വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഗാനത്തിന് പിന്നാലെ വീഡിയോയും സൂപ്പര്‍ഹിറ്റ്; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോസ്‌കോ: റഷ്യ ലോകകപ്പിന് മുന്നോടിയായി ഫിഫ പുറത്തിറക്കിയ ഒദ്യോഗിക ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നു. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയവഴിയും അല്ലാതെയും വീഡിയോ കണ്ടത്. കണ്ടവരെല്ലാം മികച്ച അഭിപ്രായത്തോടുകൂടി വീഡിയോ പങ്കുവെക്കുന്നുമുണ്ട്.

'ലിവ് ഇറ്റ് അപ്' എന്ന വരിയുമായി തുടങ്ങുന്ന ഗാനം ഹോളിവുഡ് നടന്‍ വില്‍സ്മിത്ത്, അമേരിക്കന്‍ ഡിജെ ഡിപ്ലോ, കൊസോവയില്‍ സിങ്ങറായ ഇറ ഇസ്ടെഫി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷം വീഡിയോയും റിലീസ് ചെയ്തതോടെ ഫുട്‌ബോള്‍ ആരാധകര്‍ ലോകകപ്പ് ആവേശത്തിലായി.

news

ബ്രസീല്‍ ലോകകപ്പിലെ ഔദ്യോഗിക ഗാനം ഫുട്‌ബോള്‍ സ്‌നേഹികള്‍ തിരസ്‌കരിച്ചിരുന്നു. എന്നാല്‍, ലിവ് ഇറ്റ് അപ് ലോകം ഏറ്റെടുത്തുകഴിഞ്ഞു. ആരാധകരെ ആവേശം കൊള്ളിച്ച 'വക്കാ വക്കാ', 'വീ ആര്‍ വണ്‍', 'കപ്പ് ഓഫ് ലൈഫ്' തുടങ്ങിയ ഗാനങ്ങളില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ വീഡിയോയും.

പ്രമുഖ സംഗീതജ്ഞനും ഗായകനുമായ നിക്കി ജാമാണ് 'ലീവ് ഇറ്റ് അപ്പ്' എന്ന ഗാനത്തിന് പിന്നില്‍. ഡിപ്ലോയുടേതാണ് വരികള്‍. വീഡിയോയില്‍ പതിവുപോലെ തെരുവു ഫുട്‌ബോളും മുന്‍കാല ലോകകപ്പ് കളികളുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. മെസി, നെയ്മര്‍, റൊണാള്‍ഡീഞ്ഞോ തുടങ്ങി പ്രമുഖരായ കളിക്കാരും ആരാധകരെ ആവേശം കൊള്ളിക്കാന്‍ എത്തുന്നു.

Story first published: Monday, June 11, 2018, 14:10 [IST]
Other articles published on Jun 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X