Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പലാശാന്‍ അടുത്ത സീസണിലും നമുക്കൊപ്പമുണ്ടാവില്ലേ? എന്തൊക്കെയാണ് അദ്ദേഹത്തിന്റെ ഭാവി പരിപാടികള്‍

കൊച്ചി: ഐഎസ്എല്ലിന്റെ അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവുമോയെന്ന കാര്യം ഉറപ്പില്ലെന്ന് ഇംഗ്ലീഷുകാരനായ കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ബ്ലാസ്റ്റേ്‌ഴ്‌സ് ടീം മാനേജ്‌മെന്റ് കൂടിയാലോചിച്ച് തന്നെ നിലനിര്‍ത്താന്‍ തയ്യാറാണെങ്കില്‍ ഒരുപക്ഷെ പരിശീലകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടൗട്ടില്‍ 4-3നാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.

തോല്‍വിയെക്കുറിച്ച് സംസാരിക്കാനില്ല

ഫൈനിലേറ്റ പരാജയത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് കോപ്പല്‍ വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങിപ്പോയി അമ്മയെ കാണുകയാണ് എന്റെ ലക്ഷ്യം. ക്രിസ്മസും പുതുവര്‍ഷവും വരാനിരിക്കുകയാണ്. ഇതിനു ശേഷമേ ഭാവിയെക്കുറിച്ച് പറയാന്‍ കോച്ചിന് ഉദ്ദേശ്യമുള്ളൂ.

തുടര്‍ച്ചയായ മല്‍സരങ്ങള്‍ തളര്‍ത്തി

തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചത് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തളര്‍ത്തിയെന്ന് കോപ്പല്‍ പറഞ്ഞു.
ഏഴു ദിവസത്തിനിടെ ടീം മൂന്നു മല്‍സരങ്ങളില്‍ കളിച്ചു. ഇതിനിടെ സെമി ഫൈനലിനായി ഡല്‍ഹിയിലേക്കും ബ്ലാസ്റ്റേഴ്‌സിന് യാത്ര തിരിക്കേണ്ടിവന്നു.

കൊച്ചിയെ വാനോളം പുകഴ്ത്തി

ഫൈനലില്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സിനെ പ്രോല്‍സാഹിപ്പിക്കാനെത്തിയ 50000ത്തില്‍ അധികം വരുന്ന കാണികളെ കോപ്പല്‍ പുകഴ്ത്തി.
ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലത്തായിരുന്നു ഫൈനലെങ്കില്‍ ഇത്രയുമധികം കാണികള്‍ എത്തുമായിരുന്നില്ല. കാണികള്‍ക്ക് ഞങ്ങളുടെ നന്ദി. എന്നാല്‍ കിരീടം കൈവിട്ടതില്‍ മാപ്പു ചോദിക്കുന്നു.

ടീമിന്റെ പ്രശ്‌നങ്ങള്‍

സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ടീം സന്തുലിതമായിരുന്നില്ല. എന്നാല്‍ ഓരോ മല്‍സരം കഴിയുന്തോറും ടീം ഇതിനെ അതിജീവിച്ചു.
ലെഫ്റ്റ് ബാക്ക് ഹോസുവിന് ഫൈനല്‍ നഷ്ടമായത് ടീമിനെ കനത്ത തിരിച്ചടിയായി. പ്രതിരോധത്തിനൊപ്പം കൗണ്ടര്‍അറ്റാക്ക് നടത്തുന്നതിലും കേമനായ അദ്ദേഹത്തിന്റെ അഭാവം നികത്താനായില്ല.

അടുത്ത തവണ കൂടുതല്‍ തയ്യാറെടുപ്പ് വേണം

അടുത്ത ഐഎസ്എല്ലില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയുള്ളൂ. ടീം നന്നായതു കൊണ്ടു മാത്രം കിരീടമുറപ്പിക്കാനും സാധിക്കില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം

കേരളത്തില്‍ ഫുട്‌ബോളിന് വളര്‍ച്ചയ്ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ആറു വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പുല്ലില്‍ തീര്‍ത്ത ഗ്രൗണ്ടുകള്‍ പരിശീലനത്തിനായി ഒരുക്കണം. കേരളത്തിലെ കാലാവസ്ഥ ഇത്തരം ഗ്രൗണ്ടുകള്‍ നിര്‍മിക്കാന്‍ ഏറെ അനുകൂലവുമാണ്.

Story first published: Monday, December 19, 2016, 15:39 [IST]
Other articles published on Dec 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+