Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 കളിയില്‍ 6 ഗോള്‍ മാത്രം, എംബാപ്പെയ്ക്കു റയലില്‍ എന്തു പറ്റി? ഫ്രഞ്ച് കോച്ച് പറയുന്നു

വാനോളം പ്രതീക്ഷകളുമായി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലെത്തിയ ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ആരാധനാപാത്രമായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം റയലിലെത്തിയത്. റോണോയുടെ പിന്‍ഗാമിയായി മാറാന്‍ എംബാപ്പെയ്ക്കു മാറുമെന്നു ആരാധകരും ഉറച്ചു വിശ്വസിച്ചിരുന്നു.

പക്ഷെ തന്റെ യഥാര്‍ഥ ഫോം റയലിന്റെ കുപ്പായത്തില്‍ പുറത്തെടുക്കാന്‍ ഇനിയും എംബാപ്പെയ്ക്കായിട്ടില്ല. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് ടീം കോച്ചും മുന്‍ ക്യാപ്റ്റനുമായ ദിദിയര്‍ ദെഷാംപ്‌സ്. അടുത്തിടെ ഫ്രഞ്ച് ടീമിനെ അദ്ദേഹം തിരഞ്ഞെടുത്തപ്പോള്‍ എംബാപ്പെയെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല.

KYLIAN MBAPPE

എംബാപ്പെയ്ക്കു മോശം സമയം

റയല്‍ മാഡ്രിഡില്‍ വളരെ മോശം സാഹചര്യത്തിലൂടെയാണ് കിലിയന്‍ എംബാപ്പെ ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെന്നു ദിദിയര്‍ ദെഷാംപ്‌സ് ചൂണ്ടിക്കാട്ടി. റയലില്‍ എംബാപ്പെയുടെ സാഹചര്യം ഇപ്പോള്‍ മോശമാണ്. കരിയറിലെ സന്തോഷകരമായ സമയത്തിലൂടെയല്ല അവന്‍ ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്.

ദേശീയ ടീമിലേക്കു വരാന്‍ എംബാപ്പെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈയൊരു സമയത്തു അവന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കുകയാണ് നല്ലതെന്നു എനിക്കു തോന്നി. എല്ലാവര്‍ക്കും മോശം സമയത്തിലൂടെ കടന്നു പോവേണ്ടി വരും. അവിടെ ശാരീരികവും മാനസികവുമായ ഒരു ഘടകമുണ്ടെന്നും ദെഷാംപ്‌സ് വ്യക്തമാക്കി.

റയലിനു വേണ്ടി സ്പാനിഷ് ലീഗിന്റെ (ലാ ലിഗ) ഈ സീസണില്‍ 11 മല്‍സരങ്ങളിലാണ് എംബാപ്പെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടാനായത് വെറും ആറു ഗോളുകള്‍ മാത്രവുമാണ്. ഒരു അസിസ്റ്റും നല്‍കി. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണിലാവട്ടെ ഒരേയൊരു ഗോള്‍ മാത്രമേ താരം സ്‌കോര്‍ ചെയ്തിട്ടുമുള്ളൂ. ടീമിനു വേണ്ടിയുള്ള എംബാപ്പെയുടെ സംഭാവനയില്‍ റയലിന്റെ ആരാധകരും നിരാശരാണ്.

KYLIAN MBAPPE

ഉപദേശിച്ച് മുന്‍ താരം

വിമര്‍ശനങ്ങളില്‍ തളരാതെ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കണമെന്നാണ് ഫ്രാന്‍സിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ റോബര്‍ട്ടോ പിറെസിന്റെ ഉപദേശം. എംബാപ്പെ ഈ വിമര്‍ശനങ്ങളെ നേരിടുക തന്നെ വേണം, ശൈലിയില്‍ മാറ്റം വരുത്തുകയും വേണം. താന്‍ മികച്ച ഫോമിലല്ലെന്നതു തിരിച്ചറിയുകയും അതു മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും വേണം.

റയല്‍ മാഡ്രിഡിനായി കളിക്കുന്നത് സ്വപ്‌നം കണ്ടിട്ടുള്ള താരമാണ് എംബാപ്പെ. താന്‍ കളിക്കുന്ന അതേ പൊസിഷനിലാണ് വിനീഷ്യസ് റയലില്‍ കളിച്ചുകൊണ്ടിരിക്കുന്നതെന്നു എംബാപ്പെയ്ക്കു അറിയാം. അവിടെ വിനീഷ്യസ് ഉജ്ജ്വലമായി പെര്‍ഫോം ചെയ്യുകയും ഒരുപാട് ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

സാഹചര്യങ്ങളുമായി എംബാപ്പെ പൊരുത്തപ്പെടേണ്ടതുണ്ട്. കൂടാതെ ടീമിന്റെ വ്യത്യസ്ത തന്ത്രങ്ങളുമായി ഒത്തുപോവുകയും വേണം. റയല്‍ മാഡ്രിഡിനെ തള്ളിക്കളയുകയെന്നതു ഏതൊരു താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും പിറെസ് വിശദമാക്കി.

ഫ്രാന്‍സിലും സ്‌പെയിനിലും ഒരുപാട് വിമര്‍ശനങ്ങള്‍ എംബാപ്പെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. കാരണം അവന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഫോമിലല്ല കളിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ റയല്‍ മാഡ്രിഡിനെ സംബന്ധിച്ച് നിര്‍ണായക താരമല്ല എംബാപ്പെ. മതിയായ ഗോളുകള്‍ സ്‌കോര്‍ ചെയ്യാനോ, ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനോ സാധിക്കുകയും ചെയ്യുന്നില്ല. പിഎസ്ജിയില്‍ നിന്നും എത്തിയതു മുതല്‍ അവനില്‍ വലിയ പ്രതീക്ഷയാണ് റയല്‍ ആരാധകര്‍ക്കുള്ളതെന്നും പിറെസ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 15, 2024, 18:05 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+