For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാലന്‍ദ്യോറില്‍ നിന്ന് വിട്ടുനിന്ന് റയല്‍! കാരണം വിനീഷ്യസോ? വിവാദം പുകയുന്നു

ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന ബാലന്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം കഴിയവെ വിവാദം കൊഴുക്കുകയാണ്. ബാലന്‍ദ്യോര്‍ പുരസ്‌കാര ചടങ്ങില്‍ നിന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് പൂര്‍ണ്ണമായും വിട്ടുനിന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് മികച്ച താരത്തിനുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സ്‌ട്രൈക്കറായ വിനീഷ്യസ് ജൂനിയറിന് ലഭിക്കുമെന്നാണ്.

എന്നാല്‍ മികച്ച താരമായത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരമായ റോഡ്രിയാണ്. വിനീഷ്യസിനെ പിന്നിലാക്കിയാണ് ഇത്തരമൊരു നേട്ടം റോഡ്രി സ്വന്തമാക്കിയത്. മികച്ച വനിതാ താരമായി തുടര്‍ച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റി അര്‍ഹയായി. റയല്‍ മാഡ്രിഡ് താരങ്ങള്‍ പൂര്‍ണ്ണമായും ബാലന്‍ദ്യോറില്‍ നിന്ന് വിട്ടുനിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ക്ലബ്ബിന്റെ നിലവാരമില്ലാത്ത നീക്കത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

എന്തുകൊണ്ടാണ് റയല്‍ വിട്ടുനിന്നത്

വിനീഷ്യസ് ജൂനിയറിന് മികച്ച താരത്തിനുള്ള പുരസ്‌കാരം നല്‍കാത്തതിലുള്ള പ്രതിഷേധമായാണ് റയല്‍ വിട്ടുന്നിന്നത്. റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെലിങ്ങാം മൂന്നാം സ്ഥാനത്താണെത്തിയത്. റയല്‍ മാഡ്രിഡ് താരങ്ങള്‍ക്ക് അര്‍ഹിച്ച പുരസ്‌കാരം നല്‍കിയില്ലെന്നതില്‍ പ്രതിഷേധിച്ചാണ് റയല്‍ താരങ്ങള്‍ പൂര്‍ണ്ണമായും പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. പുരുഷ ഫുട്‌ബോളിലെ മികച്ച ക്ലബ്ബിനും പരിശീലകനും സ്‌ട്രൈക്കര്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ റയല്‍ ക്ലബ്ബില്‍ നിന്നുള്ളവര്‍ക്കായിരുന്നു.

എന്നാല്‍ പ്രതിഷേധ സൂചകമായി ഈ പുരസ്‌കാരങ്ങള്‍ വാങ്ങാന്‍ റയല്‍ മാഡ്രിഡ് താരങ്ങള്‍ തയ്യാറായില്ല. 'വിനീഷ്യസിനെ മികച്ച താരമായി കണക്കാക്കാത്ത സംവിധാനങ്ങള്‍ കര്‍വാചലിന് പുരസ്‌കാരം നല്‍കുന്നു. അര്‍ഹിച്ച ബഹുമാനം ലഭിക്കാത്ത വേദികളിലേക്ക് റയല്‍ മാഡ്രിഡില്ല' എന്ന് ക്ലബ്ബ് വൃത്തങ്ങള്‍ എഎഫ്പിയോട് പ്രതികരിച്ചിട്ടുണ്ട്. എന്തായാലും റയലിന്റെ നീക്കത്തിനെതിരേ വലിയ വിമര്‍ശനം ഫുട്‌ബോള്‍ ലോകത്ത് ഉയരുകയാണെന്ന് പറയാം.

ballon d or

എന്തുകൊണ്ട് റോഡ്രി മികച്ച താരമായി?

സ്പാനിഷ് ടീമിനും മാഞ്ചസ്റ്റര്‍ സിറ്റിക്കുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതാി റോഡ്രിയെ പുരസ്‌കാര നേട്ടത്തിലേക്കെത്തിച്ചത്. 28കാരനായ താരത്തിന്റെ മികവ് സ്‌പെയിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ കിരീടത്തിലേക്കെത്തിച്ചതിന് പിന്നിലും റോഡ്രിയാണ്. സിറ്റി എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയപ്പോഴും മധ്യനിരയില്‍ കളിമെനഞ്ഞ് റോഡ്രിയുണ്ടായിരുന്നു.

യുവേഫ നാഷന്‍സ് ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, യൂറോ കപ്പ് എന്നീ ടൂര്‍ണമെന്റുകളിലെ മികച്ച താരമെന്ന റെക്കോഡും റോഡ്രി നേടിയെടുത്തു. 2023 ഓഗസ്റ്റ് 1 മുതല്‍ 2024 ജൂലായ് 31വരെയുള്ള കാലയളവിലെ പ്രകടനം വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഇത് വിലയിരുത്തുമ്പോള്‍ റോഡ്രി എന്തുകൊണ്ടും ഈ നേട്ടത്തിന് അര്‍ഹനാണെന്ന് പറയാം. 2003ന് ശേഷം ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അന്തിമ പട്ടികയിലേക്കെത്താത്ത ആദ്യ ബാലന്‍ദ്യോര്‍ പുരസ്‌കാരമാണിതെന്ന് പറയാം.

മറ്റ് പുരസ്‌കാര ജേതാക്കള്‍

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമി യമാല്‍ സ്വന്തമാക്കി. കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ജെര്‍ഡ് മുള്ളര്‍ ട്രോഫി കെയ്‌ലിയന്‍ എംബാപ്പെക്കും ഹാരി കെയ്‌നും ലഭിച്ചു. വനിതകളില്‍ ജെന്നി ഹെര്‍മോസോയാണ് ഈ നേട്ടത്തിലെത്തിയത്.

സോക്രട്ടീസ് അവാര്‍ഡ് ജെന്നി ഹെര്‍മോസോ സ്വന്തമാക്കിയപ്പോള്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി എമിലിയാനോ മാര്‍ട്ടിനെസും നേടി. മികച്ച ക്ലബ്ബിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡ് നേടിയപ്പോള്‍ മികച്ച വനിതാ ക്ലബ്ബായി ബാഴ്‌സലോണയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പരിശീലകനായി റയലിന്റെ കാര്‍ലോ അഞ്ചലോട്ടിയും തിരഞ്ഞെടുത്തു.

Story first published: Tuesday, October 29, 2024, 6:36 [IST]
Other articles published on Oct 29, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+