൊയേഷ്യ

കാമറൂണ്‍-ക്രൊയേഷ്യ

ഇത്തവണത്തെ ലോകകപ്പിലെ മികച്ച മാര്‍ജിിനുകളില്‍ ഒന്നായിരുന്നു 20-ാം മത്സരം കണ്ടത്. കാമറൂണിനെ ക്രൊയേഷ്യ തളച്ചത് എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു.

കൊളംബിയ- ഐവറി കോസ്റ്റ്

കൊളംബിയ- ഐവറി കോസ്റ്റ്

തങ്ങള്‍ ഇത്തവണ കരുതിക്കൂട്ടിത്തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു കൊളംബിയയുടെ പ്രകടനം. ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു.

ഉറുഗ്വേ-ഇംഗ്ലണ്ട്

ഉറുഗ്വേ-ഇംഗ്ലണ്ട്

രണ്ട് മുന്‍ ലോക ചാമ്പ്യന്‍മാര്‍... കടുത്ത പോരാട്ടം. പക്ഷേ വിജയം ഉറുഗ്വേക്ക് മാത്രം സ്വന്തം. സ്‌കോര്‍2-1.

ജപ്പാന്‍-ഗ്രീസ്

ജപ്പാന്‍-ഗ്രീസ്

ലോകകപ്പിലെ 23-ാം മത്സരം ജപ്പാനും ഗ്രീസും തമ്മില്‍. ഗോള്‍ രഹിത സമനില.

ഇറ്റലി-കോസ്റ്റാറിക്ക

ഇറ്റലി-കോസ്റ്റാറിക്ക

മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലിയെ കോസ്റ്റാറിക്ക തകര്‍ത്തു. എതിരില്ലാത്ത ഗോളിനായിരുന്നു കറുത്ത കുതിരകളുടെ ജയം.

സ്വിറ്റിസര്‍ലന്റ്-ഫ്രാന്‍സ്

സ്വിറ്റിസര്‍ലന്റ്-ഫ്രാന്‍സ്

25-ാം മത്സരം സ്വിറ്റ്‌സര്‍ലന്റും ഫ്രാന്‍സും തമ്മിലായിരുന്നു. കരുത്തരായ സ്വിസിനെ ഫ്രഞ്ച് പട അക്ഷരാര്‍ത്ഥത്തില്‍ ഗോള്‍ മഴയില്‍ മുക്കിക്കൊന്നു. സ്‌കോര്‍5-2

ഹോണ്ടുറാസ്-ഇക്വഡോര്‍

ഹോണ്ടുറാസ്-ഇക്വഡോര്‍

ഹോണ്ടുറാസിനെതിരെയുള്ള മത്സരം ഇക്വഡോറിന് വലിയ ആയാസകരമായിരുന്നു. എതിരല്ലാത്ത ഗോളിന് ജയം.

അര്‍ജന്റീന-ഇറാന്‍

അര്‍ജന്റീന-ഇറാന്‍

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും അര്‍ജന്റീനയെ ഞെട്ടിപ്പിക്കു പ്രകടനമാണ് ഇറാന്‍ പുറത്തെടുത്തത്. ഒറ്റ ഗോളിന്റെ ബലത്തിലാണ് അര്‍ജന്റീന ജയിച്ചത്.

 ജര്‍മനി-ഘാന

ജര്‍മനി-ഘാന

ആദ്യകളികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജര്‍മനി ഘാനക്ക് മുന്നില്‍ തളരുന്ന കാഴ്ചയാണ് 28-ാം മത്സരത്തില്‍ കണ്ടത്. രണ്ട് ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ കലാശിച്ചു.

നൈജീരിയ-ബോസ്‌നിയ

നൈജീരിയ-ബോസ്‌നിയ

അര്‍ജന്റീനയെ വിറപ്പിച്ച ബോസ്‌നിയക്ക് പക്ഷേ നൈജീരിയയെ തളക്കാനായില്ല. സ്‌കോര്‍1-0

ബെല്‍ജിയം-റഷ്യ

ബെല്‍ജിയം-റഷ്യ

തങ്ങള്‍ കെട്ടുറപ്പുള്ള സംഘമാണെന്ന് ബെല്‍ജിയം ഒരിക്കല്‍ക്കൂടി തെളിയിച്ചു. റഷ്യക്കെതിരെ എതിരല്ലാ ഗോളുമായി വിജയം.

കൊറിയ-അള്‍ജീരിയ

കൊറിയ-അള്‍ജീരിയ

ഏഷ്യന്‍ കരുത്തുമായെത്തിയ ദക്ഷിണ കൊറിയക്ക് ഒന്നും ചെന്നായില്ല ഇത്തവണ. അള്‍ജീരിയക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍വി.

