തോറ്റത് ബ്രസീലല്ലേ,ജയിച്ചത് മെക്‌സിക്കോയും...കാണാം
ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, മങ്ങി മഞ്ഞനിറമായത് ബ്രസീല്‍ ആരാധകരുടെ മുഖമായിരുന്നു. ക്രൊയേഷ്യ എന്ന താരതമ്യേന ദുര്‍ബലമായ ടീമിനെതിരെ ബ്രസീല്‍ കാഴ്ചവച്ചത് ശരാശരി പ്രകടനം. മെക്‌സിക്കോ-കാമറൂണ്‍ മത്സരത്തില്‍ കണ്ടതോ, പ്രതിഭാ വിലാസവും.
ബ്രസീല്‍ ആരാധകരെ ഞെട്ടിക്കാന്‍ വേറെ എന്ത് വേണം. കാമറൂണിന്റേയും മെക്‌സിക്കോയുടേയും തകരാത്ത പ്രതിരോധ നിരയും കൂടി കണ്ടപ്പോള്‍ പ്രതിരോധത്തിന്റെ മതില് പൊട്ടിയ ബ്രസീലുകാര്‍ ശരിക്കും ഞെട്ടി.
മെക്‌സിക്കോക്കെതിരെ ബൂട്ടണിയുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും കാനറികള്‍ സ്വപ്‌നം കണ്ടിരുന്നില്ല. ലോകകപ്പില്‍ നേര്‍ക്കുനേര്‍ കളിച്ചകളികളില്‍ നാലില്‍ മൂന്നും ജയിച്ച പാരമ്പര്യത്തിന്റെ തഴമ്പ് ഇപ്പോഴും അവിടെയുണ്ടോ എന്ന് സ്‌കൊളാരിയും കുട്ടികളും തപ്പിനോക്കുന്നുണ്ടാകും ഇപ്പോള്‍. സത്യത്തില്‍ ഈ സമനിലപോലും മെക്‌സിക്കോയുടെ വിജയമല്ലേ... ബ്രസീലിന്റെ പരാജയവും.

ഹെഡ്ഡിന് വേണ്ടി
മെക്‌സിക്കോയുടെ ഫ്രാന്‍സിസ്‌കോ റോഡ്രിഗിസും ബ്രസീലിന്റെ ഫ്രെഡും ബോള്‍ ഹെഡ് ചെയ്യാനുള്ള ശ്രമത്തില്‍.

തടഞ്ഞല്ലോ നീ...
മെക്‌സിക്കോ താരം മിഗ്വല്‍ ലായുണ്‍ പന്തുമായി മുന്നേറുന്നതിനിടെ ബ്രസീല്‍ ഡിഫന്‍ഡര്‍ ഡാനി ആല്‍വ്‌സ് ഫൗള്‍ ചെയ്തപ്പോള്‍

അങ്ങനങ്ങ് പോയാലോ
പന്തുമായി മുന്നേറുകയാണ് മെക്‌സിക്കോയുടെ ജോയ് യുവാന്‍വ്‌സക്വിസ്. പക്ഷേ ആ മുന്നേറ്റത്തിന് തടയിട്ടുകൊണ്ട് ബ്രസീലിന്റെ റമയര്‍ എത്തിയപ്പോള്‍.

ഫ്രീ കിക്ക് വെറുതെയായി
മെക്‌സിക്കോയുടെ പെനാള്‍ട്ടി ബോക്‌സിന് മുന്നില്‍ ഒരു ഫ്രീ കിക്ക് കിട്ടിയതാണ് ബ്രസീലിന്. നെയ്മറാണ് കിക്കെടുത്തത്. പക്ഷേ അത് ഗോളായില്ല.

ഇതെന്ത് കളി
ഇതെന്താ ഫുട്‌ബോള്‍ കളി തന്നെയല്ലേ... പന്തെടുക്കാനുള്ള ശ്രമത്തില്‍ ബ്രസീലിയന്‍ താരം വില്ലെയ്‌ന്റെ മുകളില്‍ കയറിപ്പോയ മെക്‌സിക്കോയുടെ മാര്‍ക്കോ ഫാബിയാന്‍.

എന്തായാലും രക്ഷപ്പെട്ടു
ബ്രസീലിന്റെ പരിശാലകന്‍ സ്‌കൊളാരിയും മെക്‌സിക്കോയുടെ പരിശാലകന്‍ മിഗ്വല്‍ ഹെരേരയുടെ മത്സരത്തിന് ശേഷം നടത്തിയ സ്‌നേഹ പ്രകടനം.

ആശ്വാസമായി
മത്സരത്തിന് ശേഷം ബ്രസീലിയന്‍ താരങ്ങള്‍ സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications