Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഫറി കണ്ണടച്ചാലും ഇനിയെല്ലാം അവര്‍ കാണും... വരാനിരിക്കുന്നത് ഹൈടെക്ക് ലോകകപ്പ് ഫുട്‌ബോള്‍

മോസ്‌കോ: ഫുട്‌ബോളും ഇനി ഹൈടെക്കാവുന്നു. ജൂണില്‍ നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സാങ്കേതിക വിദ്യ പരീക്ഷിക്കാന്‍ ഫിഫ അനുമതി നല്‍കി. ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റമാണിത്. കളിക്കിടെ ഇനി റഫറിമാര്‍ക്ക് പിഴച്ചാലും ഇവ വിഎആര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനപ്പരിശോധിക്കാന്‍ സാധിക്കും. കൊളംബിയയിലെ ബൊഗാട്ടയില്‍ നടന്ന യോഗത്തിനൊടുവില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് ലോകകപ്പില്‍ വിഎഎര്‍ സംവിധാനം ഉപയോഗിക്കുകമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

1

വിഎആര്‍ സംവിധാനത്തിന് ഈയാഴ്ച സൂറിച്ചില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐഎഫ്എബി)) അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പില്‍ ഇത് ആദ്യമായി പരീക്ഷിക്കാന്‍ ഫിഫ തീരുമാനിച്ചത്. റഷ്യന്‍ ലോകകപ്പില്‍ വിഎആര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചതല്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2

നിലവില്‍ ജര്‍മനിയിലെ ബുണ്ടസ് ലിഗ, ഇറ്റലിയിലെ സെരി എ, അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ്, ഓസ്‌ട്രേലിയയിലെ എ ലീഗ് എന്നിവയില്‍ വിഎആര്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലണ്ടില്‍ നട കര്‍ബാവോ കപ്പിലും ഇപ്പോള്‍ പുരോഗമിക്കുന്ന എഫ്എ കപ്പിലും വിഎആര്‍ പരീക്ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയില്‍ വിജയകരമായി നടപ്പാക്കിയ ശേഷമാണ് ലോകകപ്പിലേക്കും വിഎആര്‍ സാങ്കേതികവിദ്യ ഫിഫ കൊണ്ടുവന്നിരിക്കുന്നത്.

Story first published: Saturday, March 17, 2018, 12:44 [IST]
Other articles published on Mar 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+