അമേരിക്ക-പോര്‍ച്ചുഗല്‍

അമേരിക്ക-പോര്‍ച്ചുഗല്‍

പോര്‍ച്ചുഗല്‍ സംഘത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഇത്തവണ ലോകകപ്പ് കളിച്ചത്. അമേരിക്കക്കെതിരെയുള്ള മത്സരം സമനിലയില്‍ കലാശിച്ചു. സ്‌കോര്‍2-2

ഓസ്‌ട്രേലിയ-സ്‌പെയിന്‍

ഓസ്‌ട്രേലിയ-സ്‌പെയിന്‍

സ്‌പെയിന്റെ ആശ്വാസ ജയമായിരുന്നു ഓസ്‌ട്രേലിയക്കെതിരെ. ഇതുവരെ ഏറ്റ പരാജയങ്ങള്‍ക്ക് എതിരില്ലാത്ത മൂന്ന് ഗോളുകളോടെ ഓസ്‌ട്രേലിയയോടാണ് സ്പാനിഷ് പട കണക്ക് തീര്‍ത്തത്.

ഹോളണ്ട്-ചിലി

ഹോളണ്ട്-ചിലി

ഹോളണ്ടിന്റെ കുതിപ്പിന് തടയിടാന്‍ ആര്‍ക്കും കഴിയില്ലേ... ചിലിക്കെതിരേയും 0ജയം അവര്‍ക്ക് തന്നെ. സ്‌കോര്‍2-0

ബ്രസീല്‍-കാമറൂണ്‍

ബ്രസീല്‍-കാമറൂണ്‍

കമറൂണിന്റെ കരുത്തുറ്റ പ്രതിരോധം ബ്രസീലിന്റെ കുന്തമുനകളില്‍ തട്ടി പൊളിഞ്ഞടര്‍ന്നു. ബ്രസീലിന് ജയം. സ്‌കോര്‍4-1

ക്രൊയേഷ്യ-മെക്‌സിക്കോ

ക്രൊയേഷ്യ-മെക്‌സിക്കോ

ക്രൊയേഷ്യയും മെക്‌സിക്കോയും ഗ്രൂപ്പ് എയില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം തുണച്ചത് മെക്‌സിക്കോയെ. സ്‌കോര്‍ 3-1

കോസ്റ്റാറിക്ക-ഇംഗ്ലണ്ട്

കോസ്റ്റാറിക്ക-ഇംഗ്ലണ്ട്

കറുത്ത കുതിരകളായ കോസ്റ്റാറിക്കയെ തളക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഫലം ഗോള്‍രഹിത സമനില.

ഇറ്റലി-ഉറുഗ്വേ

ഇറ്റലി-ഉറുഗ്വേ

മുന്‍ ലോക ചാമ്പ്യനാ#മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇറ്റലിക്ക് കാലിടറി. എതിരില്ലാത്ത ഒരു ഗോളിന് വിജയം ഉറുഗ്വേക്ക്.

 ഗ്രീസ്-ഐവറി കോസ്റ്റ്

ഗ്രീസ്-ഐവറി കോസ്റ്റ്

മുന്‍ ലോകചാമ്പ്യന്‍മാരെന്ന ഭാവത്തില്‍ ഗ്രീസും, ആഫ്രിക്കന്‍ കരുത്തിന്റെ ആത്മവിശ്വാസവുമായി ഐവറി കോസ്റ്റും. ജയം ഗ്രീസിന്റെ ക്ലാസ്സിക്കല്‍ ഫുട്‌ബോളിന്. സ്‌കോര്‍ 2-1

ജപ്പാന്‍-കൊളംബിയ

ജപ്പാന്‍-കൊളംബിയ

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ ശക്തരായ എതിരാളിയാകും കൊളംബിയ. ഗ്രൂപ്പ് മത്സരങ്ങളില്‍ അവരത് തെളിയിച്ചുകഴിഞ്ഞു. ജപ്പാനെ തോല്‍പിച്ചത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്.

അര്‍ജന്റീന-നൈജീരിയ

അര്‍ജന്റീന-നൈജീരിയ

പ്രാഥമിക റൗണ്ടില്‍ മിന്നുന്ന വിജയം എന്നൊന്ന് അവകാശപ്പെടാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. നൈജീരിയക്കെതിരെയുള്ള മത്സരത്തിലും ഒറ്റ ഗോളിനായിരുന്നു ജയം. സ്‌കോര്‍3-2

ബോസ്‌നിയ-ഇറാന്‍

ബോസ്‌നിയ-ഇറാന്‍

അര്‍ജന്റീനക്കെതിരെ മികച്ച പ്രകടനം നേടി ബോസ്‌നിയ ഇറാനെതിരെ ശക്തമായി ആഞ്ഞടിച്ചു. ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കി. സ്‌കോര്‍ 3-1

ഹോണ്ടുറാസ്-സ്വിറ്റ്‌സര്‍ലന്റ്

ഹോണ്ടുറാസ്-സ്വിറ്റ്‌സര്‍ലന്റ്

സ്വിസ് കൊടുങ്കാറ്റിന് മുന്നില്‍ ഹോണ്ടുറാസ് തകര്‍ന്നടിഞ്ഞു. സ്‌കോര്‍ 3-0

ഇക്വഡോര്‍-ഫ്രാന്‍സ്

ഇക്വഡോര്‍-ഫ്രാന്‍സ്

ഫ്രഞ്ച് പടയുടെ പോരാട്ട വീര്യം ഇക്വഡോറിന് മുന്നില്‍ ഫലം കണ്ടില്ല. ഗോള്‍ രഹിത സമനില.

