Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി മാതൃകയാക്കൂ, റൊണാള്‍ഡോ ടാറ്റു ചെയ്യാത്തതിന്റെ കാരണം അറിയാമോ? കൈയടിക്കണം

ഫുട്‌ബോള്‍ താരങ്ങള്‍ സമൂഹത്തില്‍ വലിയ ആരാധക പിന്തുണയുള്ളവരാണ്. മൈതാനത്തില്‍ ഉരുണ്ടുനീങ്ങുന്ന പന്തുമായി കുതിച്ച് ആരാധക മനസുകളിലേക്ക് ഗോളടിച്ച നിരവധി താരങ്ങളെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കാണാനാവും. പ്രശസ്തിയോടൊപ്പം വലിയ ആസ്തിയും താരങ്ങള്‍ക്കുണ്ടാവുമെന്നതിനാല്‍ മിക്ക താരങ്ങളും അത്യാഡംഭര ജീവിതമാണ് നയിക്കുന്നത്. ഒട്ടുമിക്ക ഫുട്‌ബോള്‍ താരങ്ങളും ശരീരത്തില്‍ ടാറ്റു ചെയ്തിട്ടുള്ളവരാണ്.

തങ്ങളുടെ കുടുംബത്തേയും ഭാഗ്യ നമ്പറുകളേയും ചിഹ്നങ്ങളേയുമെല്ലാം ശരീര ഭംഗിക്കനുസരിച്ച് ടാറ്റു ചെയ്യാന്‍ മിക്ക ഫുട്‌ബോള്‍ താരങ്ങളും താല്‍പര്യം കാട്ടാറുണ്ട്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും നെയ്മറുമെല്ലാം ശരീരത്തില്‍ നിരവധി ടാറ്റു കുത്തിയിട്ടുള്ളവരാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ ശരീരത്തില്‍ ഒരു ടാറ്റുപോലും കുത്തിയിട്ടില്ല. മറ്റാരേക്കാളും ടാറ്റു ഇണങ്ങുന്ന ശരീരമാണ് റൊണാള്‍ഡോയുടേത്.

പക്ഷെ അദ്ദേഹം ടാറ്റുവിന്റെ ഭംഗികളോട് നോ പറയുകയും ഇപ്പോഴും ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യാന്‍ ഒരു കാരണമുണ്ട്. റൊണാള്‍ഡോ എന്ന കളിക്കാരന്‍ എന്നതിലുപരി സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യനായതുകൊണ്ടാണ് റൊണാള്‍ഡോ ടാറ്റുവിന്റെ സൗന്ദര്യ മോഹങ്ങളോട് നോ പറഞ്ഞിരിക്കുന്നത്. അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഇതോടൊപ്പം കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നയാളാണ് റൊണാള്‍ഡോ.

ടാറ്റു ചെയ്യുമ്പോള്‍ രക്തദാനം ചെയ്യുന്നതിന് ചില തടസങ്ങളുണ്ട്. അതുകൊണ്ടാണ് ടാറ്റു ചെയ്യാത്തതെന്നാണ് റൊണാള്‍ഡോ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളത്. ഫുട്‌ബോള്‍ താരങ്ങളുടെ കാല് മുതല്‍ കഴുത്തിലും നാക്കിലും വരെ ടാറ്റുകള്‍ ഉള്ള ഈ സമയത്തും റൊണാള്‍ഡോ മുഖ്യ പരിഗണന തന്റെ ആരോഗ്യത്തിനും രക്തദാനത്തിനും നല്‍കുന്നുവെന്നത് മാതൃകാപരമാണ്. റൊണാള്‍ഡോയുടെ മുഖ്യ എതിരാളിയായ ലയണല്‍ മെസിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

cristiano ronaldo

എന്നാല്‍ രക്തദാനം ചെയ്യാറുള്ളതായി റിപ്പോര്‍ട്ടുകളില്ല. അതുകൊണ്ടുതന്നെ നിരവധി ടാറ്റു മെസിയുടെ ശരീരത്തിലുണ്ട്. ഇടക്കിടെ പുതിയ ടാറ്റു അടിക്കുന്ന താരമാണ് മെസി. ഫുട്‌ബോള്‍ ലോകകപ്പിനിടെ മെസിയുടെ കാലിലെ ടാറ്റു വൈറലായിരുന്നു. മെസിയുടെ ടാറ്റുവിനും പ്രത്യേക ആരാധക പിന്തുണയുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. എന്നാല്‍ ഇത്തരത്തില്‍ ടാറ്റുവിലൂടെ കിട്ടുന്ന സൗന്ദര്യം വേണ്ടെന്ന നിലപാടിലാണ് റൊണാള്‍ഡോ.

ഇതിന്റെ കാരണം റൊണാള്‍ഡോയോടുള്ള ബഹുമാനം ഉയര്‍ത്തുന്ന കാര്യവുമാണ്. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ് റൊണാള്‍ഡോ. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടേയും രോഗാവസ്ഥയിലുള്ളവരുടേയും വിഷമം റൊണാള്‍ഡോയ്ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ സമൂഹത്തിലേക്ക് നേരിട്ടിറങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ റൊണാള്‍ഡോ മടികാട്ടാറില്ല.

അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സാ ചിലവിനായി വലിയൊരു തുക റൊണാള്‍ഡോ മുടക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം വലിയ പ്രാധാന്യം നല്‍കുന്നു. 2015ല്‍ ഏറ്റവും കൂടുതല്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മുടക്കുന്ന കായിക താരമാണ് റൊണാള്‍ഡോയെന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു. ലോകത്തിലെ പ്രധാന ജീവകാരുണ്യ സംഘടനകളുമായും റൊണാള്‍ഡോ സഹകരിക്കുന്നുണ്ട്.

സേവ് ദി ചില്‍ഡ്രന്‍, യുനിസെഫ്, വേള്‍ഡ് വിഷന്‍ എന്നിവര്‍ക്കെല്ലാം വലിയൊരു തുക റൊണാള്‍ഡോ സംഭാവന നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി വലിയൊരു തുകയാണ് റൊണാള്‍ഡോ ചിലവാക്കിയത്. പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് കൈത്താങ്ങായും റൊണാള്‍ഡോ എത്താറുണ്ട്. നേപ്പാളില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ നിരവധി മനുഷ്യരെ ഇത് ബാധിച്ചിരുന്നു. ഇവര്‍ക്കും സാമ്പത്തികമായി വലിയ സംഭാവന റൊണാള്‍ഡോ ചെയ്യുന്നുണ്ട്.

ഫുട്‌ബോളിലെ മറ്റ് എല്ലാ താരങ്ങളേക്കാളും ജീവ കാരുണ്യ മേഖലയില്‍ റൊണാള്‍ഡോ മുന്നിലാണ്. ആരോഗ്യ സംരക്ഷണത്തിലും റൊണാള്‍ഡോ എല്ലാവര്‍ക്കും മാതൃകയാണ്. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ താരമെന്നതിലുപരിയായി വലിയ സ്‌നേഹവും അംഗീകാരവും റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നുണ്ട്.

Story first published: Monday, February 5, 2024, 12:33 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+