Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഈ പണി നമുക്ക് പറഞ്ഞതല്ല'; ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു

ജമൈക്ക: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ സ്വപ്‌നം പൊലിഞ്ഞു. അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ ഒരുകൈ നോക്കാനിറങ്ങിയ ബോള്‍ട്ടിന് പ്രതീക്ഷിച്ച മികവ് കാട്ടാനാകാത്തതോടെയാണ് ഫുട്‌ബോള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. ചില ക്ലബ്ബുകളുമായി കരാറിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ജമൈക്കന്‍ താരത്തിന് ഫുട്‌ബോള്‍ വഴങ്ങിയില്ല.

usain

ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുകയായിരുന്നു ബോള്‍ട്ടിന്റെ സ്വപ്നം. ഇതിന് മുന്നോടിയായി ചില ക്ലബ്ബുകളില്‍ പരിശീലിക്കുകയും പരിശീലന മത്സരം കളിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറൈനേഴ്‌സിനായി ഒരു സന്നാഹ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ വരവറിയിക്കാനും താരത്തിനായി. എന്നാല്‍, ക്ലബ്ബ് കരാര്‍തുക കുറച്ചതോടെ ബോള്‍ട്ട് ക്ലബ്ബ് വിടുകയായിരുന്നു.

ഫുട്‌ബോള്‍ കരിയര്‍ താന്‍ ഏറെ ആസ്വദിച്ചെന്ന് ബോള്‍ട്ട് പറഞ്ഞു. ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെന്ന് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, താന്‍ ഏറെ ആസ്വദിച്ചു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. വലിയൊരു അനുഭവമായിരുന്നു അത്. അത് തന്നെയാണ് ഫുട്‌ബോള്‍ തനിക്ക് സമ്മാനിച്ച നേട്ടെമെന്നും ബോള്‍ട്ട് പറഞ്ഞു. നേരത്തെ നോര്‍വീജിയന്‍ ക്ലബ്ബ് സ്‌റ്റോമ്‌സ് ഗോഡ്‌സെറ്റ്, ജര്‍മന്‍ ടീം ബൊറൂസിയ ഡോട്ടമുണ്ട് തുടങ്ങിയവര്‍ക്കൊപ്പവും ബോള്‍ട്ട് പരീശീലനത്തിനിറങ്ങിയിരുന്നു. 100, 200 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണ്.

Story first published: Thursday, January 24, 2019, 9:06 [IST]
Other articles published on Jan 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+