Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ വിട്ടപ്പോള്‍ മെസി തടഞ്ഞില്ല! നല്‍കിയത് ഒരു ഉപദേശം; വെളിപ്പെടുത്തി സുവാരസ്

സ്പാനിഷ് ലീഗിലെ വമ്പന്മാരാണ് ബാഴ്‌സലോണ. ഒരു കാലഘട്ടത്തില്‍ ബാഴ്‌സലോണയുടെ ത്രിമൂര്‍ത്തികളായിരുന്നു ലയണല്‍ മെസിയും നെയ്മറും ലൂയിസ് സുവാരസും. ലോക ഫുട്‌ബോളില്‍ തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്തിയ ഇവര്‍ ബാഴ്‌സലോണക്കായി ഒന്നിച്ച് കളിച്ച സമയം ടീമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് പറയാം. ബാഴ്‌സലോണക്കായി നിരവധി കിരീടങ്ങള്‍ നേടാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

നെയ്മറിനെ പരിക്ക് തുടര്‍ച്ചയായി വേട്ടയാടി ഒടുവില്‍ താരം ടീം വിട്ടു. നെയ്മറും പിന്നീട് ടീമിന്റെ പടിയിറങ്ങി. ഏറ്റവും ഒടുവിലായി ടീം സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ ലയണല്‍ മെസ്സിക്കും ടീം വിടേണ്ടി വന്നു. ബാഴ്‌സലോണയുടെ സുവര്‍ണ്ണ കാലഘട്ടമാണ് ഇതിലൂടെ അവസാനിച്ചത്. ഇപ്പോഴിതാ ബാഴ്‌സലോണ വിട്ടപ്പോള്‍ ലയണല്‍ മെസി നല്‍കിയ ഉപദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലൂയിസ് സുവാരസ്.

സുവാരസിന്റെ വിടവാങ്ങലില്‍ മെസിക്ക് നിരാശ

സുവാരസ് ബാഴ്‌സലോണയില്‍ നിന്ന് വിടവാങ്ങിയതില്‍ മെസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മെസി ഒരിക്കല്‍ മാര്‍ക്കയിലൂടെ ഇത് തുറന്ന് പറയുകയും ചെയ്തു. സുവാരസിന്റെ പ്രശംസിച്ചാണ് മെസി സംസാരിച്ചത്. ' നിന്റെ ആഗ്രഹത്തിനനുസരിച്ച് മാറ്റം നീ അര്‍ഹിക്കുന്നുണ്ട്. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ചവനാണ് നീ. ഗ്രൂപ്പായും വ്യക്തിപരമായും നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. നീ നേടിയെടുത്തതിന്റെ ഓര്‍മകളൊന്നും ഇവിടെ നിന്ന് പോയാലും വിട്ടുപോകില്ല. എന്നാല്‍ നിന്റെ ഈ പോക്ക് എന്നെ അത്ഭുതപ്പെടുത്തുന്നില്ല' എന്നാണ് മെസി കുറിച്ചത്.

മെസിയുമായി വലിയ സൗഹൃദം സുവാരസ് കാത്ത് സൂക്ഷിച്ചിരുന്നു. പൊതുവേ വില്ലന്‍ പരിവേഷമുള്ള താരമാണ് സുവാരസ്. എതിരാളികളെ കടിച്ചതടക്കം പലവട്ടം വില്ലത്തരം കാട്ടി വിവാദത്തിലായ താരമാണ് സുവാരസ്. എന്നാല്‍ മെസിക്കൊപ്പം ബാഴ്‌സലോണയില്‍ നിര്‍ണ്ണായക പ്രകടനത്തോടെ കൈയടി നേടാന്‍ സുവാരസിന് സാധിച്ചിരുന്നു.

lionel messi

മെസി നല്‍കിയ ഉപദേശത്തെക്കുറിച്ച് സുവാരസ്

സുവാരസിനെക്കുറിച്ച് മെസി പറഞ്ഞ നല്ല വാക്കുകള്‍ക്ക് താരം നന്ദി പറഞ്ഞിരുന്നു. പിന്നീടാണ് മെസി നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'നിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തേ. ആദ്യ ദിനം മുതല്‍ എന്നോടൊപ്പം നിന്നവരാണ് നീയും നിന്റെ കുടുംബവും. ഇതിന്റെ നന്ദി എല്ലായ്‌പ്പോഴും എനിക്കുണ്ടാവും. മെസിയോട് മനുഷ്യനെന്ന നിലയിലും താരമെന്ന നിലയിലും എന്നും കടപ്പാടുണ്ടാവും. വ്യക്തിപരമായി മെസിയോട് അടുക്കാന്‍ സാധിച്ചതിനെ വലിയ ഭാഗ്യമായി കാണുന്നു.

നീ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാന്‍ മറന്നിട്ടില്ല. നിന്റെ ഇഷ്ടത്തിനനുസരിച്ച് ഇനിയും കളിക്കുക. നീ എപ്പോഴും ഒന്നാമനാണ്. അത് രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പോകാതെ നോക്കുക. ക്ലബ്ബിനും ലോക ഫുട്‌ബോളിനും നീ ഇതിഹാസ താരമാണ്. നിന്നെ ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്നു. നിന്നേയും നിന്റെ കുടുംബത്തേയും വളരെയധികം ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു' സുവാരസ് പറഞ്ഞു. ഉറുഗ്വേയ്ക്കായും ബാഴ്‌സലോണക്കായും മികച്ച പ്രകടനം നടത്തിയ സുവാരസ് ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ച താരങ്ങളിലൊരാളാണ്.

Story first published: Thursday, October 31, 2024, 15:36 [IST]
Other articles published on Oct 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+