Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസിയെ എങ്ങനെ പൂട്ടും? ആ വഴി എനിക്കറിയില്ല; ഏറ്റവും പ്രയാസപ്പെടുത്തിയവന്‍- റാമോസ്

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരമാണ് ലയണല്‍ മെസി. അര്‍ജന്റീനയെ ലോകകപ്പിലും കോപ്പാ അമേരിക്കയിലും മുത്തമിടീപ്പിച്ച മെസി എട്ട് തവണ ബാലന്‍ദ്യോറും നേടിയിട്ടുണ്ട്. കിരീടങ്ങളുടെ എണ്ണം മാത്രമല്ല പ്രതിഭകൊണ്ടും മെസി മറ്റുള്ളവരെക്കാള്‍ ഒരു പടി മുകളിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി എന്നിവരില്‍ ആരാണ് ബെസ്റ്റ് എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. രണ്ട് പേര്‍ക്കും തങ്ങളുടേതായ വലിയ ആരാധക പിന്തുണയുണ്ട്.

പല പ്രതിരോധ താരങ്ങളുടേയും പേടി സ്വപ്‌നമാണ് മെസി. മുന്‍ റയല്‍ മാഡ്രിഡ് നായകനും പ്രതിരോധ നിരയിലെ സൂപ്പര്‍ ഹീറോയുമായ റാമോസ് ഒരു തവണ പറഞ്ഞത് ഏറ്റവും മികച്ച താരം മെസിയാണെന്നാണ്. പ്രതിരോധ താരമെന്ന നിലയില്‍ മെസിയെ പൂട്ടാനാണ് ഏറ്റവും പ്രയാസപ്പെട്ടതെന്നാണ് റാമോസ് തുറന്ന് പറഞ്ഞത്. ' മെസിക്കെതിരേ കളിച്ചിരുന്നപ്പഴെല്ലാം പ്രയാസപ്പെട്ടു. പിഎസ്ജിയില്‍ മെസിക്കൊപ്പമുള്ള സമയം ഞാന്‍ നന്നായി ആസ്വദിച്ചു.

ഫുട്‌ബോള്‍ കണ്ട എക്കാലത്തേയും മികച്ചവനാണ് മെസി' റാമോസ് ഒരിക്കല്‍ പറഞ്ഞു. റാമോസ് റയല്‍ മാഡ്രിഡിനായും മെസി ബാഴ്‌സലോണക്കായും കളിച്ചിരുന്ന സമയത്ത് രണ്ട് പേരും വലിയ ശത്രുക്കളായിരുന്നു. നിരവധി തവണ മെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്താന്‍ റാമോസ് തയ്യാറായിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ റാമോസും മെസിയും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഏറ്റവും കൂടുതല്‍ റെഡ് കാര്‍ഡ് വാങ്ങിയ താരങ്ങളിലൊരാള്‍ കൂടിയാണ് റാമോസ്.

lionel messi

പിന്നീട് റാമോസ് മെസിക്കൊപ്പം പിഎസ്ജിയില്‍ ഒരുമിച്ച് കളിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികം നീണ്ടില്ല. മെസി പിഎസ്ജി വിട്ട് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കെത്തി. നിലവില്‍ മെസി ഇന്റര്‍ മയാമിയിലാണുള്ളത്. റയല്‍ മാഡ്രിഡിനെതിരേ കളിച്ചപ്പോള്‍ ബാഴ്‌സലോണക്കായി മിന്നിക്കാന്‍ മെസിക്കായിരുന്നു. എല്ലായ്‌പ്പോഴും മെസിയെ പൂട്ടുകയെന്നതായിരുന്നു റയലിന്റെ വലിയ തലവേദന. ഇതിന് നേതൃത്വം നല്‍കിയത് റാമോസായിരുന്നു.

47 ഗോളുകളാണ് റയലിന്റെ ശക്തമായ പ്രതിരോധ നിരത്തെ മറികടന്ന് മെസി വലയിലെത്തിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നാല് ഗോളും ലാ ലിഗയില്‍ 29 ഗോളും കോപ്പാ ഡെല്‍ റേയില്‍ എട്ട് ഗോളും സൂപ്പര്‍ കോപ്പയില്‍ ആറ് ഗോളുകളുമാണ് മെസി നേടിയത്. ഏറ്റവും മികച്ച പ്രതിരോധ നിര താരങ്ങളുണ്ടായിട്ടും ഇതിനെയെല്ലാം മറികടന്ന് ഗോള്‍ പോസ്റ്റില്‍ പന്തെത്തിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. മുഖ്യ ശത്രുവായിരുന്ന റാമോസ് പോലും ഒടുവില്‍ മെസിയുടെ മികവിനെ അംഗീകരിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Thursday, January 2, 2025, 15:33 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+