വേൾഡ്കപ്പ് ആവേശം പേട്ടയിലും: വലിയ ട്രോഫി പേട്ട ജംഗ്ഷനിൽ സ്ഥാപിച്ചു
മരട്: വേൾഡ് കപ്പ് ആഘോഷത്തിന് ആവേശം പകർന്നു കൊണ്ട് വേൾഡ് കപ്പ്മാതൃകയിലുള്ള വലിയ ട്രോഫി പേട്ട ജംഗ്ഷനിൽ സ്ഥാപിച്ചു. വേൾഡ് കപ്പ് ഹംഗമയൂടെ ഭാഗമായിട്ട് ഭഗത് സോക്കർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആറടിയിൽ അധികം ഉയരമുള്ള വേൾഡ് കപ്പിന്റെ മാതൃക പേട്ടയിൽ സ്ഥാപിച്ചത്.
നാസിക് ബാന്റിന്റെ അകമ്പടിയോടെ ബ്രസിലിന്റെയും , അർജന്റിനയുടേയും ആരാധകർ ജഴ്സികൾ അണിഞ്ഞ് ആഘോഷ പൂർവ്വമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.പി.ചന്ദ്രൻ , ഭഗത് സോക്കർ ക്ലബ്ബ് പ്രവർത്തകരായ ഇ.കെ.സന്തോഷ്, കെ.എസ്.സനിഷ്, സൂരജ് ബാബു, ഐ.കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു മാസം നിണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ത്രിപ്പൂണിത്തുറ റോട്ടറിയുടെ സഹകരണത്തോടു കൂടി ഫുട്ബോൾ ടൂർണ്ണമെന്റ്, വിവിധ കേന്ദ്രങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ട് മൽസരം, വേൾ ഡ് കപ്പ് പ്രവചന മൽസരം എന്നിവ സംഘടിപ്പിക്കും.
Story first published: Sunday, June 17, 2018, 16:21 [IST]
Other articles published on Jun 17, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications