Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലില്‍ തുടരാന്‍ താല്‍പര്യമില്ല, കരാര്‍ പുതുക്കാതെ വിനീഷ്യസ്; കാരണം എംബാപ്പെ?

ക്ലബ്ബ് ഫുട്‌ബോളില്‍ താരങ്ങളുടെ കരാര്‍ പുതുക്കലുകള്‍ നടക്കുകയാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ഞെട്ടിക്കുന്ന കൂടുമാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴും ആരാധകരെ ഞെട്ടിപ്പിക്കുന്ന ചില കൂടുമാറ്റങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വജ്രായുധമായ മുഹമ്മദ് സലാഹടക്കം കൂടുമാറിയേക്കുമെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ റയല്‍ മാഡ്രിഡിന് ആശങ്കയുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് നിരയിലെ വജ്രായുധങ്ങളിലൊന്നാണ് വിനീഷ്യസ് ജൂനിയര്‍. ബ്രസീല്‍ സൂപ്പര്‍ താരം റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡുമായി കരാര്‍ പുതുക്കാന്‍ വിനീഷ്യസ് വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളെത്തുന്നത്. കെയ്‌ലിയന്‍ എംബാപ്പെയെ റയല്‍ ടീമിലേക്കെത്തിച്ചതില്‍ വിനീഷ്യസിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ടീമില്‍ കൂടുതല്‍ പ്രാധാന്യം എംബാപ്പെക്ക് ലഭിക്കുന്നതാണ് വിനീഷ്യസിന്റെ പ്രശ്‌നം.

ദി അത്‌ലറ്റിക്കാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. റയല്‍ മാഡ്രിഡില്‍ തുടരാന്‍ വിസമ്മതിച്ച എംബാപ്പെ പ്രതിഫലം ഉയര്‍ത്തി നല്‍കിയാല്‍ ടീമില്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഫിഫയുടെ മികച്ച പുരുഷ താരമായി വിനീഷ്യസ് മാറിയിരുന്നു. എംബാപ്പെയെക്കാള്‍ കൂടുതല്‍ പ്രതിഫലത്തില്‍ റയലില്‍ തുടരാമെന്നാണ് വിനീഷ്യസിന്റെ നിലപാട്. എന്നാല്‍ റയല്‍ മാഡ്രിഡ് ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് വിവരം.

അങ്ങനെ വന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് വിനീഷ്യസ് റയല്‍ മാഡ്രിഡ് വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തവണത്തെ സ്പാനിഷ് ലീഗില്‍ പോരാട്ടം ശക്തമായി നടക്കവെയാണ് വിനീഷ്യസ് റയല്‍ വിടാനൊരുങ്ങുന്നതെന്നതാണ് എടുത്തു പറയേണ്ടത്. 22 മത്സരത്തില്‍ നിന്ന് 49 പോയിന്റോടെയാണ് റയല്‍ തലപ്പത്ത് നില്‍ക്കുന്നത്. തുല്യ മത്സരത്തില്‍ നിന്ന് 48 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് റയലിന് പിന്നാലെയുണ്ട്. അതുകൊണ്ടുതന്നെ വിനീഷ്യസ് ടീം വിട്ടാല്‍ അത് റയലിനെ പ്രതികൂലമായി ബാധിച്ചേക്കും.

mbappe

ഇത്തവണത്തെ ലാലിഗയില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍വേട്ടക്കാരില്‍ എംബാപ്പെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 15 ഗോളുകള്‍ നേടിയ എംബാപ്പെ രണ്ട് അസിസ്റ്റും ചെയ്തിട്ടുണ്ട്. വിനീഷ്യസ് എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് നേടിയത്. എംബാപ്പെയുടെ തകര്‍പ്പന്‍ പ്രകടനം വിനീഷ്യസിനെ മാനസികമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം. സൗദി ക്ലബ്ബുമായി വിനീഷ്യസ് ചര്‍ച്ച നടത്തിയെന്നും സൂചനകള്‍ വരുന്നുണ്ട്. എന്നാല്‍ വിനീഷ്യസ് റയല്‍ വിട്ടാല്‍ താരത്തിന്റെ കരിയറിനേയും അത് പ്രതികൂലമായി ബാധിച്ചേക്കും.

ഫ്രഞ്ച് സൂപ്പര്‍ താരമായ എംബാപ്പെയെ പിഎസ്ജിയില്‍ നിന്നാണ് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. നിലവിലെ സൂപ്പര്‍ താരങ്ങളിലൊരാളായ എംബാപ്പെയെ വിനീഷ്യസിനായി കൈവിടാന്‍ റയല്‍ തയ്യാറായേക്കില്ല. അങ്ങനെ വരുമ്പോള്‍ വിനീഷ്യസ് ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Saturday, February 8, 2025, 15:47 [IST]
Other articles published on Feb 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+