Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ അര്‍ജന്റീനുടെ പുതിയ വണ്ടര്‍ കിഡ്!! അടുത്ത മെസ്സി? എച്ചെവെറിയെ അടുത്തറിയാം

ലോക ഫുട്‌ബോളില്‍ വീണ്ടുമൊരു ലയണല്‍ മെസ്സി പിറവിയെടുക്കുമോ? കാല്‍പ്പന്തു കളിയുടെ ലോകമെമ്പാടുമുള്ള ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ഇപ്പോഴിതാ അവരെ ആവേശം കൊള്ളിക്കുന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. അര്‍ജന്റീനയില്‍ നിന്നു തന്നെ പുതിയൊരു മെസ്സിയെ ഫുട്‌ബോള്‍ ലോകത്തിനു കാണാന്‍ സാധിച്ചേക്കും. അടുത്ത മെസ്സിയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പുതിയൊരു താരം അവിടെ നിന്നും ഉയര്‍ന്നു വന്നിരിക്കുകയാണ്.

17കാരനായ ക്ലോഡിയോ എച്ചെവെറിയെന്ന താരത്തെയാണ് മെസ്സിയുടെ പിന്‍ഗാമിയാണ് പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിന്റെ മുന്‍ നായകന്‍ കൂടിയാണ് ഈ കൗമാരതാരം. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ടീമിനെ നയിച്ചതും എച്ചെവെറിയായിരുന്നു. ടൂര്‍ണമെന്റില്‍ നാലാംസ്ഥാനത്താണ് ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ ഫിനിഷ് ചെയ്തത്. മെസ്സിയുടെ പകക്കാരനായി മാറുമെന്നു കരുതപ്പെടുന്ന ഈ താരം ആരാണ്? എച്ചെവെറിയെക്കുറിച്ച് കൂടുതലറിയാം.

ECHEVERRII

ജനിച്ചത് 2006ല്‍

ലയണല്‍ മെസ്സി 2006ല്‍ അര്‍ജന്റീനയ്ക്കു വേണ്ടി കന്നി ലോകകപ്പ് ഫുട്‌ബോളില്‍ കളിക്കുന്നതിനുന മാസങ്ങള്‍ മാത്രം മുമ്പാണ് ക്ലോഡിയോ എച്ചെവെറിയുടെ ജനനം. കുട്ടിക്കാലം മുതല്‍ മെസ്സിയുടെ മല്‍സരങ്ങള്‍ കണ്ടാണ് താരം വളര്‍ന്നത്. ഈ കാരണത്താല്‍ തന്നെ മെസ്സിയെപ്പോലെ ലോകമറിയുന്ന ഒരു ഫുട്‌ബോളറായി മാറുകയെന്ന സ്വപ്‌നവും ഈ കൗമാര താരത്തിനുണ്ടായിരുന്നു.

മെസ്സിയെ ആരാധനാപാത്രമായി കാണുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ അതേ ശൈലിയില്‍ കളിക്കാനാണ് എച്ചെവെറി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയോ ലോകമറിയുന്ന താരമാക്കി വളര്‍ത്തിയെടുത്ത സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുകയെന്ന സ്വപ്‌നവും എച്ചെവെറിക്കുണ്ട്.

വരവറിയിച്ചത് എങ്ങനെ?

2017ല്‍ ഇറ്റലിയിലെ വെനീസില്‍ നടന്ന ഒരു കുട്ടികളുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനമാണ് ക്ലോഡിയോ എച്ചെവെറിയെ ആദ്യം ശ്രദ്ധേയനാക്കുന്നത്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കൂടിയായ താരം ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റിനു വേണ്ടിയാണ് എച്ചെവെറി പന്തു തട്ടിയത്. ആറു മല്‍സരങ്ങളില്‍ നിന്നും താരം ഒമ്പതു ഗോളുകള്‍ അടിച്ചെടുക്കുകയും ചെയ്തു.

MESSI- ECHEVERRI

ഈ ചാംപ്യന്‍ഷിപ്പിലെ പ്രകടനം എച്ചെവെറിയുടെ കരിയറിലെ ആദ്യത്തെ ടേണിങ് പോയിന്റായ ി മാറി. കൗമാര താരത്തെ 2022 ഡിസംബറില്‍ റിവര്‍പ്ലേറ്റ് തങ്ങളുടെ സീനിയര്‍ ടീമിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. അപ്പോള്‍ 16 വയസ്സ് മാത്രമായിരുന്നു എച്ചെവെറിയുടെ പ്രായം.

ലയണല്‍ മെസ്സിയുടെ അതേ ശൈലിയില്‍ വളരെ സമര്‍ഥമായി എതിര്‍ ടീം പ്രതിരോധത്തെ ഡ്രിബ്ള്‍ ചെയ്ത് അകത്തേക്കു കയറാനും ഗോളുകള്‍ സ്‌കോര്‍ ചെയ്യാനും താരത്തിനു കഴിയും. എത്ര ശക്തമായ പ്രതിരോധവും കീറിമുറിക്കാന്‍ ശേഷിയുള്ള അസാധാരണ പന്തടക്കവും എച്ചെവെറിയെ സ്‌പെഷ്യലാക്കി മാറ്റുന്നു.

അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീമിനു വേണ്ടി 23 മല്‍സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ എച്ചെവെറി സ്‌കോര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ അണ്ടര്‍ 23 ടീമിനു വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. റിവര്‍പ്ലേറ്റില്‍ നിന്നും താരത്തെ ഈ വര്‍ഷം ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ വായ്പയില്‍ പഴയ ടീമായ റിവല്‍പ്ലേറ്റിനായി കളിച്ചുകൊണ്ടിരിക്കുകയാണ് എച്ചെവെറി.

Story first published: Sunday, October 13, 2024, 16:41 [IST]
Other articles published on Oct 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+