Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെവസിനെക്കൂടാതെ ബ്രസൂക്ക തട്ടാന്‍ അര്‍ജന്റീന

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയുടെ പ്രധാന താരങ്ങളിലൊരാളായ കാര്‍ലോസ് ടെവസിന് ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ല. കോച്ച് അലക്‌സാണ്ട്രോ സാബെല്ലയുമായുള്ള പ്രശ്‌നങ്ങളാണ് ടെവസിനെ പുറത്തിരുത്തിയതെന്നാണ് വാര്‍ത്തകള്‍.

യുവന്റസിന്റെ സ്‌ട്രൈക്കറാണ് ടെവസ്. ഇത്തവണ ലയണല്‍ മെസ്സിക്കും സെര്‍ജിയോ അഗ്വോറോക്കും ഒപ്പം ലോകകപ്പ് മറഡോണയുടെ നാട്ടിലേക്ക് കൊണ്ടുവരാന്‍ അര്‍ജന്റീനയെ തുണക്കുമെന്ന് കരുതിയ താരം. എന്നാല്‍ കോച്ചുമായുള്ള തര്‍ക്കം ഇത്തരം ഒരു നടപടിയിലേക്ക് നീങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

Carlos Tevz

ടെവസിനെ മാത്രമല്ല കോച്ച് സാബെല്ല പുറത്തിരുത്തിയിരിക്കുന്നത്. ആക്രമണകാരിയായ എറിക് ലാമെലേയും 30 അംഗം ടീമില്‍ ഇടം കാണാതായെ പുറത്തായിട്ടുണ്ട്. ടോട്ടനത്തിന്റെ താരമാണ് എറിക്. പാരീസ് സെന്റ് ജര്‍മന്റെ മിഡ് ഫീല്‍ഡര്‍ ആയ സാവിയര്‍ പസ്റ്റോര്‍ക്കും ടീമില്‍ ഇടം കണ്ടെത്താനായില്ല.

ഇത്തവണത്തെ എ സീരീസില്‍ 19 ഗോളുകള്‍ നേടിയ താരമായിരുന്നു ടെവസ്. പക്ഷേ അതൊന്നും സാവെല്ല കാര്യമാക്കിയില്ല.

ലയണല്‍ മെസ്സിയും ഗോണ്‍സലോ ഹിഗൈ്വനും സെര്‍ജിയ അഗ്വറോയും റോഡ്രഗോ പലാസിയോവും എസെക്വീല്‍ ലാവെസ്സിയും ഫ്രാങ്കോ ഡ് സാന്റോയും ആണ് ടീമിലെ ഫോര്‍വേര്‍ഡുകള്‍.

എസിക്വില്‍ ഗാരെ, ഫെഡറിക്കോ ഫെര്‍ണാണ്ടസ്, പാബ്ലോ സബലേറ്റ, മാക്കോസ് റോജോ, ജോസ് മരിയ ബസാന്റ, ഹ്യൂഗോ കാമ്പഗാരോ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍ട്ടിന്‍ ഡെമിഷിലിസി, ഗബ്രിയേല്‍ മെര്‍ക്കാഡോ, ലിസാന്‍ഡ്രോ ലോപ്പസ് എന്നിവരാണ് ടീമിന്റെ പ്രതിരോധ നിരയില്‍ ഇടം നേടിയ താരങ്ങള്‍.

മിഡ് ഫീല്‍ഡില്‍ ഫെര്‍ണാണ്ടോ ഗാഗോ ലൂക്കാസ് ബിജിലിയ സാവിയര്‍ മഷരാനോ സംഘത്തോടൊപ്പം ചേരുന്നവര്‍ ഇവരാണ്- എവര്‍ ബനേഗ, എയ്ഞ്ചല്‍ ഡി മരിയ, മാക്‌സിമിലാനോ റോഡ്രിഗസ്, റിക്കാര്‍ഡോ അല്‍വരാസ്, അഗസ്‌റ്റോ ഫെര്‍ണാണ്ടസ്, എന്‍സോ പെരസ്, ജോസ് സോസ, ഫാബിന്‍ റിന്വാഡോ.

സെര്‍ജിയോ റൊമേറോ, മരിയാന അന്‍ഡുജാര്‍, അഗസ്റ്റിന്‍ ഓറിയോണ്‍ എന്നിവരാണ് ഗോള്‍വല കാക്കുന്നവര്‍.

Story first published: Wednesday, May 14, 2014, 17:37 [IST]
Other articles published on May 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+