Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി ലോക ഇതിഹാസം, റൊണാള്‍ഡോയേക്കാള്‍ കേമന്‍; വെയ്ന്‍ റൂണി പറയുന്നു

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇവരിലാരാണ് ബെസ്റ്റ് എന്നത് ഏറെ നാളുകളായി ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. ഇക്കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. പല ഇതിഹാസ താരങ്ങളും റൊണാള്‍ഡോയെക്കാള്‍ മികച്ചവന്‍ മെസിയാണെന്ന് പറഞ്ഞിട്ടുണ്ട്. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി ഇതിനോടകം ഫുട്‌ബോള്‍ ലോകകപ്പും കോപ്പാ അമേരിക്കയും നേടിയിട്ടുണ്ട്.

എന്നാല്‍ മെസിയും റൊണാള്‍ഡോയും ഇപ്പോള്‍ പ്രധാന ലീഗുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മെസി അമേരിക്കന്‍ ലീഗിലും റൊണാള്‍ഡോ സൗദി ലീഗിലുമാണ് കളിക്കുന്നത്. മെസി അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യതകളേറെയാണെങ്കിലും റൊണാള്‍ഡോയുടെ കാര്യം കണ്ട് തന്നെ അറിയണം. ഇപ്പോഴിതാ റൊണാള്‍ഡോ പ്രതിഭയാണെങ്കിലും അതിനെക്കാള്‍ മികച്ചവന്‍ മെസിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ വെയ്ന്‍ റൂണി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് റൂണി. അതുകൊണ്ടുതന്നെ റൊണാള്‍ഡോയുടെ കളിയും മികവും റൂണിക്ക് നന്നായി അറിയാം. ആറ് വര്‍ഷത്തോളം റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചവനാണെങ്കിലും റൂണി റൊണാള്‍ഡോയെക്കാള്‍ മികച്ചവനായി പറയുന്നത് മെസിയെയാണെന്നതാണ് എടുത്തു പറയേണ്ടത്. 'മെസിയാണ് എക്കാലത്തേയും മികച്ചവന്‍. മെസിയെ മികച്ചവനെന്ന പറയുമ്പോള്‍ പലരും റൊണാള്‍ഡോയെക്കുറിച്ച് ചോദിക്കും.

ആരാധകര്‍ക്ക് അവരുടെ ഇഷ്ടം അനുസരിച്ച് മെസിക്കും റൊണാള്‍ഡോയ്ക്കുമൊപ്പം നില്‍ക്കാം. രണ്ട് പേരും ഇതിഹാസങ്ങളാണ്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളാണ് ഇവര്‍. എന്നാല്‍ എന്നെ സംബന്ധിച്ച് മെസിയാണ് ഒരുപടി മുകളില്‍ നില്‍ക്കുന്നത്. റൊണാള്‍ഡോയെക്കാള്‍ കഴിവ് മെസിക്കുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് റൊണാള്‍ഡോയെക്കാള്‍ മികച്ചവനായി മെസിയെ തിരഞ്ഞെടുക്കുന്നത്' റൂണി പറഞ്ഞു.

cristiano ronaldo

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 205 മത്സരങ്ങളാണ് റൊണാള്‍ഡോയും റൂണിയും ഒരുമിച്ച് കളിച്ചത്. 134 മത്സരം ജയിച്ചപ്പോള്‍ 32 മത്സരങ്ങള്‍ തോറ്റു. 25 ഗോളുകളാണ് ഇവര്‍ ഒന്നിച്ച് കളിച്ചപ്പോള്‍ നേടിയത്. പോര്‍ച്ചുഗല്‍ ഇംഗ്ലണ്ട് പോരാട്ടങ്ങളിലായി ഏഴ് തവണ ഇരുവരും നേര്‍ക്കുനേര്‍ എത്തി. ഇതില്‍ അഞ്ച് തവണയും തോറ്റപ്പോള്‍ രണ്ട് മത്സരം സമനിലയായി. റൊണാള്‍ഡോയുമായി ഇത്രയധികം വര്‍ഷം കളിച്ചിട്ടും മെസിയാണ് ബെസ്റ്റ് എന്നാണ് റൂണിയുടെ അഭിപ്രായം.

മെസി ജന്മസിദ്ധമായി ഫുട്‌ബോളിലെ കഴിവുകള്‍ നേടിയ താരമാണ്. എന്നാല്‍ റൊണാള്‍ഡോ ഇത് കഷ്ടപ്പെട്ട് ആര്‍ജിച്ചെടുത്തതാണെന്ന് പറയാം. ഇതിന്റെ വ്യത്യാസം ഇവരുടെ കളി ശൈലിയില്‍ത്തന്നെയുണ്ട്. മെസി അടുത്ത ലോകകപ്പ് കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മെസി ഉള്‍പ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോ കളിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Monday, January 20, 2025, 15:00 [IST]
Other articles published on Jan 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+