Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയല്ല, ശരിക്കും 'ഗോട്ട്' റൊണാള്‍ഡോ!! കാരണം പറഞ്ഞ മുന്‍ ഗോളടിവീരന്‍

ആധുനിക ഫുട്‌ബോളിലെ ഗോട്ട് (goat) ആരാണെന്നതിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. ഒരു വിഭാഗം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് ഗോട്ടെന്നു അവകാശപ്പെടുമ്പോള്‍ എതിര്‍ വിഭാഗത്തിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ്. എന്തുകൊണ്ട് തങ്ങള്‍ ഇവരിലൊരാളെ ഗോട്ടായി തിരഞ്ഞെടുത്തുവെന്നു പറയാന്‍ നിരവധി കാരണങ്ങളും രണ്ടു കൂട്ടര്‍ക്കും നിരത്താനുമുണ്ട്.

അതുകൊണ്ടു തന്നെ ഫുട്‌ബോളിലെ ഗോട്ട് ചര്‍ച്ചകള്‍ ഉടനെയൊന്നും അവസാനിക്കാനും പോവുന്നില്ല. എന്നാല്‍ ആഴ്‌സനലിന്റെ മുന്‍ ഗോളടിവീരനായ ടോഗോയുടെ മുന്‍ സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ അഡെബയോര്‍ ഫുട്‌ബോളിനെ ഗോട്ടായി ആരെ തിരഞ്ഞെടുക്കുമെന്നു തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

RONALDO ADEBAYOR

ഗോട്ട് റൊണാള്‍ഡോ തന്നെ

പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ കൂടിയായ ഇതിഹാസ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനാ റൊണാള്‍ഡോയെയാണ് ഗോട്ടായി താന്‍ കാണുന്നതെന്നായിരുന്നു ഇമ്മാനുല്‍ അഡെബയോര്‍ മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. എന്തുകൊണ്ട് ലയണല്‍ മെസ്സിയേക്കാള്‍ മുകളില്‍ റൊണാള്‍ഡോയെ താന്‍ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് അദ്ദേഹം അന്നു പറയുകയും ചെയ്തു.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനായി വായ്പയില്‍ കളിച്ചപ്പോള്‍ റൊണാള്‍ഡോയ്ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരം അഡെബയോറിനു ലഭിച്ചിരുന്നു. അന്നുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് താരം പറഞ്ഞത് ഇങ്ങനെയാണ്.

റയല്‍ മാഡ്രിഡില്‍ എത്തിയ സമയത്തു രാവില 10.30നു പരിശീലനത്തിനായി എത്താനായിരുന്നു എന്നോടു ആവശ്യപ്പെട്ടത്. 8.30നു തന്നെ എത്താന്‍ ഞാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ പരിശീലനത്തിനെത്തുന്ന ആദ്യത്തെയാളും ഞാനായിരിക്കുമെന്നും ഉറപ്പിച്ചിരുന്നു. 8.45 ഓടെയാണ് ഞാന്‍ പരിശീലനത്തിനായി എത്തുന്നത്. ഡ്രസിങ് റൂം ആകെ ഇരുണ്ടു കിടക്കുകയാണ്.

പക്ഷെ ഡ്രസിങ് റൂമിനു താഴെയുള്ള നിലയില്‍ നിന്നും ചില ശബ്ദങ്ങള്‍ എനിക്കു കേള്‍ക്കാമായിരുന്നു. എന്താണ് താഴെ നടക്കുന്നതെന്നു ഞാന്‍ ഫിസിയോയോടു ചോദിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താഴെയുള്ള നീന്തല്‍ക്കുളത്തില്‍ ഇതിനകം നീന്തല്‍ തുടങ്ങിക്കഴിഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അഡെബയോര്‍ വെളിപ്പെടുത്തി.

ഫുട്‌ബോളിലെ ഗോട്ടിനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാന്‍ ഞാന്‍ തീര്‍ച്ചയായും റൊണാള്‍ഡോയുടെ പേരായിരിക്കും പറയുന്നത്. എന്നെ സംബന്ധിച്ച് റൊണാള്‍ഡോ തന്നെയാണ് ഗോട്ട്. ചാംപ്യന്‍സ് ലീഗ് ഫൈനലിലെ ടോപ്‌സ്‌കോറര്‍, ലോകത്തിലെ ടോപ്‌സ്‌കോറര്‍, ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിലെ ടോപ്‌സ്‌കോറര്‍, ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ടോപ്‌സ്‌കോറര്‍ തുടങ്ങി എത്രയെത്ര നേട്ടങ്ങളാണ് അദ്ദേഹത്തിനു സ്വന്തമായുള്ളത്.

എല്ലാം ഞാന്‍ പരാമര്‍ശിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? അതു ഒരുപാടുണ്ട്, ലിസ്റ്റ് നീണ്ടു പോയ്‌ക്കൊണ്ടിരിക്കുമെന്നും അഡെബയോര്‍ വ്യക്തമാക്കി. റൊണാള്‍ഡോയ്‌ക്കൊപ്പം റയലില്‍ 18 മല്‍സരങ്ങളില്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഒരു ഗോളില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തു.

Story first published: Saturday, February 1, 2025, 20:47 [IST]
Other articles published on Feb 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+