Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലാം വയസ്സില്‍ ക്ലബ്ബില്‍ ചേര്‍ക്കുമോ? മെസ്സി മലയാളിയായിരുന്നെങ്കില്‍.... വൈറലായി പോസ്റ്റ്

messi

ലാറ്റിനമേരിക്കന്‍ അതികായന്‍മാരായ അര്‍ജന്റീനയുടെയും ഇതിഹാസ താരം ലയണല്‍ മെസ്സിയുടെയും ലോകകപ്പ് നേട്ടം ലോകമെമ്പാടുമുള്ള ആരാധകര്‍ ആഘോഷിക്കുകയാണ്. ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടെങ്കിലും ഇതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. 36 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിട്ടത്.

ഇതിനു മുമ്പ് ഇതിഹാസ താരം ഡീഗോ മറഡോണയുടെ ചിറകിലേറിയായിരുന്നു അര്‍ജന്റീന കപ്പുയര്‍ത്തിയത്. ഇത്തവണ അര്‍ജന്റീനയെ ഈ നേടത്തിലെത്തിക്കാന്‍ മറഡോണയുടെ പിന്‍ഗാമിയായ മെസ്സി തന്നെ വേണ്ടിവന്നു. അര്‍ജന്റീനക്കാരെപ്പോലും അതിശയിപ്പിക്കുന്ന ആരാധക പിന്തുണയാണ് മെസ്സിക്കും അര്‍ജന്റീനയ്ക്കുമെല്ലാം ഈ കൊച്ചു കേരളത്തിലുമുള്ളത്.

അതിനിടെ മെസ്സിയെക്കുറിച്ചുള്ള മലയാളിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. മെസ്സി ഒരു മലയാളി ആയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് രസകരമായ കുറിപ്പിലുള്ളത്. ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

messi

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മെസ്സി മലയാളിയായിരുന്നെങ്കില്‍ ??

നാലു വയസില്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ ചേര്‍ക്കുമ്പൊ:
''ശോ ആ ഇച്ചിരെയില്ലാത്ത കൊച്ചിന്റത്രേം വല്യ പന്തുമായിട്ട് കളിക്കാന്‍ വിട്ടിരിക്കുന്നു''

പിന്നെ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവിനെക്കുറിച്ച് അറിയുന്നു.
''എനിക്ക് അന്നേ തോന്നിയതാ. . .ഇച്ചിരെയില്ലാത്ത അതിനെ കളിക്കാന്‍ വിട്ടപ്പഴേ എന്തേലും തട്ടുകേട് പറ്റുമെന്ന്''

എന്നിട്ടും കളി തുടരുന്നു.
''ആ തള്ളയ്ക്കും തന്തയ്ക്കും ഇതെന്തിന്റെ സൂക്കേടാണോ, എണീറ്റ് നിക്കാന്‍ ആവതില്ലാത്ത അതിനെ കളിക്കാന്‍ വിട്ടേക്കുന്നു''

സ്‌കൂളില്‍ ചേര്‍ക്കാറാവുമ്പൊ
''നാലക്ഷരം പഠിക്കാന്‍ നോക്ക് ചെറുക്കാ. . അല്ലാതെ ഈ കളിച്ചുനടന്നിട്ടൊക്കെ എന്നാ കിട്ടാനാ?''

പത്താം ക്ലാസില്‍
''ഇനിയെങ്കിലും വല്ലോം ഇരുന്ന് പഠിക്ക്. . ഈ കളിയെന്നൊക്കെപ്പറഞ്ഞ് ജീവിതം കളയാനായിട്ട് ''

പത്ത് കഴിയുമ്പൊ...

''ആ ചെറുക്കന്‍ ഫുള്‍ ടൈം ഒഴപ്പി നടക്കുവാണല്ലോ... ഏത് നേരം നോക്കിയാലും വല്ല ഗ്രൗണ്ടിലും കാണാം''

''എന്‍ട്രന്‍സ് വല്ലോം എഴുതുന്നുണ്ടോ മോനേ?''

പത്തിരുപത്തഞ്ച് വയസ് കഴിയുന്നു
''അവനെ പിടിച്ചൊരു പെണ്ണു കെട്ടിക്ക്...ഈ കളിയൊക്കെ മാറിക്കോളും...''

''എവിടെത്തേണ്ട പയ്യനാരുന്നു... ഇപ്പൊ കണ്ടില്ലേ''

ഇത്രയൊക്കെ കേട്ടിട്ടും മെസ്സി കളിച്ചു ജയിച്ച് ലോകകപ്പിലെത്തിയെന്ന് വച്ചോ... ഇന്ത്യന്‍ ജഴ്‌സിയില്‍.
'' എനിക്കന്നേ അറിയാരുന്നു. . .അവന്‍ വല്യ ആളാവും ന്ന്. . .കുഞ്ഞാരുന്നപ്പൊഴേ ഞാന്‍ പറഞ്ഞതല്ലാരുന്നോ '

argentina

ത്രസിപ്പിക്കുന്ന വിജയം

2018ലെ ചാംപ്യന്മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നു തകര്‍ത്തായിരുന്നു ലയണല്‍ മെസ്സിയും സംഘവും ലോകകപ്പുയര്‍ത്തിയത്. നിശ്ചിത സമയത്ത് കളി 2-2നും അധിക സമയത്തു 3-3നും പിരിയുകയായിരുന്നു. 0-2നു പിന്നില്‍ നിന്ന ശേഷമാണ് അവസാന 10 മിനിറ്റിനിടെ രണ്ടു ഗോളുകകള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് ഒപ്പമെത്തിയത്. എക്‌സ്ട്രാ ടൈമില്‍ അര്‍ജന്റീന വീണ്ടും മുന്നിലെത്തിയെങ്കിലും ഫ്രാന്‍സ് ഒരിക്കല്‍ക്കൂടി ഗോള്‍ മടക്കി ഒപ്പമെത്തുകയായിരുന്നു.

ഷൂട്ടൗട്ടില്‍ അര്‍ജന്റീന നാലു കിക്കുകളും ഗോളാക്കിയപ്പോള്‍ ഫ്രാന്‍സിനു രണ്ടെണ്ണമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. മെസ്സിയുടെ മാസ്മരിക പ്രകടമായിരുന്നു അര്‍ജന്റീനയെ മൂന്നാം ലോക കിരീടത്തിലെത്തിച്ചത്. ഏഴു ഗോളുകളുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും മെസ്സിക്കായിരുന്നു.

Story first published: Tuesday, December 20, 2022, 9:33 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+