Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയൊരു തിരിച്ചുവരവില്ല; ഈ വിരമിക്കല്‍ മെസ്സി നേരത്തെ തീരുമാനിച്ചത്?

അര്‍ജന്റീനയ്‌ക്കൊപ്പം കിരീടം സ്വന്തമാക്കാനുള്ള അവസാന അവസരമാകുമോ ഇതെന്ന് എനിക്കറിയില്ല - സൂപ്പര്‍ താരം ലയണല്‍ മെസ്സി കോപ്പ അമേരിക്ക ഫൈനലിന് തൊട്ടുമുമ്പായി പറഞ്ഞ വാക്കുകളാണ് ഇത്. അര്‍ജന്റീനയ്‌ക്കൊപ്പമുള്ള നാലാമത്തെ ഫൈനലാണ് ഇത്. ഇതെങ്കിലും ജയിക്കണം... ഇത് പറയുമ്പോള്‍ തന്നെ ഇനിയൊരങ്കത്തിന് താനുണ്ടാകില്ല എന്ന് ലയണല്‍ മെസ്സി മനസ്സില്‍ കണ്ടിരുന്നോ.. അറിയില്ല.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് നേരെ പൊട്ടിത്തെറിക്കുന്ന മെസ്സിയെ ആണ് അതിന് കുറച്ച് മുമ്പേ കണ്ടത്. കോപ്പ അമേരിക്കയുടെ ഫൈനല്‍ കളിക്കാന്‍പോകാനുള്ള വിമാനം വൈകിയതാണ് മെസ്സിയെ ചൊടിപ്പിച്ചത്. വിമാനം പുറപ്പെടുന്നത് കാത്തിരുന്ന് മടുത്ത ശേഷം മെസ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് - എന്തൊരു ദുരന്തമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നാണ്. ആരാധകര്‍ ഞെട്ടിപ്പോയി.

messi3

കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റതോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള തന്റെ കളിയും അവസാനിപ്പിച്ചു. പെട്ടെന്നുള്ള ഒരു വൈകാരിക തീരുമാനമാണ് മെസ്സിയുടേതെന്ന് കരുതുന്നവരാണ് കൂടുതലും. സഹതാരമായ സെര്‍ജിയോ റൊമേറോ പറയുന്നത് മെസ്സി തിരിച്ചുവരും എന്നാണ്. ആരാധകരും അത് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ലയണല്‍ മെസ്സി ഈ വിരമിക്കല്‍ നേരത്തെ മനസില്‍ കണ്ടിരുന്നു എന്ന് വേണം പറയാന്‍.

Read Also: വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!

റിയോ ഒളിംപിക്‌സിനെ പിന്തള്ളി കോപ്പ അമേരിക്ക കളിക്കാന്‍ മെസ്സി തീരുമാനിച്ചതും ഇക്കാരണം കൊണ്ട് തന്നെയാകണം. ബ്രസീല്‍ നെയ്മറെ ഒളിംപിക്‌സിന് വേണ്ടി കാത്തുവെച്ചപ്പോള്‍ കോപ്പയില്‍ ഇറങ്ങാനായിരുന്നു മെസ്സിയുടെ തീരുമാനം. അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നത് പോലെ ടൂര്‍ണമെന്റ് മുഴുവന്‍ നിറഞ്ഞാടിയാണ് മെസ്സി അരങ്ങൊഴിയുന്നത്. അപ്പോഴും ഒരു വേദന ബാക്കി. അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു ലോകകപ്പ്.. പോട്ടെ, ഒരു കോപ്പ അമേരിക്കയെങ്കിലും!

Story first published: Monday, June 27, 2016, 13:53 [IST]
Other articles published on Jun 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+