മണിപ്പൂരിന്റെ മുത്ത്, ഇന്ത്യയുടെ സ്വത്ത്... അമര്‍ജിത്തിനെ അറിയാതെ പോവരുത്, ചരിത്ര നായകന്‍...
ദില്ലി: അണ്ടര്‍ 17 ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തിനായി ഇന്ത്യന്‍ ടീം അവസാന വട്ട തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ടീമിന്റെ അമരക്കാരനെ കാണാതെ പോവരുത്. മണിപ്പൂരില്‍ നിന്നുള്ള അമര്‍ജിത്ത് കിയാമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കൗമാരപ്പടയെ മുന്നില്‍ നിന്നു നയിക്കുന്നത്.
സ്വന്തം നാട്ടില്‍ രാജ്യത്തെ ഫിഫയുടെ ടൂര്‍ണമെന്റില്‍ നയിക്കുന്നതിന്റെ ത്രില്ലിലും ആഹ്ലാദത്തിലുമാണ് മിഡ്ഫീല്‍ഡറായ അമര്‍ജിത്ത്.

ഇനി ചരിത്രപുരുഷന്‍
പ്രായം 18 പോലും ആയിട്ടില്ലെങ്കിലും അമര്‍ജിത്ത് ഇനി ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര നായകനായി മാറും. ആദ്യമായി ലോകകപ്പില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനന്ന റെക്കോര്‍ഡാണ് താരത്തെ കാത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഇന്ത്യ അമേരിക്കയ്‌ക്കെതിരേ ആദ്യ മല്‍സരത്തില്‍ കളത്തിലിറങ്ങുന്നതോടെ അമര്‍ജിത്ത് ചരിത്രത്തിന്റെ ഭാഗമാവും.

വഴികാട്ടി അമ്മാവന്‍
അമ്മാവനാണ് അമര്‍ജിത്തില്‍ ഒരു ഫുട്‌ബോളര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത്. കുട്ടിക്കാലത്ത് അമ്മാവനോടൊപ്പമായിരുന്നു അമര്‍ജിത്ത് ഫുട്‌ബോള്‍ കളിച്ചിരുന്നത്.

മണിപ്പൂരിന്റെ മുത്ത്
മണിപ്പൂരില്‍ ജനിച്ചു വളര്‍ന്ന അമര്‍ജിത്ത് ചണ്ഡീഗഡ് ഫുട്‌ബോള്‍ അക്കാഡമിയിലാണ് പലിശീലനം നടത്തിയത്. കര്‍ഷക കുടുംബത്തിലായിരുന്നു അമര്‍ജിത്തിന്‍റെ ജനനം. അച്ഛന്‍ ചന്ദ്രമണി സിങ് കിയാം കര്‍ഷകനാണ്. ഒഴിവു സമയങ്ങളില്‍ ആശാരിപ്പണിയും ചെയ്താണ് കുടുംബം പോറ്റുന്നത്. അമ്മ അഷാന്‍ബി ദേവി കിയാമിന് മല്‍സ്യ വില്‍പ്പനയാണ് ജോലി. ദിവസവും 250-300 രൂപയുടെ വരുമാനം മാത്രമേ ഇവര്‍ക്കുള്ളൂ. അമര്‍ജിത്തിനെ കൂടാതെ രണ്ടു മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

ടീമിനെ ഫൈനലിലെത്തിച്ചു
2012ല്‍ സിഎഫ്എച്ച്എ ടീമിനെ സുബ്രതോ കപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ അമര്‍ജിത്തിന്റെ പങ്കും നിര്‍ണായകമായിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 16 ടീമിനെതിരേ 2015ല്‍ സിഎഫ്എച്ച്എ 3-0ന്റെ തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ മൂന്നു ഗോളും അമര്‍ജിത്തിന്റെ വകയായിരുന്നു.

ട്രയല്‍സില്‍ ശ്രദ്ധിക്കപ്പെട്ടു
അണ്ടര്‍ 17 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രയല്‍സ് നടത്തിയിരുന്നു. ഈ ട്രയല്‍സിലാണ് അമര്‍ജിത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് താരത്തെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു.

ക്യാപ്റ്റന്‍സിയില്‍ വലിയ കാര്യമില്ല
ടീമിന്റെ ക്യാപ്റ്റനാണെന്ന സമ്മര്‍ദ്ദമൊന്നും അമര്‍ജിത്തിന് ഇല്ല. ടീമിലുള്ളവരെല്ലാം ജൂനിയര്‍ താരങ്ങളാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. എന്നാല്‍ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനാവുകയും പിന്നീട് തന്നെ പുറത്താക്കുകയും ചെയ്താല്‍ അത് തന്നെ വിഷമിപ്പിക്കുമെന്ന് അമര്‍ജിത്ത് പറയുന്നു. ഈ പ്രായത്തില്‍ ഞങ്ങളെല്ലാം പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ടീമിലെ എല്ലാവര്‍ക്കും ക്യാപ്റ്റനാവാന്‍ അവസരം ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അമര്‍ജിത്ത് കൂട്ടിച്ചേര്‍ത്തു.
Know your Captain. #BackTheBlue #FIFAU17WC #INDvUSA pic.twitter.com/3FZfzOuyuP
— Indian Football Team (@IndianFootball) October 6, 2017
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications