ബാക്കിയായ സൂപ്പര്‍സ്റ്റാറുകള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വെയ്ന്‍ റൂണി, മരിയോ ബെലോട്ടെല്ലി എന്നിങ്ങനെ ജയിംസ് റോഡ്രിഗസ് വരെയുള്ള സൂപ്പര്‍താരങ്ങള്‍ തോറ്റ് പുറത്തായിക്കഴിഞ്ഞു. നെയ്മറും ഡി മരിയയും പരിക്ക്മൂലം ലോകകപ്പ് വിട്ടു. ബാക്കിയുള്ളത് വെറും നാല് കളികളാണ്, നാലേ നാല് ടീമുകളും.
കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ടീമുകളാണ് ബാക്കി. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീന, ആതിഥേയരായ ബ്രസീല്‍, യൂറോപ്പില്‍ നിന്നും ഹോളണ്ടും ജര്‍മനിയും. നാലില്‍ ഏത് ടീം ദുര്‍ബലം എന്നാരും ചോദിക്കില്ല. വെറും വണ്‍മാന്‍ ഷോ കൊണ്ട് മാത്രം ഇനി കളി ജയിക്കാനാകില്ല.
എന്നാല്‍ കളി നെയ്യാനും ഒരു നിമിഷം കൊണ്ട് കളി തിരിക്കാനും കഴിവുള്ളവര്‍ ഓരോ ടീമിലുമുണ്ട്. ടീം വര്‍ക്കിനൊപ്പം ഇവരുടെ പ്രതിഭാ സ്പര്‍ശങ്ങള്‍ കൂടിയാകുമ്പോള്‍ കളിയില്‍ തീ പാറും. ബ്രസീല്‍ ലോകകപ്പ് ബാക്കിയാക്കിയ സൂപ്പര്‍ താരങ്ങള്‍ ആരൊക്കൊയെന്ന് നോക്കൂ

ലയണല്‍ മെസ്സി
എല്ലാ പ്രതീക്ഷകളെയും സാധുവാക്കിയാണ് മെസ്സിയുടെ മുന്നേറ്റം, നാലു ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ടിനുള്ള മത്സരത്തിലും മെസ്സിയുണ്ട്. ആറ് ഗോളുകളോടെ റോഡ്രിഗസാണ് ഇപ്പോള്‍ പട്ടികയില്‍ മുന്നില്‍. എന്നാല്‍ മെസിക്ക് രണ്ട് കളികള്‍ ബാക്കിയുണ്ട്. എന്തു സംഭവിക്കാവുന്ന രണ്ട് കളികള്‍. 86 ല്‍ മറഡോണ ചെയ്തതില്‍ കുറഞ്ഞതൊന്നും പോര മെസ്സിയുടെ ആരാധകര്‍ക്ക്.

ആര്യന്‍ റോബന്‍
സ്‌പെയിനിനെതിരെ തകര്‍പ്പന്‍ തുടക്കത്തോടെ വരവറിയിച്ച ആര്യന്‍ റോബന് പിന്നീടങ്ങോട്ട് ഗോളടിക്കാനായില്ല. പ്രീ ക്വാര്‍ട്ടറില്‍ വിവാദ പെനല്‍റ്റിയില്‍ ഹീറോയിസവും കളഞ്ഞുകുളിച്ചു. അഞ്ച് കളിയില്‍ മൂന്ന് ഗോളുകളാണ് റോബന്റെ സമ്പാദ്യം. അര്‍ജന്റീനയ്‌ക്കെതിരായ മരണക്കളിയാണ് അടുത്തത്.

വാന്‍പേഴ്‌സി
ഈ ലോകകപ്പിന്റെ ഗോളുകളിലൊന്ന് ഒന്ന് എളുപ്പം വിളിക്കാവുന്നതാണ് വാന്‍പേഴ്‌സി സ്‌പെയിനിനെതിരെ നേടിയ ഹെഡ്ഡര്‍. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് ഒരു കളി മിസ്സായ വാന്‍പേഴ്‌സിക്ക് അര്‍ജന്റീനയെ മറികടന്ന് വേണം ലോകകപ്പിന്റെ ഫൈനല്‍ കളിക്കാന്‍.

തോമസ് മുള്ളര്‍
അര്‍ജന്റീന - ബ്രസീല്‍ പോരാട്ടമാണ് ആരാധകരുടെ മനസില്‍. എന്നാല്‍ സെമിയില്‍ ബ്രസീലിനെ കാത്തിരിക്കുന്നത് മുള്ളറാണ്. ഈ ലോകകപ്പിലെ ഒരേയൊരു ഹാട്രികിന് ഉടമയാണ് മുള്ളര്‍. നാലുഗോളുകളോടെ മെസിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ടിനുള്ള പ്രതീക്ഷകള്‍ ബാക്കിയുണ്ട് മുള്ളറിന്.

ക്ലോസ് ക്ലോസെ
ലോകകപ്പ് ഗോളുകളില്‍ റൊണാള്‍ഡോയെ മറികടന്ന മിറോസോവ് ക്ലോസെയ്ക്ക് ഈ ലോകകപ്പില്‍ തന്റെ പതിവ് കളി പുറത്തെടുക്കാനായിട്ടില്ല. പ്രശ്‌നമില്ല. രണ്ട് കളികള്‍ ബാക്കിയുണ്ട്.

ഡേവിഡ് ലൂയിസ്
നെയ്മര്‍ പോയ ബ്രസീലിന് പ്രതീക്ഷയായി ഡേവിഡ് ലൂയിസുണ്ട്. സെമി ഫൈനലില്‍ കരുത്തരായ ജര്‍മനിയാണ് ബ്രസീലിന് എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications