Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉസൈന്‍ ബോള്‍ട്ടിന്റെ ഫുട്‌ബോള്‍ സ്വപ്‌നം അവതാളത്തില്‍; ക്ലബ്ബ് വാഗ്ദാനം ചെയ്തത് കുറഞ്ഞതുക

സിഡ്‌നി: പ്രൊഫഷണല്‍ ഫുട്‌ബോളറാകുകയെന്ന കുട്ടിക്കാലംമുതല്‍ക്കുള്ള സ്വപ്‌നം സഫലമാക്കാനാകാതെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓസ്‌ട്രേലിയയിലെ സെന്‍ട്രല്‍ കോസ്റ്റ് മറൈനുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നതില്‍ ബോള്‍ട്ട് പരാജയപ്പെട്ടതോടെയാണിത്. ക്ലബ്ബ് ബോള്‍ട്ടിന് വാഗ്ദാനം ചെയ്തത് 2.1 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ മാത്രമാണ്. ഇത് അംഗീകരിക്കാന്‍ ബോള്‍ട്ട് തയ്യാറാകാത്തതിനെ തുടര്‍ന്ന് കരാര്‍ അന്തിമമായില്ല.

അഫ്രീഡിയെ കടത്തി വെട്ടി ഹിറ്റ്മാന്‍!! കോലിക്കും ധോണിക്കും അഭിമാനനിമിഷം... ടീം ഇന്ത്യക്കും നേട്ടം
നേരത്തെ ക്ലബ്ബിനൊപ്പം പരിശീലിക്കാനും സൗഹൃദ മത്സരങ്ങളില്‍ കളിക്കാനും ബോള്‍ട്ടിനെ അനുവദിച്ചിരുന്നു. പ്രീസീസണ്‍ മത്സരത്തില്‍ ബോള്‍ട്ട് രണ്ട് ഗോളടിക്കുകയും ചെയ്തു. എന്നാല്‍, മുപ്പത്തിരണ്ടുകാരനായ ബോള്‍ട്ടിന്റെ പ്രതിഭയില്‍ ക്ലബ്ബിന് കാര്യമായ പ്രതീക്ഷയൊന്നുമില്ല. താരത്തിന്റെ സാന്നിധ്യം ക്ലബ്ബിന് വിപണിമൂല്യമുയര്‍ത്തുമെന്നത് മാത്രമാണ് നേട്ടമുണ്ടാവുക.

Usain Bolt’s Australian football dream collapses

എട്ട് ഒളിമ്പിസ്‌ക് സ്വര്‍ണം നേടിയ ബോള്‍ട്ടിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു ഫുട്‌ബോള്‍ കളിക്കാരനാവുകയെന്നത്. ഇതിന്റെ ഭാഗമായി നേരത്തെയും ചില ക്ലബ്ബുകളില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ഫുട്‌ബോള്‍ സ്‌കില്‍ വളര്‍ത്തെയെടുക്കുന്നതില്‍ വലിയ പുരോഗതിയുണ്ടായില്ല. ഓസ്‌ട്രേലിയന്‍ ക്ലബ്ബില്‍ നേരത്തെ ബോള്‍ട്ടിന് ഉയര്‍ന്ന തുകയുടെ വാഗ്ദാനമുണ്ടായിരുന്നെങ്കിലും പിന്നീട് കുറയ്ക്കുകയായിരുന്നു.

ക്ലബ്ബിനൊപ്പം പരിശീലിക്കാനും കളിക്കാനും അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്ന് ജമൈക്കന്‍ താരം പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ ക്ലബ്ബും കൈവിട്ടതോടെ ബോള്‍ട്ട് ജമൈക്കയിലേക്ക് പോകാനാണ് സാധ്യത. 100 മീറ്ററിലെ ലോക റെക്കോര്‍ഡ് ഉടമയായ ബോള്‍ട്ട് അത്‌ലറ്റിക്‌സില്‍നിന്നും വിരമിച്ചശേഷം ഫുട്‌ബോളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതേസമയം, താരത്തിന്റെ കഴിവും അനുഭവ സമ്പത്തും ജമൈക്കയിലെ യുത കായിക താരങ്ങള്‍ക്കും പകര്‍ന്നു നല്‍കണമെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം.

Story first published: Friday, November 2, 2018, 11:52 [IST]
Other articles published on Nov 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+