Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാംസിക്ക് ഇഷ്ടം വിംഗില്‍ കളിക്കാന്‍, കോച്ച് വെംഗര്‍ ആ പൊസിഷന്‍ നല്‍കില്ലെന്ന വാശിയിലും

ലണ്ടന്‍: വെയില്‍സ് താരം ആരോണ്‍ റാംസി ആഴ്‌സണലില്‍ ഇനി എത്രകാലമുണ്ടാകും ? ഇഷ്ടപ്പെട്ട പൊസിഷനില്‍ കളിക്കാന്‍ സാധിക്കാത്തിനാല്‍ താരം നിരാശനാണ്. കോച്ച് ആര്‍സെന്‍ വെംഗറാകട്ടെ റാംസിയെ സമീപകാലത്തൊന്നും ഇഷ്ടപൊസിഷനിലേക്ക് കൊണ്ടുവരില്ലെന്ന സൂചന നല്‍കുകയും ചെയ്തു. റാംസി കളിക്കാനാഗ്രഹിക്കുന്ന പൊസിഷന്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡാണ്.

വെംഗര്‍ റാംസിയെ കളിപ്പിക്കുന്നത് വിംഗിലും. ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ 1-1ന് സമനിലയായ മത്സരത്തിലും റാംസി വിംഗിലായിരുന്നു. മാഞ്ചസ്റ്ററിന്റെ വിംഗര്‍ അന്റോണിയോ വലന്‍സിയക്കെതിരെ കളിക്കുമ്പോള്‍ റാംസി ശരിക്കും വിയര്‍ക്കുന്ന കാഴ്ചയായിരുന്നു. ഇതിന് റാംസി നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ് : അടിസ്ഥാനപരമായി താനൊരു വിംഗറല്ല. തിയോ വാല്‍ക്കോട്ടിനെ പോലെ എതിരാളിയെ ഓടിത്തോല്‍പ്പിച്ച് പന്തുമായി മുന്നേറാന്‍ കഴിവുള്ള താരമല്ല താന്‍. സെന്‍ട്രല്‍ മിഡ്ഫീല്‍ഡാണ് അനുയോജ്യമായ പൊസിഷന്‍. പ്രതിരോധിച്ചു കളിക്കുന്ന ശൈലിയാണ് തനിക്ക് ചേരുക - വെയില്‍സ്താരം പറഞ്ഞു.

wenger

എന്നാല്‍ ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറോട് ഇതേക്കുറിച്ച് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി ഇപ്രകാരം : റാംസിക്ക് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാകാന്‍ സാധിക്കില്ല. കാരണം തന്ത്രപൂര്‍വം ഡിഫന്‍ഡ് ചെയ്യാന്‍ മിടുക്കുള്ള താരമല്ല അയാള്‍. എതിര്‍ടീമിലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ മറികടക്കാന്‍ റാംസിക്ക് സാധിക്കും. പക്ഷേ,പന്ത് നഷ്ടമാകുമ്പോള്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുവാന്‍ റാംസിക്ക് കഴിയില്ല. അതുകൊണ്ടാണ് താനയാളെ വിംഗില്‍ കളിപ്പിക്കുന്നത്. ടീംആക്രമിച്ചു കളിക്കേണ്ട ഘട്ടമുണ്ടാകുമ്പോള്‍ റാംസിയെ വിംഗില്‍ പരീക്ഷിക്കുക എന്നതാണ് ചെയ്യുന്നത് - വെംഗര്‍ പറഞ്ഞു.

മെസുറ്റ് ഒസില്‍, സാഞ്ചസ്, ജിറൂദ്, വാല്‍കോട്ട്, കസോള എന്നിവരെല്ലാം ആക്രമിച്ചു കളിക്കുന്ന നിരയില്‍ അല്പം പ്രതിരോധ തന്ത്രവും പയറ്റേണ്ടതുണ്ട്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഗ്രാനിറ്റ് സാക്കക്കും കസോളക്കും അവസരംലഭിക്കുന്നത് ഈ കാരണം കൊണ്ടാണെന്നും വെംഗര്‍ പറയുന്നു.

ഇഷ്ടപ്പെട്ട പൊസിഷനില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആഴ്‌സണല്‍ വിടേണ്ടി വരുമെന്ന തിരിച്ചറിവ് റാംസിക്കുണ്ട്. ജാക് വില്‍ഷര്‍ സീസണ്‍ നീളുന്ന ലോണില്‍ ബൗണ്‍മൗത്തിലേക്ക് പോയത് ആഴ്‌സണലില്‍ അവസരമില്ലെന്ന്കണ്ടതോടെയായിരുന്നു.

Story first published: Monday, November 28, 2016, 12:41 [IST]
Other articles published on Nov 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+