Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ അവതരിപ്പിച്ച വിഎആര്‍ വിജയമെന്ന് ഫിഫ; ടീമുകള്‍ക്ക് തിരിച്ചടിയായി

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഫിഫ ആദ്യമായി അവതരിപ്പിച്ച വിഎആര്‍ അഥവാ വീഡിയോ റഫറിയിങ് ഏറെക്കുറെ പൂര്‍ണ വിജയമാണെന്ന് ഫിഫയുടെ അവകാശവാദം. 99.3 ശതമാനവും വിഎആര്‍ തെറ്റിയില്ലെന്നാണ് ഫിഫ വ്യക്തമാക്കുന്നത്. പല ടീമുകളും വിഎആറിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഫിഫയുടെ വിശദീകരണം.

fifa

ഈ ലോകകപ്പില്‍ ഇതുവരെയായി വാര്‍ ഉപയോഗിച്ച് ഏഴു പെനാല്‍റ്റികള്‍ അനുവദിച്ചു. ഓഫ് സൈഡിന്റെ പേരില്‍ നിഷേധിക്കപ്പെട്ടിരുന്ന രണ്ട് ഗോളുകള്‍ വാര്‍ പരിശോധനയിലൂടെ ടീമുകള്‍ക്ക് അനുവദിച്ചു നല്‍കി. ജര്‍മനിക്കെതിരായ കൊറിയയുടെ ഒരു ഗോള്‍ ഓഫ് സൈഡ് ആണെന്ന് സംശയമുണ്ടായെങ്കിലും വീഡിയോ പരിശോധനയില്‍ അല്ലെന്ന് തെളിഞ്ഞിരുന്നു.

ഫിഫ റഫറി കമ്മിറ്റി തലവന്‍ പിയര്‍ലൂഗി കോളിന പറയുന്നത് 99.3 ശതമാനം തീരുമാനങ്ങളും ശരിയായിരുന്നെന്നാണ്. അതേസമയം, ടീമുകളുടെ പരിശീലകരില്‍ മിക്കവരും വാറില്‍ സംതൃപ്തരല്ല. സെര്‍ബിയ കോച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ തങ്ങള്‍ക്ക് പെനാല്‍റ്റി അനുവദിച്ചു തന്നില്ലെന്ന പരാതിക്കാരനാണ്. ചില ഫൗളുകള്‍ കാണാതെ പോയത് ഗൗരവത്തിലെടുക്കുമെന്നും വരും മത്സരങ്ങളില്‍ അവ തിരുത്തുമെന്നുമാണ് ഇക്കാര്യത്തില്‍ ഫിഫയുടെ മറുപടി.

റഫറിയും വീഡിയോ റഫറിയും തമ്മിലുള്ള സംഭാഷണം ടിവിയില്‍ സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യത്തോട് കോളിന അനുകൂലമായാണ് പ്രതികരിച്ചത്. ലോകകപ്പ് മത്സരങ്ങള്‍ പ്രീക്വാര്‍ട്ടറിലേക്ക് കടക്കവെ വാര്‍ കൂടുതല്‍ ചര്‍ച്ചാവിഷയമാകും. റഫറിമാരുടെ ചെറിയ പിഴവുപോലും ടീമുകള്‍ക്ക് പുറത്തേക്കുള്ള വഴിതെളിക്കുമെന്നതിനാല്‍ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് വീഡിയോ റഫറിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

Story first published: Sunday, July 1, 2018, 8:21 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+