അര്‍ജന്റീന ബ്രസീല്‍ മത്സരം സമനിലയില്‍
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീല്‍ അര്‍ജന്റീന പോരാട്ടം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചു.
സ്വന്തം തട്ടകത്തില്‍ ആദ്യ ഗോള്‍ നടിയത് അര്‍ജന്റീന ആയിരുന്നു. 33-ാം മിനിറ്റില്‍ ലാവോസിയാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഡിമരിയയും ഹിഗ്വെയ്‌നും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ലവോസി പിഴയ്ക്കാതെ വലയിലെത്തിക്കുകയായിരുന്നു.

പകുതി സമയത്ത് പിന്നിലായിരുന്ന ബ്രസീല്‍ ഇടവേളയ്ക്ക് ശേഷം ഉണര്‍ന്ന് കളിച്ചു. 58-ാം മിനിറ്റില്‍ അവര്‍ സമനില ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ കോസ്റ്റയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. അത് പിടിച്ചെടുത്ത് 'ലൂക്കസ് ലീമ' വലയിലാക്കുകയായിരുന്നു.
പിന്നീട് മുന്നിലെത്താന്‍ ഇരുടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കോപ്പ അമേരിക്കയില്‍ വിലക്ക് നേരിട്ട ശേഷം തിരികെയെത്തിയ സൂപ്പര്‍ താരം നെയ്മറിന് കാര്യമായൊന്നും ചെയ്യാനായില്ല. പരിക്കിനെതുടര്‍ന്ന് മെസ്സി, ടെവസ്, അഗ്യൂറോ എന്നിവരില്ലാതെയാണ് അര്‍ജന്റീനയും കളത്തിലിറങ്ങിയത്.
2018 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇതുവരെ ഒന്നില്‍പോലും ജയിക്കാന്‍ അന്‍ജന്റീനയ്ക്ക് ആയിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. ബ്രസീലിന്റെ സ്ഥിതിയും ഏറെ മെച്ചമല്ല. ഒരു തോല്‍വിയും ഒരു ജയവും ഒരു സമനിലയുമാണ് ബ്രസീലിന്റെ അക്കൗണ്ടിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications