Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Uefa Nations League: എംബാപ്പെ ടീമില്‍ വേണ്ട! പുറത്താക്കി ഫ്രാന്‍സ് കോച്ച്? കാരണം അറിയാം

പാരീസ്: യുവേഫ നാഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് കെയ്‌ലിയന്‍ എംബാപ്പെയുടെ അഭാവമായിരുന്നു. ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളായ എംബാപ്പെയെ തഴഞ്ഞാണ് ഫ്രഞ്ച് ടീമിനെ പരിശീകന്‍ ദിദിയര്‍ ദെഷാംസ് തിരഞ്ഞെടുത്തത്. റയല്‍ മാഡ്രിഡിനായി തകര്‍ത്ത് കളിക്കുന്ന എംബാപ്പെയെ എന്തുകൊണ്ടാണ് ഫ്രഞ്ച് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നതാണ് എല്ലാവരും ഉയര്‍ത്തിയ ചോദ്യം.

പരിശീലകന്‍ പുറത്താക്കിയതാണോ അതോ എംബാപ്പെ വിശ്രമമെടുത്തതാണോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്തായാലും എംബാപ്പെയുടെ അഭാവം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ എംബാപ്പെയുടെ അഭാവത്തെക്കുറിച്ച് ഫ്രഞ്ച് കോച്ച് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എംബാപ്പയുമായി ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നാണ് ദേഷാംസ് പറയുന്നത്. അതിന്റെ കാരണവും പരിശീലകന്‍ പങ്കുവെക്കുന്നുണ്ട്.

kylian mbappe

ഞങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനം

എംബാപ്പെയുമായി ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നെടുത്ത തീരുമാനമാണിത്. ഈ തീരുമാനമാണ് ഇപ്പോള്‍ ശരിയെന്നാണ് കരുതുന്നത്' ദെഷാംപ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംബാപ്പെ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ അദ്ദേഹത്തിന് വിശ്രമമെടുക്കേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുന്നതിന് മുമ്പ് തന്നെ റയലിനായി അദ്ദേഹം കളിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. ഇസ്രായേലിനെതിരേ ഫ്രാന്‍സ് 4-1ന് ജയിച്ചപ്പോഴും ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ചപ്പോഴും എംബാപ്പെ ടീമില്‍ ഇല്ലായിരുന്നു. എന്തായാലും എംബാപ്പെയെ തഴയുന്ന നിലപാടാണ് ഇപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ സ്വീകരിക്കുന്നത്. എംബാപ്പെ മികച്ച ഫോമില്‍ നില്‍ക്കവെ ഇപ്പോള്‍ തഴയുന്നതിനെതിരേ ശക്തമായ വിമര്‍ശനമുണ്ട്.

റയലിനൊപ്പം മികച്ച ഫോമില്‍

റയല്‍ മാഡ്രിഡിനൊപ്പം മികച്ച ഫോമിലാണ് 25കാരനായ കെയ്‌ലിയന്‍ എംബാപ്പെ 10 മത്സരത്തില്‍ നിന്ന് ആറ് ഗോളുകളും നേടിയിട്ടുണ്ട്. ഫ്രാന്‍സിനായി 86 മത്സരത്തില്‍ നിന്ന് 48 ഗോളുകളാണ് ഇതിനോടകം എംബാപ്പെ നേടിയത്. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം അടുത്ത സൂപ്പര്‍ താരമായി എല്ലാവരും പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് എംബാപ്പെ. ഇതിനോടകം ഫുട്‌ബോള്‍ ലോകകപ്പ് നേടാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

മുന്‍ പിഎസ്ജി താരമായ എംബാപ്പെ ഈ സീസണിലാണ് റയല്‍ മാഡ്രിഡിലേക്കെത്തിയത്. റയലില്‍ റൊണാള്‍ഡോയുടെ റെക്കോഡുകള്‍ ഭേദിക്കുന്നവനായി എംബാപ്പെ മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിനീഷ്യസ് ജൂനിയറാണ് റയലില്‍ കൂടുതല്‍ കൈയടി നേടുന്നത്. ഇത്തവണത്തെ ബാലന്‍ദ്യോറിലേക്ക് വിനീഷ്യസ് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. എന്തായാലും വൈകാതെ ഫ്രഞ്ച് ടീമിലേക്ക് എംബാപ്പെ മടങ്ങിയെത്തുമെന്ന് തന്നെ കരുതാം.

Story first published: Friday, November 8, 2024, 16:30 [IST]
Other articles published on Nov 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+