ലോകകപ്പ്: അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷിച്ച് മലപ്പുറത്തെ ആരാധകര്‍
മലപ്പുറം: ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറം പെരുമ പലപ്പോഴും ലോക ശ്രദ്ധ നേടിയിട്ടുണ്ട്. ഫുട്‌ബോളിനെ അത്രത്തോളം വികാരമാക്കി കൊണ്ടാടുന്നവരാണ് മലപ്പുറത്തുള്ളവര്‍. അതില്‍ ഭൂരിഭാഗം പേരും അര്‍ജന്റീനയുടെയോ ബ്രസീലിന്റേയോ ആരാധകരാണ് എന്നതാണ് സത്യം.

അങ്ങ് ദൂരെ റഷ്യയില്‍ ഫിഫ ലോകകപ്പ് അനുദിനം കൊഴുപ്പേകുമ്പോള്‍ മലപ്പുറം ഫുട്‌ബോള്‍ വസന്തത്തിന്റെ ആനന്ദ ലഹരിയിലാണ്. ബോര്‍ഡുകളും ഫ്‌ളെക്‌സുകളും വലിയ ബിഗ് സ്‌ക്രീനുകളും ട്രോളുകളും ഒക്കെയായി ഫുട്‌ബോള്‍ വസന്തത്തെ ശരിക്കും ആഘോഷിക്കുകയാണ് മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍.
ഇപ്പോഴിതാ, മരണമുഖത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സൂപ്പര്‍താരം ലയണല്‍ മെസ്സി പടനയിക്കുന്ന അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ ഇടം നേടിയിരിക്കുന്നു. നിര്‍ണായക മല്‍സരത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള നൈജീരിയയെ 1-2ന് തോല്‍പ്പിച്ചാണ് മെസ്സിപ്പട റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്.

ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ അര്‍ജന്റീന നൈജീരിയക്കെതിരേ വെന്നിക്കൊടി നാട്ടി അവസാന 16ലേക്ക് ടിക്കറ്റെടുത്തതോടെ അര്‍ജന്റീന ആരാധകരുടെ ആഹ്ലാദം അണപൊട്ടിയിരിക്കുകയാണ്. മല്‍സരശേഷം അര്‍ധരാത്രിയില്‍ മലപ്പുറം കുന്നുമ്മലില്‍ അര്‍ജന്റീനയുടെ പതാകയുമായി ബൈക്ക് റാലി നടത്തി പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications