For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

40 വര്‍ഷത്തിനു ശേഷം ആര്‍പ്പുവിളിയുമായി വനിതകളും... ഗോള്‍മഴ പെയ്യിച്ച് ഇറാന്‍ (14-0)

ടെഹ്‌റാനിലാണ് മല്‍സരം നടന്നത്

iran

ടെഹ്‌റാന്‍: 40 വര്‍ഷങ്ങള്‍ക്കു ശേഷം വനിതകള്‍ മല്‍സരം ആസ്വദിക്കാന്‍ സ്റ്റേഡിയത്തിലേക്കു ഒഴുകിയെത്തിയപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍ വര്‍ഷിച്ച് ഇറാന്റെ ശക്തിപ്രകടനം. ടെഹ്‌റാനില്‍ നടന്ന മല്‍സരം വനിതാ ആരാധകരുടെ സാന്നിധ്യത്താല്‍ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വനികാ ആരാധകരെ വരവേറ്റു കൊണ്ട് ഇറാന്‍ പുരുഷ ടീം എതിരാളികളായ കംബോഡിയയെ വാരിക്കളയുകയായിരുന്നു. 14-0നാണ് ഇറാന്‍ എതിരാളികളെ നിലംപരിശാക്കിയത്. നാലു ഗോളുകളുമായി കരീം അന്‍സരിഫര്‍ദ് ഇറാന്‍ ഗോള്‍ വേട്ടയ്ക്കു ചുക്കാന്‍ പിടിച്ചപ്പോള്‍ സര്‍ദാര്‍ അസ്മൗന്‍ ഹാട്രിക്കോടെ മിന്നി.

1

നേരത്തേ ഇറാനില്‍ പുരുഷ ടീമിന്റെ മല്‍സരം കാണാന്‍ വനികള്‍ക്കു അനുമതി ലഭിച്ചിരുന്നില്ല. അതോറിറ്റികള്‍ തിരഞ്ഞെടുക്കുന്ന വളരെ കുറച്ചു വനിതകളെ മാത്രമേ നേരത്തേ കളി കാണാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ സാധാരണ രീതിയില്‍ വനിതകള്‍ക്കു ടിക്കറ്റ് വാങ്ങി കളി കാണാന്‍ അധികൃതര്‍ അവസരമൊരുക്കുകയായിരുന്നു. സ്‌റ്റേഡിയത്തില്‍ വനിതകള്‍ക്കു മാത്രമായി ഒരു ഭാഗം ഒഴിച്ചിടുകയും ചെയ്തിരുന്നു. ഏകദേശം 3,500 ഓളം വനിതകളാണ് മല്‍സരം കാണാന്‍ ടിക്കറ്റെടുത്തത്. സ്ത്രീകളുടെ സെക്ഷന്‍ മല്‍സരം തുടങ്ങുന്നതിനു മുമ്പ് തന്നെ തിങ്ങി നിറഞ്ഞപ്പോള്‍ സ്‌റ്റേഡിയത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം ഏറെ ശൂന്യവുമായിരുന്നു.

ലോകകപ്പിലെ മറ്റു യോഗ്യതാ റൗണ്ട് പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയ 5-0ന് നേപ്പാളിനെയും ജപ്പാന്‍ 6-0ന് മംഗോളിയയെയും ദക്ഷിണ കൊറിയ 8-0ന് ശ്രീലങ്കയെയും ചൈന 7-0ന് ഗുവാമിനെയും ഉസ്‌ബെക്കിസ്താന്‍ 5-0ന് യെമനെയും ഖത്തര്‍ 2-0ന് ബംഗ്ലാദേശിനെയും ഒമാന്‍ 3-0ന് അഫ്ഗാനിസ്താനെയും ഇറാഖ് 2-0ന് ഹോങ്കോങിനെയും യുഎഇ 5-0ന് ഇന്തോനേഷ്യയെയും സൗദി അറേബ്യ 3-0ന് സിംഗപ്പൂരിനെയും പരാജയപ്പെടുത്തി.

Story first published: Friday, October 11, 2019, 11:45 [IST]
Other articles published on Oct 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+