Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ അര്‍ജന്റീന മാത്രമല്ല, ബ്രസീലും കുഴപ്പത്തില്‍; തോറ്റാല്‍ പുറത്തേക്ക്?

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ പുരോഗമിക്കവെ പെരുമയുമായെത്തിയ ടീമികള്‍ കിതയ്ക്കുകയാണ്. അര്‍ജന്റീനയും ബ്രസീലും ജര്‍മനിയുമെല്ലാം പേരിനൊത്ത പ്രകടനം കാഴ്ചവെച്ചിട്ടില്ല. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനും ഗ്രൂപ്പ് ജേതാക്കളെ അറിയാനും അവസാന മത്സരം കഴിയുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പ്രമുഖര്‍.

ഗ്രൂപ്പ് ഡി യില്‍ അര്‍ജന്റീന പുറത്തേക്കോ അകത്തേക്കോ എന്നറിയാതെ തപ്പിത്തടയുമ്പോള്‍ ഗ്രൂപ്പ് ഇ യില്‍ ബ്രസീലിന്റെ നിലയും അത്ര സുരക്ഷിതമല്ല. സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്‌റ്റോറിക്ക, സെര്‍ബിയ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ബ്രസീലിന് ജയം അനിവാര്യമാണ്. സമനിലയും ബ്രസീലിന് സാധ്യത നല്‍കുമെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞേക്കില്ല.

brazil

അവസാന മത്സരത്തില്‍ ശക്തരായ സെര്‍ബിയ ആണ് എതിരാളി എന്നത് ബ്രസീലിന് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച് രണ്ടാം മത്സരത്തില്‍ തോറ്റ സെര്‍ബിയയ്ക്ക് ബ്രസീലിനോട് ജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലെത്താം. താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. ബ്രസീല്‍ പുറത്താകുകയും ചെയ്യും.

എന്നാല്‍, നിലവിലെ ഫോമില്‍ ബ്രസീല്‍ സെര്‍ബിയയെ തോല്‍പ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങിനെവന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ വലിയ മാര്‍ജിനില്‍ ബ്രസീലിന് ജയിക്കേണ്ടതുണ്ട്. കാരണം, ഗ്രൂപ്പ് ഇ യിലെ രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരുമായാണ് പ്രീക്വാര്‍ട്ടര്‍ മത്സരം. ഗ്രൂപ്പ്് എഫില്‍ ജര്‍മനി ചാമ്പ്യന്മാരായാല്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ ബ്രസീല്‍ ജര്‍മനി ഏറ്റുമുട്ടലുമുണ്ടായേക്കാം. തങ്ങളുടെ ഗ്രൂപ്പില്‍ ജര്‍മനി രണ്ടാം സ്ഥാനത്തേക്ക് പോകാനും സാധ്യതയുണ്ട്. എന്തായാലും, ഗ്രൂപ്പുകളിലെ അവസാന മത്സരം പ്രമുഖര്‍ക്ക് നിലനില്‍പിന്റെ പോരാട്ടമായി മാറുമെന്നുറപ്പാണ്.

Story first published: Saturday, June 23, 2018, 13:52 [IST]
Other articles published on Jun 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+