Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2026ലെ ലോകകപ്പ് കൂടി കളിക്കുമോ? ഇതാണ് പ്ലാന്‍, വെളിപ്പെടുത്തി മെസ്സി

ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഉറ്റുനോക്കുന്നത് 2026ലെ അടുത്ത ലോകകപ്പില്‍ കൂടി ഇതിഹാസ താരം ലയണല്‍ മെസ്സി കളിക്കുമോയെന്നാണ്. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച അദ്ദേഹം വീണ്ടുമൊരു ടൂര്‍ണമെന്റ് കൂടി കളിച്ച് ബൂട്ടഴിക്കണമെന്നായിരിക്കും ആരാധകരുടെയും ആഗ്രഹം. ഇപ്പോഴിതാ തന്റെ ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍.

പ്രമുഖ സ്പാനിഷ് മാധ്യമമായ മാഴ്‌സ (Marca) സമ്മാനിച്ച അമേരിക്ക ലെജന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയതിനു ശേഷമാണ് 2026ലെ അടുത്ത ലോകകപ്പില്‍ കൂടി താന്‍ കളിക്കുമോയെന്നതിനെക്കുറിച്ച് മെസ്സി മനസ്സ്തുറന്നത്. നിലവില്‍ അമേരിക്കയിലെ മേജര്‍ സോക്കല്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമി ടീമിനായി കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

LIONEL MESSI

ഭാവിയെക്കുറിച്ച് മെസ്സി

അടുത്ത ഫിഫ ലോകകപ്പില്‍ കൂടി താന്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്ന സൂചനയാണ് ലയണല്‍ മെസ്സി നല്‍കിയിരിക്കുന്നത്. ഈയൊരു നിമിഷത്തില്‍ എന്താവുമെന്നു നമുക്കു കാണാം. സമയം വേഗത്തിലാക്കാനോ, മുന്നോട്ടു നോക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ ദിവസവും ആസ്വദിക്കാനാണ് ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സന്തോഷമായിരിക്കുന്നതിനു വേണ്ടി ഈ ലെവലില്‍ തുടര്‍ന്നും കളിക്കാന്‍ സാധിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നതായും മെസ്സി വ്യക്തമാക്കി.

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായിട്ടാണ് 2026ലെ ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നീളുന്ന ടൂര്‍മെന്റില്‍ ആറു ഭൂഖണ്ഡങ്ങളില്‍ നിന്നായി 48 ടീമുകള്‍ അണിനിരക്കുകയും ചെയ്യും.

അതേസമയം, ഖത്തറിലായിരുന്നു അവസാനത്തെ ലോകകപ്പ് അരങ്ങേറിയത്. മെസ്സി മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ മുന്‍ ജേതാക്കളായ ഫ്രാന്‍സിനെ വീഴ്ത്തി അര്‍ജന്റീന മൂന്നാം ലോകകിരീടത്തില്‍ മുത്തമിടുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയായിരുന്നു.

LIONEL MESSI

ഇഷ്ടമുള്ളത് ചെയ്യുമ്പോള്‍ സന്തോഷം

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നിടത്തോളം കാലം താന്‍ സന്തോഷവാനാണെന്നു ലയണല്‍ മെസ്സി വ്യക്തമാക്കി. എനിക്കു ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ പറ്റുന്നിടത്തോളം ഞാന്‍ ഹാപ്പിയാണ്. 2026ലെ അടുത്ത ലോകകപ്പിനായി എത്തുന്നതിനേക്കാള്‍ ഞാന്‍ വിലമതിക്കുന്നതും ഇതു തന്നെയാണ്. ലോകകപ്പില്‍ എത്തുന്നതിനു വേണ്ടി ഒരു ലക്ഷ്യമൊന്നും ഞാന്‍ സെറ്റ് ചെയ്തിട്ടില്ല. ഓരോ ദിവസവും നല്ല രീതില്‍ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും മെസ്സി വ്യക്തമാക്കി.

അതേസമയം, 37ാം വയസ്സിലും മികച്ച പ്രകടനമാണ് മെസ്സി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ പ്രധാന എതിരാളിയും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പം മെസ്സിയുമെത്തിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ കൂടുതല്‍ ഹാട്രിക്കുകളെന്ന റൊണാള്‍ഡോയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയക്കെതിരേ 10ാമത്തെ ഹാട്രിക്കാണ് മെസ്സി പൂര്‍ത്തിയാക്കിയത്.

Story first published: Friday, October 18, 2024, 15:59 [IST]
Other articles published on Oct 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+