Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോകപ്പ്... ബെല്‍ജിയത്തെ തകര്‍ത്ത് വെയില്‍സ് സെമിയില്‍!!!

മാഴ്‌സൈ: യൂറോ കപ്പില്‍ ബെല്‍ജിയത്തെ തകര്‍ത്ത് വെയ്ല്‍സ് സെമി ഫൈനലില്‍ പ്രവേവിശിച്ചു. ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ ഒന്നിനെതിരെ മൂന്ന് ഗോളകള്‍ക്കാണ് വെയ്ല്‍സ് തറപറ്റിച്ചത്. മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി ബെല്‍ജിയം ആധിപത്യമുറപ്പിച്ചെങ്കിലും വെയില്‍ ശക്തമായ പ്രത്യാക്രമണം നടത്തി ജയം കൈപ്പിടിയിലൊതുക്കി. ആദ്യമായാണ് വെയില്‍സ് യൂറോകപ്പില്‍ ക്വാര്‍ട്ടര്‍ കടക്കുന്നത്.

തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയ ബെല്‍ജിയത്തിന് 7-ാം മിനിറ്റില്‍ തന്നെ ഗോള്‍ അവസരം ലഭിച്ചുവെങ്കിലും മുതലാക്കാനായില്ല. ഗോളിയുടെ സാനിധ്യമില്ലാതെ പന്ത് മുന്നില്‍കിട്ടിയിട്ടും വെയില്‍സിന്റെ പ്രിരോധം തകര്‍ക്കാന്‍ ബെല്‍ജിയത്തിനായില്ല. എന്നാല്‍ 13 -മിനിറ്റില്‍ ബെല്‍ജിയം വെയില്‍സ് വല കുലുക്കി. രഡ്ജ നെന്‍ഗോളന്റെ ലോംഗ് ബുള്ളറ്റ് ഷോട്ട് വെയില്‍സ് ഗോളിയെ നിഷ്പ്രഭനാക്കി വലകുലുക്കി.

30-ാം മിനിറ്റില്‍ വെയില്‍സ് തിരിച്ചടിച്ചു. ക്യാപ്റ്റന്‍ വില്ല്യംസിന്റെ തകര്‍പ്പന്‍ ഹെഡ്ഡറോടെ കളി തിരിച്ച് പിടിച്ച വെയില്‍സ് പ്രതിരോധത്തിലൂന്നി കളി തുടര്‍ന്നു. നിരവധി അവസരങ്ങള്‍ ബെല്‍ജിയത്തിന് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 55-ാം മിനിറ്റല്‍ വെയില്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി ലീഡുയര്‍ത്തി. ഗോള്‍വലയ്ക്കു മുന്നിലെത്തിയ പന്ത് റോബ്‌സന്‍ കാനു മികച്ച പന്തടക്കത്തോടെ വലയിലേക്കുരുട്ടിവിട്ടു.

85-ാം മിനിറ്റില്‍ വെയില്‍സ് വീണ്ടും ബെല്‍ജിയത്തിന്റെ വലകുലുക്കി. സാം വോക്‌സ് ആണ് വെയില്‍സിന്റെ വിജയമുറപ്പിച്ച് മനോഹരമായ ഹെഡ്ഡറിലൂടെ പന്ത് വലക്കുള്ളിലെത്തിച്ചത്. മികച്ച പ്രകടനമാണ് വെയില്‍സ് ക്വാര്‍ട്ടറില്‍ കാഴ്ച വച്ചത്. സെമിയില്‍ പോര്‍ച്ചുഗലാമ് വെയില്‍സിന്റെ എതിരാളികള്‍.

Story first published: Friday, August 26, 2016, 16:14 [IST]
Other articles published on Aug 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+