For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കേരളത്തിന് കണ്ണുനീര്‍, സന്തോഷ് ട്രോഫിയില്‍ ബംഗാള്‍ മുത്തം; വിജയഗോള്‍ ഇഞ്ചുറി ടൈമില്‍

ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ വെസ്റ്റ് ബംഗാള്‍ ചാമ്പ്യന്മാര്‍. ആവേശകരമായ ഫൈനലില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് കേരളത്തെ ബംഗാള്‍ മുട്ടുകുത്തിച്ചത്. ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. ബംഗാളിന്റെ 33ാം സന്തോഷ് ട്രോഫി കിരീടമാണിത്. കേരളം മികച്ച പോരാട്ടം കാഴ്ചവെച്ചാണ് അവസാന സമയത്ത് വീണത്.

ആദ്യ സമയത്ത് വെസ്റ്റ് ബംഗാളിന്റെ മുന്നേറ്റമാണ് കാണാനായത്. തുടക്കത്തിലേ രണ്ട് ഫ്രീകിക്കുകള്‍ ബംഗാളിന് ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്കെത്തിയില്ല. 32 തവണ ചാമ്പ്യന്മാരായ വെസ്റ്റ് ബംഗാള്‍ മികച്ച പാസുകളിലൂടെ മുന്നേറുന്നതാണ് കാണാനാവുന്നത്. ഒമ്പതാം മിനുട്ടില്‍ ജോസഫ് ജസ്റ്റിന്റെ ക്രോസ് ബംഗാള്‍ പ്രതിരോധം തടുത്തു. 11ാം മിനുട്ടില്‍ നിജോയുടെ മുന്നേറ്റത്തിനൊടുവിലെ ക്രോസില്‍ നിന്ന് അജ്‌സല്‍ ഹെഡ് ചെയ്‌തെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പോയി.

15ാം മിനുട്ടില്‍ ബംഗാളിന്റെ അബുവിന്റെ മുന്നേറ്റം. ക്രോസ് കേരള പ്രതിരോധം തടുത്തെങ്കിലും കോര്‍ണറില്‍ കലാശിച്ചു. കോര്‍ണര്‍ റോബി ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 19ാം മിനുട്ടില്‍ അജ്‌സാലിന്റെ ഷോട്ട് കേരളത്തിന്റെ ഗോള്‍പോസ്റ്റിന്റെ ഇടത് വശത്തുകൂടി കടന്ന് പോയി. വെസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് ആദ്യ സമയങ്ങളില്‍ കാണാനായത്. ചെറിയ പാസുകളിലൂടെ കൂടുതല്‍ പന്തടക്കിവെച്ച് കളിക്കാനാണ് ബംഗാള്‍ ശ്രമിച്ചത്.

25ാം മിനുട്ടില്‍ കേരളത്തിന് അനുകൂലമായി കോര്‍ണര്‍. ബോക്‌സിലേക്ക് പന്ത് ഉയര്‍ന്നുവന്നെങ്കിലും ബംഗാള്‍ പ്രതിരോധം കൃത്യമായി ക്ലിയര്‍ ചെയ്തു. 29ാം മിനുട്ടിലെ ബംഗാളിന്റെ കോര്‍ണര്‍ ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയപ്പോള്‍ കേരള ഗോളി കൃത്യമായി തട്ടിയകറ്റി രക്ഷിച്ചു. 38ാം മിനുട്ടില്‍ ആദിത്യയുടെ ഫൗളില്‍ കേരളത്തിന്റെ ക്രിസ്റ്റിക്ക് പരിക്കേറ്റു. എന്നാല്‍ ഗുരുതര പരിക്കല്ലാത്തതിനാല്‍ താരം കളി തുടര്‍ന്നു. 40ാം മിനുട്ടില്‍ അജ്‌സലെടുത്ത ഫ്രീകിക്ക് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു.

santhosh trophy

റീബൗണ്ട് പന്തിലെ ഷോട്ട് ബംഗാള്‍ പോസ്റ്റിന് മുകളിലൂടെ പോയി. 43ാം മിനുട്ടില്‍ കേരളത്തിന് സുവര്‍ണ്ണാവസരം. എന്നാല്‍ ബോക്‌സിലേക്കെത്തിയ ക്രോസിനെ കൃത്യമായി കണക്ട് ചെയ്യാനായില്ല. ബംഗാള്‍ പ്രതിരോധത്തിന്റെ മികവ് കേരളത്തിന് വലിയ തലവേദന സൃഷ്ടിച്ചു. 46ാം മിനുട്ടില്‍ കേരളത്തിന്റെ നസീബിന്റെ ക്രോസ് ബോക്‌സില്‍ നിന്ന് ഏറെ അകന്ന് പോയി. ഇതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ ഇരുകൂട്ടര്‍ക്കും പിരിയേണ്ടി വന്നു.

