Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന കോച്ചിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം വെറോണ്‍

മോസ്‌കോ: ലോകകപ്പില്‍ മോശം പ്രകടനം നടത്തുന്ന അര്‍ജന്റീന ടീമിനെ ഈ നിലയിലാക്കിയത് പരിശീലകന്‍ യോര്‍ഗെ സാംപോളി ആണെന്ന് മുന്‍ താരം യുവാന്‍ സെബാസ്റ്റിയന്‍ വെറോണ്‍. ഇറ്റാലിയന്‍ സീരി എയില്‍ മികച്ച പ്രകടനം നടത്തിയ മൗരോ ഇക്കാര്‍ഡിയെ ടീമിലെടുക്കാത്തത് സാംപോളി കാരണമാണെന്നും വെറോണ്‍ തുറന്നടിച്ചു.

jorgesampaoli

ഇക്കാര്‍ഡി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്. ഇത്തരത്തില്‍ ഒരു കളിക്കാരനെ ഒഴിവാക്കിയതിന്റെ കാരണം സാംപോളിക്ക് മാത്രമേ അറിയൂവെന്നും വെറോണ്‍ പറഞ്ഞു. 2017-18 സീസണില്‍ 34 കളികളില്‍നിന്നും 29 ഗോളുകള്‍ നേടിയ താരമാണ് ഇക്കാര്‍ഡി. അര്‍ജന്റീനയുടെ ആദ്യ സംഘത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

അടുത്ത മത്സരത്തില്‍ ലയണല്‍ മെസ്സി തിളങ്ങുമെന്നാണ് വെറോണിന്റെ വിശ്വാസം. ടീം ഇപ്പോള്‍ മികച്ച നിലയിലല്ലെങ്കിലും പ്രീക്വാര്‍ട്ടറിലെത്തുമെന്നാണ് പ്രതീക്ഷ. മെസ്സിക്കുമാത്രമേ അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് പറയാനാകൂ. ഒരു താരം മാത്രം വിചാരിച്ചാല്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയില്ലെന്നും വെറോണ്‍ ചൂണ്ടിക്കാട്ടി. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ അര്‍ജന്റീനയ്ക്ക് അടുത്ത മത്സരത്തില്‍ നൈജീരയെ മികച്ച ഗോള്‍ ശരാശരിയില്‍ തോല്‍പ്പിക്കേണ്ടതുണ്ട്. ചൊവ്വാഴ്ചയാണ് നൈജീരിയയ്‌ക്കെതിരായ മത്സരം.

Story first published: Sunday, June 24, 2018, 10:14 [IST]
Other articles published on Jun 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+