 അമേരിക്ക-ജര്‍മനി

അമേരിക്ക-ജര്‍മനി

അമേരിക്കയുടെ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നങ്ങള്‍ ജര്‍മനി തകര്‍ത്തു. എതിരില്ലാത്ത ഗോളിന് ജയം.

പോര്‍ച്ചുഗല്‍-ഘാന

പോര്‍ച്ചുഗല്‍-ഘാന

ഒടുവില്‍ പോര്‍ച്ചുഗലിന് ഒരു ആശ്വാസ ജയം. ഘാനക്കെതിരെയാണ് പോര്‍ച്ചുഗല്‍ ഇത്തവണത്തെ ആദ്യത്തേയും അവസാനത്തേയും ജയം നേടിയത്. സ്‌കോര്‍ 2-1

അള്‍ജീരിയ-റഷ്യ

അള്‍ജീരിയ-റഷ്യ

റഷ്യയും അള്‍ജീരിയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. സ്‌കോര്‍ 1-1

കൊറിയ-ബെല്‍ജിയം

കൊറിയ-ബെല്‍ജിയം

കറുത്ത കുതിരകള്‍ പടയോട്ടം തുടര്‍ന്നു. ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഗോളിന് കീഴടക്കി.

പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍

പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍

ലോകകപ്പിലെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലും അത് ആവര്‍ത്തിച്ചു. ചിലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ വിജയം നേടിയത്.

കൊളംബിയ-ഉറുഗ്വേ

കൊളംബിയ-ഉറുഗ്വേ

രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയും ഉറുഗ്വേയും ആയിരുന്നു എതിരാളികള്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി കൊളംബിയ ക്വാര്‍ട്ടറിലേക്ക്.

ഹോളണ്ട്-മെക്സിക്കോ

ഹോളണ്ട്-മെക്സിക്കോ

കരുത്തരായ ഹോളണ്ടിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ ജയിക്കാന്‍ മെക്‌സിക്കോക്ക് കഴിഞ്ഞില്ല. ഹോളണ്ടിന്റെ ജയം 2-1 ന്.

ഗ്രീസ്-കോസ്റ്റാറിക്ക

ഗ്രീസ്-കോസ്റ്റാറിക്ക

മുന്‍ ലോകചാമ്പ്യന്‍മാരാ ഗ്രീസിനെ കോസ്റ്റാറിക്ക പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിച്ചു. ചരിത്ര നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കോസ്റ്റാറിക്കയുടെ ജയം.

ഫ്രാന്‍സ്-നൈജീരിയ

ഫ്രാന്‍സ്-നൈജീരിയ

ലോക ചാമ്പ്യന്‍മാരായിരുന്ന ഫ്രാന്‍സ് അവര്‍ക്കൊത്ത കളി തന്നെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തെടുത്തു. ആഫ്രിക്കന്‍ സ്വപ്‌നങ്ങള്‍ പൊലിഞ്ഞ് നൈജീരിയ പുറത്തേക്ക്. സ്‌കോര്‍ 2-0

ജര്‍മനി-അള്‍ജീരിയ

ജര്‍മനി-അള്‍ജീരിയ

ഈ ലോകകപ്പില്‍ ജര്‍മനി കുതിപ്പ് തുടരുകയാണ്. ആദ്യമായി പ്രീ ക്വാര്‍ട്ടര്‍ കളിക്കുന്ന അള്‍ജീരിയയെ അവര്‍ തകര്‍ത്തു. സ്‌കോര്‍ 2-1

അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്റ്

അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്റ്

കടുത്ത മത്സരം. അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലും നേരിട്ടത് അത് തന്നെ. സ്വിറ്റ്‌സര്‍ലന്റിനെതിരെ ഏകപക്ഷീയമായ ഒഗു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം.

ബെല്‍ജിയം-അമേരിക്ക

ബെല്‍ജിയം-അമേരിക്ക

കറുത്ത കുതിരകള്‍ ആരാകും ബെല്‍ജിയമോ, കോസ്റ്റാറിക്കയോ. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയം തോല്‍പിച്ചത് അമേരിക്കയെ. സ്‌കോര്‍ 2-1

Story first published: Friday, July 4, 2014, 18:18 [IST]
Other articles published on Jul 4, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+