Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ ഗോളിനു പിന്നില്‍... വിനീത് പറയുന്നു, പെനല്‍റ്റി ലോട്ടറിയെന്ന് ചെന്നൈ കോച്ച്

ചെന്നൈ: ഐഎസ്എല്ലില്‍ ഒരിക്കല്‍ക്കൂടി തോല്‍വിക്കരികില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി മാറിയതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് മലയാളി താരം സി കെ വിനീത്. ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രി നടന്ന അത്യധികം ആവേശകരമായ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന്റെ സമനില പിടിച്ചെടുക്കുകയായിരുന്നു.
റഫറിയുടെ തെറ്റായ തീരുമാനത്തെ തുടര്‍ന്ന് 89ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളില്‍ ചെന്നൈ വിജയത്തിന് അരികിലായിരുന്നു.

എന്നാല്‍ ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തി വിനീത് ടീമിന്റെ സമനില ഗോള്‍ നേടുകയായിരുന്നു. ടീമിനെ രക്ഷിച്ച ഈ ഗോളിനെക്കുറിച്ചും റഫറിയുടെ വിവാദ പെനല്‍റ്റിയെക്കുറിച്ചും വിനീത് സംസാരിക്കുന്നു.

 ലക്ഷ്യമിട്ടത് ജയം തന്നെ

ലക്ഷ്യമിട്ടത് ജയം തന്നെ

ജയം തന്നെ ലക്ഷ്യമിട്ടാണ് ചെന്നൈക്കെതിരായ മല്‍സരത്തില്‍ ഇറങ്ങിയതെന്ന് വിനീത് പറയുന്നു. എന്നാല്‍ ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കിയതാണ് ടീമിനു തിരിച്ചടിയായത്. ആദ്യം ജാക്കിച്ചാന്ദ് സിങും പിന്നീട് താനുമെല്ലാം അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ഇവ മുതലാക്കിയിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സ് അനായാസം വിജയിക്കുമായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ടീമംഗങ്ങളെ വിശ്വസിക്കുന്നു

ടീമംഗങ്ങളെ വിശ്വസിക്കുന്നു

ടീമംഗങ്ങളിലുള്ള പൂര്‍ണമായ വിശ്വാസമാണ് ചെന്നൈക്കെതിരേ ഗോള്‍ നേടാന്‍ തന്നെ സഹായിച്ചതെന്ന് വിനീത് വ്യക്തമാക്കി. സ്വന്തം ടീമംഗം ഒരു നീക്കം നടത്തുമ്പോള്‍ അതു എവിടേക്ക് വരുമെന്ന് തനിക്കു മനസ്സിലാവുന്നത് ടീമംഗങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. ഇതാണ് തന്നെ കൃത്യമായ സമയത്ത് ഉചിതമായ സ്ഥലത്ത് എത്തി ഗോള്‍ നേടാന്‍ സഹായിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

റഫറിയുടെ പിഴവ്

റഫറിയുടെ പിഴവ്

റഫറിയുടെ പിഴവ് മൂലമാണ് ചെന്നൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചതെന്ന് വിനീത് ചൂണ്ടിക്കാട്ടി. എന്നാല്‍ റഫറിയെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. റഫറിക്കും ഇത്തരം തെറ്റുകള്‍ പറ്റിയേക്കാം. കാരണം അദ്ദേഹത്തിനും തങ്ങളെപ്പോലെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കാണാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും ഇത്തരം പിഴവുകള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മലയാളി താരം പറഞ്ഞു.

 ബംഗളൂരുവിനെതിരേയും ഗോള്‍ നേടും

ബംഗളൂരുവിനെതിരേയും ഗോള്‍ നേടും

വിനീതിന്റെ മുന്‍ ടീം ബംഗളൂരുവിനെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. ഈ മല്‍സരത്തില്‍ ഗോള്‍ നേടുമോയെന്ന ചോദ്യത്തിനു താരത്തിന്റെ മറുപടി ഇതായിരുന്നു. ബംഗളൂരു എഫ്‌സിക്കെതിരേയും ഗോള്‍ നേടാന്‍ തന്നെയായിരിക്കും ശ്രമിക്കുക. ജയത്തോടെ മൂന്നു പോയിന്റ് കരസ്ഥമാക്കാന്‍ ടീം കഠിനാധ്വാനം ചെയ്യുമെന്നും വിനീത് വ്യക്തമാക്കി.

വിലപ്പെട്ട പോയിന്റെന്ന് മ്യുളെന്‍സ്റ്റീന്‍

വിലപ്പെട്ട പോയിന്റെന്ന് മ്യുളെന്‍സ്റ്റീന്‍

എവേ മല്‍സരത്തില്‍ വിലപ്പെട്ട ഒരു പോയിന്റാണ് സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിനു നേടാന്‍ സാധിച്ചതെന്ന് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ മല്‍സരശേഷം പറഞ്ഞു. മല്‍സരത്തില്‍ തോറ്റ് മൂന്നു പോയിന്റ് നഷ്ടമാവുകയാണെങ്കില്‍ അതു വലിയ ആഘാതമാവുകയായിരുന്നു. കാരണം മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. ആദ്യപകുതിയില്‍ ജാക്കിച്ചാന്ദ് സിങിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തേണ്ടതായിരുന്നുവെന്നും കോച്ച് വിലയിരുത്തി.
അതേസമയം, ചെന്നൈ അര്‍ഹിച്ചതിനേക്കാള്‍ വലിയ റിസല്‍റ്റാണ് മല്‍സരത്തിലേതെന്ന് ചെന്നൈ കോച്ച് ജോണ്‍ ഗ്രെഗറി പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ചെന്നൈക്ക് അനുകൂലമായി റഫറി പെനല്‍റ്റി നല്‍കിയത്. ഇരുടീമും തോല്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മല്‍സരം ആവേശകരമായിരുന്നു. പെനല്‍റ്റി ഗോളില്‍ തങ്ങള്‍ ജയമുറപ്പിച്ചിരുന്നതായും അദ്ദേഹം വിശദമാക്കി.

Story first published: Saturday, December 23, 2017, 15:20 [IST]
Other articles published on Dec 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+