രണ്ടാം പകുതിയില്‍ നീളന്‍ പാസുകളിലൂടെയാണ് ഇരു ടീമും ആക്രമിച്ചത്. 53ാം മിനുട്ടില്‍ ബംഗാളിന്റെ റോബിയുടെ ലോങ് ഷോട്ട് കേരള പോസ്റ്റിന് മുകളിലൂടെ പോയി. 54ാം മിനുട്ടില്‍ കേരളത്തിന്റെ മികച്ച മുന്നേറ്റം. നിജോയുടെ പോസ്റ്റിന് മുന്നിലേക്കുള്ള പാസ് അജ്‌സാല്‍ പോസ്റ്റിലേക്ക് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും പന്ത് ബംഗാള്‍ ഗോളി പിടിച്ചെടുത്തു. 58ാം മിനുട്ടില്‍ ബോക്‌സിന് തൊട്ടുപുറത്ത് വെച്ച് ബംഗാളിന് ഫ്രീകിക്ക്. എന്നാല്‍ റോബിയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. രണ്ട് ടീമും മികച്ച മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിന്റെ മികവിനെ മറികടക്കാനാവുന്നില്ല.

80ാം മിനുട്ടില്‍ കേരള ഗോള്‍മുഖം വിറപ്പിക്കാന്‍ ബംഗാളിനായെങ്കിലും പ്രതിരോധത്തെ മറികടക്കാന്‍ സാധിക്കാതെ പോയി. 82ാം മിനുട്ടില്‍ കോര്‍ണറില്‍ നിന്ന് ബംഗാള്‍ ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും പ്രതിരോധം വീണ്ടും രക്ഷപെടുത്തി. 87ാം മിനുട്ടില്‍ കേരളത്തിന്റെ മികച്ച മുന്നേറ്റം. വീണ്ടും വില്ലനായി ബംഗാള്‍ ഗോളി. ഒടുവില്‍ ബംഗാളിന്റെ ഗോളെത്തി. ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിനായി ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് താരം. ബോക്‌സിലേക്ക് ഹെഡ് ചെയ്‌തെത്തിയ പന്തിനെ അനായാസം റോബി വലയിലെത്തിക്കുകയായിരുന്നു.

സെമിയില്‍ കേരളം മണിപ്പൂരിനെ തകര്‍ത്തു

സെമിയില്‍ മണിപ്പൂരിനെ തകര്‍ത്താണ് കേരളം ഫൈനല്‍ ടിക്കറ്റ് നേടിയത്. 5-1നായിരുന്നു കേരളത്തിന്റെ ജയം. നസീബും മുഹമ്മദ് അജ്‌സലും ആദ്യ പകുതിയില്‍ വല കുലുക്കി കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയിലെ റോഷന്റെ ഹാട്രിക്കാണ് കേരളത്തിന്റെ ഗോള്‍പട്ടികയില്‍ അഞ്ച് ഗോള്‍ ചേര്‍ത്തത്. ക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളികള്‍ക്കൊടുവില്‍ ജമ്മു കശ്മീരിനെ ഒരു ഗോളിന് വീഴ്ത്തിയാണ് കേരളം ക്വാര്‍ട്ടറിലേക്കെത്തിയത്. ഏഴ് ഗോളുകളോടെ നസീബാണ് കേരളത്തിന്റെ തുറുപ്പുചീട്ടായത്. താരത്തിന്റെ മികച്ച ഫോം ടൂര്‍ണമെന്റിലെ കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാണ്.

ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് വെസ്റ്റ് ബംഗാള്‍ ഫൈനല്‍ ടിക്കറ്റ് നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒഡീഷയയെ തോല്‍പ്പിച്ച ബംഗാള്‍ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനേയും തോല്‍പ്പിച്ചാണ് ഫൈനലിലേക്ക് ടിക്കറ്റ് നേടിയെടുത്തത്.

west bengal

അഭിമാന പ്രകടനം കാഴ്ചവെച്ചു

ഇത്തവണത്തെ സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ പ്രകടനം അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. യോഗ്യതാ റൗണ്ടില്‍ നാലില്‍ മൂന്ന് മത്സരങ്ങളിലും ജയിക്കാന്‍ കേരളത്തിനായി. കേരളം ഗോളടിക്കുന്നതില്‍ മിടുക്കുകാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് കളികളില്‍ നിന്ന് കേരളം 18 ഗോള്‍ അടിച്ചെടുത്തുവെന്നത് ടീമിന്റെ മികവ് ഉയര്‍ത്തിക്കാട്ടുന്നതാണ്. താരങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ പരിശീലകനായിട്ടുണ്ട്. 22 താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

കേരളത്തിന്റെ ആദ്യ കിരീടം 1973

1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്. മണിയായിരുന്നു അന്ന് ടീമിന്റെ നായകന്‍. 1992ല്‍ കോയമ്പത്തൂരില്‍വെച്ചാണ് രണ്ടാം കിരീടം നേടിയത്. 1993ല്‍ കൊച്ചിയില്‍ വെച്ച് മൂന്നാം തവണ കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. 2001ല്‍ മുംബൈയില്‍വെച്ച് നാലാം കിരീടവും 2004ല്‍ ഡല്‍ഹിയില്‍വെച്ച് അഞ്ചാം കിരീടവും നേടിയ കേരളം 2018ലും 2021ലും കിരീടം അലമാരയിലെത്തിച്ചു. 32 തവണ സന്തോഷ് ട്രോഫി നേടിയ ടീമാണ് വെസ്റ്റ് ബംഗാള്‍.

Story first published: Tuesday, December 31, 2024, 21:38 [IST]
Other articles published on Dec 31, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+