Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് പന്തുരുളാന്‍ ഇനി നൂറ് ദിനങ്ങള്‍

സാവോ പോളോ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് പന്തുരുളാന്‍ ഇനി വെറും നൂറ് ദിനങ്ങള്‍ മാത്രം. മാരക്കാനയിലെ സ്റ്റേഡിയത്തില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ഇപ്പോള്‍ തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ സ്വപ്‌നം കണ്ടുതുടങ്ങി.

സാവോ പോളോയിലെ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 13 നാണ് ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫ്. ക്രൊയേഷ്യക്കെതിരെ ആതിഥേയരായ ബ്രസീല്‍ അന്ന് കളത്തിലിറങ്ങും.

World Cup

പാരാവാരം പോലെ പരന്നുകിടക്കുന്ന ബ്രസീലിന്റെ വിവധ ഭാഗങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്ന 12 സ്റ്റേഡിയങ്ങള്‍. മാര്‍ച്ച് മാസം തുടങ്ങിയിട്ടും പല സ്‌റ്റേഡിയങ്ങളുടേയും പണി ഒന്നും ആയിട്ടില്ല എന്ന ആശങ്കയിലാണ് ഫിഫ അധികൃതര്‍. എന്നാല്‍ എല്ലാം സമയത്ത് തീരുമെന്ന ആത്മവിശ്വാസമുണ്ട് ബ്രസീലുകാര്‍ക്ക്.

33 ലക്ഷം ടിക്കറ്റുകളാണ് ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനായി തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 23 ലക്ഷം ടിക്കറ്റുകളും ഇപ്പോഴേ വിറ്റ് പോയിക്കഴിഞ്ഞിട്ടുണ്ട്. പൊതുവിപണിയില്‍ വിറ്റ ടിക്കറ്റിന്റെ അറുപത് ശതമാനവും വാങ്ങിക്കൂട്ടിയതും ബ്രസീലുകാരാണ്.

സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലമായിരിക്കും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളെ പ്രതികൂലമായി ബാധിക്കുക. ടിവി സ്‌ക്രീനില്‍ കളികാണുന്ന മലയാളിക്ക് ഇതൊരു പ്രശ്‌നമാകില്ലെന്നുറപ്പാണ്. പക്ഷേ കളികാണാന്‍ ബ്രസീലിലേക്ക് വിമാനം കയറുന്നവര്‍ മടിശ്ശീലയില്‍ ഒരല്‍പം പണം അധികം കരുതേണ്ടി വരുമെന്ന് ചുരുക്കം.

ജൂണ്‍ 13 ന് തുടങ്ങുന്ന ആദ്യ മത്സരം മുതല്‍ ജൂലായ് 13 ലെ ഫൈനല്‍ വരെ ലോകം കാത്തിരിക്കും. മാരക്കാനയിലെ ചരിത്ര ദു:ഖം ബ്രസീല്‍ മായ്ക്കുമോ, മറഡോണക്ക് ശേഷം ലോകകപ്പ് അര്‍ജന്റീനയില്‍ എത്തുമോ, ടിക്കി ടാക്കയുടെ താളവുമായി സ്‌പെയിന്‍ കിരീടം സ്വന്തം ഷെല്‍ഫില്‍ തന്നെ വക്കുമോ, കറുത്ത കുതിരകളായി ആരെങ്കിലും ഉയര്‍ന്നുവരുമോ...

Story first published: Tuesday, March 4, 2014, 11:32 [IST]
Other articles published on Mar 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+