Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെല്‍ഡണ്‍ മുള്ളര്‍, സോറി ക്രിസ്റ്റിയാനോ...

സാവോ പോളോ: പോര്‍ച്ചുഗലിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിരാമമായി. ലോകകപ്പില്‍ മുത്തമിടാമെന്ന സ്വപ്‌നം ബാക്കിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സംഘത്തിനും മടങ്ങാം. അവസാന മത്സരത്തില്‍ ഘാനക്കെതിരെ വിജയം നേടിയിട്ടും പോര്‍ച്ചുഗലിന് മടങ്ങാനാണ് വിധി.

തോമസ് മുള്ളറുടെ ഏക ഗോളിന്റെ ചുമലിലേറിയാണ് ജര്‍മനി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആമേരിക്കയെയാണ് ജര്‍മനി തോല്‍പിച്ചത്. ഈ ഗോളോടെ ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങളിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളായി മുള്ളര്‍. മെസ്സിയും നെയ്മറും നാല് ഗോളുകളുമായി മുള്ളര്‍ക്കൊപ്പമുണ്ട്.

ജര്‍മനിയോട് തോറ്റെങ്കിലും അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍ ഇടം കണ്ടത്തിയിട്ടുണ്ട്. പോര്‍ച്ചുഗലിനോട് ഘാന തോറ്റതോടെയാണ് അമേരിക്കയെ ഭാഗ്യം കടാക്ഷിച്ചത്. ഘാനയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമായിരുന്നു പോര്‍ച്ചുഗലിനെതിരെയുള്ള മത്സരം. പക്ഷേ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ജയിച്ചു. അള്‍ജീരിയ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതാണ് നുമ്മ പറഞ്ഞ മുള്ളര്‍

ഇതാണ് നുമ്മ പറഞ്ഞ മുള്ളര്‍

ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ അമേരിക്കക്കെരിരെ ജര്‍മന്‍ താരം തോമസ് മുള്ളറുടെ മുന്നേറ്റം.

ഗോള്‍....?

ഗോള്‍....?

തോമസ് മുള്ളറുടെ ബൂട്ടില്‍ നിന്ന് പിറന്ന ഏക ഗോളോടെയാണ് ജര്‍മനി അമേരിക്കയെ തോല്‍പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്.

പുറത്തോട്ടുള്ള പോക്ക്

പുറത്തോട്ടുള്ള പോക്ക്

ഘാനക്കെതിരെ നടന്ന അവസാന മചത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും പോര്‍ച്ചുഗലിന് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടാനായില്ല. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ദു:ഖം.

പാഴായ ഗോള്‍

പാഴായ ഗോള്‍

ഘാനക്കെതിരെ ഒരു ഗോള്‍ അടിക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞു. പക്ഷേ കാര്യമില്ലല്ലോ...

ചരിത്ര നേട്ടം

ചരിത്ര നേട്ടം

ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ് അള്‍ജീരിയ. ആഘോഷിക്കാന്‍ ഇതിലും അപ്പുറം എന്തെങ്കിലും വേണോ...

താഴെയിടല്ലേ

താഴെയിടല്ലേ

അള്‍ജീരിയക്ക് ആഘോഷം തീരുന്നില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റഷ്യയെയാണ് അവര്‍ അട്ടിമറിച്ചത്.

കൊറിയ പുറത്ത്

കൊറിയ പുറത്ത്

ബെല്‍ജിയവും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തില്‍ നിന്ന്

ഇതാണ് ഗോളി

ഇതാണ് ഗോളി

റഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ സേവ് ചെയ്യുന്ന അള്‍ജീരിയന്‍ ഗോളി .

ഇസ്ലാം സ്ലിമാനി

ഇസ്ലാം സ്ലിമാനി

ഇസ്ലാം സ്ലിമാനിയായിരുന്നു അള്‍ജീരിയയുടെ സ്റ്റാര്‍. സ്ലിമാനി നേടിയ ഗോള്‍.

 ഇതാണ് സേവ്

ഇതാണ് സേവ്

പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ബെറ്റോയുടെ കിടിലന്‍ സേവ്

Story first published: Friday, June 27, 2014, 11:35 [IST]
Other articles published on Jun 27, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+