Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിന്‍ ലോകകപ്പില്‍ സീറ്റുറപ്പിച്ചു

മാഡ്രിഡ്:നിലവിലെ ലോക ചാമ്പ്യമാരായ സ്‌പെയില്‍ ബ്രസീലില്‍ നടക്കുന്ന അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചു. ജോര്‍ജിയക്കെതിരെ നേടിയ വിജയമാണ് സ്‌പെയിന് ലോകകപ്പ് ബര്‍ത്ത് ഉറപ്പാക്കിയത്. ജോര്‍ജിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്.

ലോകകപ്പ് യോഗ്യതക്കായി സ്‌പെയിന്‍ സംഘത്തിന് വേണ്ടിയിരുന്നത് ജോര്‍ജിയക്കെതിരെ ഒരു സമനില മാത്രം ആയിരുന്നു. എന്നിരുന്നാലും കളിയുടെ ആദ്യ നിമിഷം മുതലേ മൈതാനത്തിന്റെ നിയന്ത്രണം കാളപ്പോരിന്റെ നാട്ടുാകര്‍ കയ്യടക്കിയിരുന്നു.

Sapin Football

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോള്‍ വീതമാണ് സ്പെയിന്‍ നേടിയത്. തങ്ങളുടെ ഗോള്‍പോസ്റ്റില്‍ വിള്ളല്‍ വീഴാതെ കാക്കാനും അവര്‍ക്കായി. അല്‍വാറോ നെഗ്രഡോയും യുവാന്‍ മാത്തയും ആണ് ജോര്‍ജിയയുടെ ഗോള്‍വല കുലുക്കിയത്.

സ്‌പെയിനിലെ കാര്‍ലോ ബെല്‍മോണ്ടേ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ യഥാര്‍ത്ഥ താരം പക്ഷേ ഇനിയേസ്റ്റ ആയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇതിഹാസ ഗോളിലൂടെ ലോക കീരീടം സ്‌പെയിനിലേക്ക് കൊണ്ടുവന്ന ഇനിയേസ്റ്റയുടെ ജന്‍മദേശത്താണ് കളി നടന്നത്. മിഡ് ഫീല്‍ഡിലെ ശക്തനായ പോരാളിയായി ഇനിയേസ്റ്റ തിളങ്ങി. ആദ്യ ഗോളിന്റെ മുഖ്യ ശില്‍പികളില്‍ ഒരാളും ഇനിയേസ്റ്റ തന്നെയായിരുന്നു. കളി തുടങ്ങി 25-ാം മിനിട്ടില്‍ ആയിരുന്നു ഇത്.

Story first published: Wednesday, October 16, 2013, 15:32 [IST]
Other articles published on Oct 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+