അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറി; കോച്ചിനെ മാറ്റണമെന്ന് കളിക്കാര്‍; സാംപോളി മാപ്പു പറഞ്ഞു
മോസ്‌കോ: ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. കോച്ചിനെതിരെ കളിക്കാര്‍ പരാതിപ്പെട്ടതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോച്ചിനെ മാറ്റാതെ ശേഷിക്കുന്ന മത്സരത്തില്‍ ഇറങ്ങില്ലെന്ന് കളിക്കാര്‍ ഒന്നടങ്കം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ക്രൊയേഷ്യയ്‌ക്കെതിര 3-0 എന്ന സ്‌കോറിനാണ് ടീം നാണം കെട്ടത്. സൂപ്പര്‍താരം മെസ്സി ടീമിലുണ്ടായിട്ടും അത് ഉപയോഗപ്പെടുത്തുന്ന രീതിയില്‍ ടീമിനെ വിന്യസിക്കാന്‍ കോച്ചിന് കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്നും മാറ്റങ്ങളുമായി ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ഒരു ഘട്ടത്തിലും ഒത്തിണക്കം പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.
ലോകകപ്പില്‍ നിന്നും പുറത്താകുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ അര്‍ജന്റീന. അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാലും ടീമിന് പ്രീക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞേക്കില്ല. അതിനിടെ, തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകന്‍ ക്ഷമ ചോദിച്ചു. മെസ്സിയെ ന്യായീകരിച്ച സാംപോളി ടീമിന്റെ തോല്‍വിക്ക് ആരാധകരോട് മാപ്പു പറയുകയായിരുന്നു.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞാണ് ടീം റഷ്യയിലെത്തിയത്. എന്നാല്‍, എഡ്വാര്‍ഡോ ബൗസയ്ക്ക് പകരക്കാരനായെത്തിയ സാംപോളിക്ക് ടീമിനെ കാര്യമായ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മെസ്സിയുടെ സാന്നിധ്യം ടീമിന് ഗുണകരമായ രീതിയില്‍ മാറ്റിയെടുക്കാന്‍ കഴിയാത്തതാണ് പരിശീലകന് വിനയായത്. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ടീം പുറത്തായാല്‍ കോച്ചിന്റെ സ്ഥാനവും തെറിക്കുമെന്നുറപ്പാണ്.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications