
ബംഗാളികളുടെ മുഖത്ത്
ചെന്നൈയോട് തോറ്റു പുറത്തു പോയാലും കുഴപ്പമില്ലായിരുന്നു, പക്ഷെ കൊല്‍ക്കത്തയോട്... നാട്ടിലുള്ള ബംഗാളികളുടെ മുഖത്തെങ്ങനെ നോക്കും ഈശ്വരാ. - ഇതായിരുന്നു ചിലരുടെ സങ്കടം.

ബൂര്‍ഷ്വാ ഐ എസ് എല്‍ തുലയട്ടെ
അംബാനി നടത്തുന്ന ഐ എസ് എല്‍ കളി ജയിച്ചില്ലേല്‍ കേരളത്തിന് പുല്ലാണ്. ബൂര്‍ഷ്വാ മുതലാളിടെ ഐ എസ് എല്‍ തുലയട്ടെ. - അല്ലെങ്കിലും മലയാളികളുടെ ബൂര്‍ഷ്വാ വിരോധം പ്രശസ്തമാണല്ലോ.

നാണയമുണ്ടോ ബംഗാളി ചേട്ടാ
ഗോളിയെ മാത്രം മുന്നില്‍ നിര്‍ത്തി ഗോള്‍ അടിച്ചു ജയിക്കാന്‍ നാണം ഉണ്ടോടാ നിനക്കൊക്കെ... ബംഗാളി! അന്തസ് വേണമെടാ അന്തസ്. അപ്പോ കേരളം സെമി ജയിച്ചതോ അന്ന് ഞങ്ങളില്ല സര്‍...

ജയരാജന് ഒരു ട്രോള്‍
സച്ചിന്‍ കളിക്കാതെ മാറി നിന്നതാണ് കേരള തോല്‍വിക്ക് കാരണമെന്ന് ജയരാജന്‍ - കായിക മന്ത്രിസ്ഥാനം പോയെങ്കിലും കേരളത്തിന്റെ ആസ്ഥാന ട്രോളന്‍ ഇ പി ജയരാജന്‍ തന്നെയാണ്. പക്ഷേ ജയരാജനെ കളിയാക്കേണ്ട കാര്യമൊന്നുമില്ല, പറ്റിയിരുന്നെ സച്ചിന്‍ കളിച്ച് ജയിപ്പിച്ചേനെ.

ബംഗാളികള്‍ക്ക് ട്രോള്‍
പേടിക്കേണ്ട.. മുഴുവന്‍ ബംഗാളികളും കേരളത്തിലായതോണ്ട് കപ്പ് ഇവിടെ തന്നെ വച്ചേക്കാമെന്നു ടീം കൊല്‍ക്കത്ത. കേരളത്തില്‍ നന്നായി പണിയെടുക്കുന്നത് ബംഗാളികളാണെന്ന് വീണ്ടും തെളിഞ്ഞു. - കിട്ടിയ ഗ്യാപ്പില്‍ ബംഗാളികളെ തേക്കുന്നു ചിലര്‍.

അതാണ് കേരളം
അല്ലേലും നാട്ടില്‍ വിളിച്ച് വരുത്തി അപമാനിക്കുക നമ്മുടെ രീതിയല്ല. അതാണ് മക്കളെ കേരളം. ചോദിച്ചവര്‍ക്കെല്ലാം കൊടുത്തിട്ട് ഉള്ളു ഞങ്ങള്‍ കേരളക്കാര്‍.... ഞങ്ങടെ നട്ടില്‍ വന്ന് ഞങ്ങടെ ചങ്ക് ചോദിച്ചാലും തരുമെന്ന് മനസിലയില്ലെ. ഇതാ.. കേരള ബ്ലാസ്റ്റേഴ്‌സ്.

കപ്പല് കൊള്ളാം പക്ഷേ ടൈറ്റാനിക്കായിപ്പോയി
സച്ചിനും കോപ്പലും 40 പേരും ചേര്‍ന്ന് ഉണ്ടാക്കിയ കപ്പല്‍ ടൈറ്റാനിക് ആയിരുന്നു. ഷൈജു ദാമോദരന്‍ വലിയ കാര്യമായി പാടിപ്പുകഴ്ത്തിയ ബ്ലാസ്റ്റേഴ്‌സ് കപ്പല് പക്ഷേ ഒരു ടൈറ്റാനിക്കായിപ്പോയല്ലോ..

എല്ലാവരും ഒന്നല്ലേ
ഞമ്മളെല്ലാം ഇന്ത്യക്കാര്‍ അല്ലെ, കേരളം കൊല്‍ക്കത്ത എന്നൊക്കെ ഉണ്ടൊ. അല്ലേലും ആര്‍ക്ക് വേണം ആ കപ്പ്.. ഒരു അടപ്പ് പോലും ഇല്ല. തോറ്റു കൊടുത്തതാ, ജയിച്ചിട്ട് ലീവ് എങ്ങാനും പ്രഖ്യാപിച്ചാല്‍ കുട്ടികളുടെ പരീക്ഷ മുടങ്ങില്ലെ. - ചില നിര്‍ദോഷ ചളികള്‍.

നന്ദി നന്ദി നന്ദി
നിര്‍ഭാഗ്യവശാല്‍ കേരളം ജയിച്ചില്ല എങ്കിലും. നന്ദിയുടെ ഒരു വാക്ക്. ഈ കഴിഞ്ഞ മൂന്ന് മണിക്കൂറോളം കരണ്ട് പോകാതെ കാത്ത കെ എസ് ഇ ബി ചേട്ടന്മാര്‍ക്കും കേബിള്‍ കളയാതെ കാത്ത കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്ന് സിനിമയൊന്നും കാണാതെ ഐ എസ് എല്‍ കാണാന്‍ അവസരം തന്ന വീട്ടിലെ സ്ത്രീജനങ്ങള്‍ക്കും നന്ദി....... നന്ദി.......നന്ദി!


Click it and Unblock the Notifications














