Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയും റോണോയും തമ്മില്‍ താരതമ്യം വേണ്ട, ഒരാള്‍ ഏറെ മുന്നില്‍!! ആരെന്നു മുന്‍ കോച്ച് പറയും

ആധുനിക ഫുട്‌ബോളിലെ ബെസ്റ്റ് ആരെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നല്‍കുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം രണ്ടു ഇതിഹാസ താരങ്ങളാണ് തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നത്. ഒരാള്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്. തീര്‍ത്തും വ്യത്യസ്ത ശൈലികളുടെ വക്താക്കളാണ് ഇരുവരുമെന്നതിനാല്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നതിനെക്കുറിച്ച് ഇപ്പോഴും തര്‍ക്കം മുറുകുകയാണ്.

എന്നാല്‍ മെസ്സിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ കോച്ചായ ഫാബിയോ കാപ്പെല്ലോ. രണ്ടു പേരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പാടില്ലെന്നും ഒരാള്‍ വളരെയധികം മുന്നിലാണെന്നുമാണ് കാപ്പെല്ലെയുടെ നിരീക്ഷണം. സ്പാനിഷ് മാധ്യമമായ മാഴ്‌സയ്ക്കു (Marca) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

LIONEL MESSI

ബെസ്റ്റാര്?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗംഭീര പ്ലെയര്‍ തന്നെയാണെങ്കിലും ലയണല്‍ മെസ്സിയാണ് ഒരു പടി മുകളിലെന്നാണ് ഫാബിയോ കാപ്പെലോയുടെ നിരീക്ഷണം. പുറമെ നിന്നുള്ള ആളായിരിക്കുയെന്നത് ഒരു കാര്യമാണ്, ജീനിയസ് ആയിരിക്കുകയെന്നത് മറ്റൊരു കാര്യവുമാണ്. ഇവ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. കാരണം ആരും സങ്കല്‍പ്പിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഒരു ജീനിയസിനു കഴിയും. റൊണാള്‍ഡോ അതിശയിപ്പിക്കുന്ന ഫുട്‌ബോളറാണ്. പക്ഷെ മെസ്സി ശരിക്കും ജീനിയസാണെന്നും കാപ്പെല്ലോ അഭിപ്രായപ്പെട്ടു.

റൊണാള്‍ഡോയ്ക്കു പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മെസ്സിക്കൊണ്ട് പറ്റുമെന്നും ഇതിനാല്‍ തന്നെ അദ്ദേഹമാണ് കൂടുതല്‍ കേമനെന്നും കാപ്പെല്ലോയുടെ ഈ വാക്കുകളില്‍ നിന്നും വളരെ വ്യക്തമാണ്. കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ് മെസ്സിയും റോണോയും. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ (MLS) ഇന്റര്‍ മയാമിക്കു വേണ്ടിയാണ് മെസ്സി പന്ത് തട്ടുന്നതെങ്കില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന്റെ ഭാഗമാണ് റോണോ.

ഈ സീസണില്‍ അല്‍ നസ്‌റിനായി 16 ഗോളുകളാണ് റൊണാള്‍ഡോ ഇതിനകം സ്‌കോര്‍ ചെയ്തിട്ടുള്ളത്. കൂടാതെ മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ സൗദി പ്രോ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല അദ്ദേഹത്തിന്റെ ടീമായ അല്‍ നസര്‍ കാഴ്ചവയ്ക്കുന്നത്. 13 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തലപ്പത്തുള്ള അല്‍ ഇത്തിഹാദിനേക്കാള്‍ 11 പോയിന്റ് പിന്നിലാണ് അവര്‍.

എന്നാല്‍ മെസ്സിയുടെ ഈ സീസണിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്റര്‍ മയാമിക്കു വേണ്ടി 25 മല്‍സരങ്ങളില്‍ നിന്നും 23 ഗോളുകളാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ 13 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം ടീമിനു നേടിക്കൊടുക്കുന്നതിലും മെസ്സി നിര്‍ണായക പങ്കു വഹിച്ചിരുന്നു.

CRISTIANO RONALDO

കൂടുതല്‍ ട്രോഫിയാര്‍ക്ക്

ഫുട്‌ബോള്‍ കരിയറില്‍ ഇതിനകം നേടിയിട്ടുള്ള ട്രോഫികളുടെ എണ്ണമെടുത്താല്‍ ലയണല്‍ മെസ്സിയാണ് മുന്നിട്ടു നില്‍ക്കുന്നത്. വിവിധ ടീമുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ സമ്പാദ്യം 46 കിരീടങ്ങളാണ്. ഇതില്‍ 35 ട്രോഫികളും മുന്‍ ടീമും സ്പാനിഷ് വമ്പന്‍മാരുമായ ബാഴ്‌സലോണയ്ക്കു വേണ്ടിയായിരുന്നു. ലോകകപ്പും രണ്ടു കോപ്പാ അമേരിക്കയുമടക്കം അര്‍ജന്റൈന്‍ കുപ്പായത്തില്‍ ആറു ട്രോഫികളും മെസ്സി കൈക്കലാക്കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാവട്ടെ ഇതിനകം നേടിയത് 35 ട്രോഫികളാണ്. റയല്‍ മാഡ്രിഡിനൊപ്പം 16ഉം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഒമ്പതും യുവന്റസിനൊപ്പം അഞ്ചും കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പും യുവേഫ നാഷന്‍സ് ലീഗും സ്വന്തമാക്കാനും റോണോയ്ക്കായിട്ടുണ്ട്.

Story first published: Saturday, December 7, 2024, 15:24 [IST]
Other articles published on Dec 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+